വര്‍ക്ക്‌സ്റ്റേഷന്‍ @ മിനിമല്‍ ഡിസൈന്‍

മിനിമല്‍ ഡിസൈന്‍ നയത്തിലുള്ള മോഡേണ്‍ ഓഫീസ്

തെളിഞ്ഞതും വിശാലവുമായ അന്തരീക്ഷമുറപ്പാക്കുന്ന, മിനിമല്‍ ഡിസൈന്‍ നയത്തിലുള്ള മോഡേണ്‍ ഓഫീസ് ആണിത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയ ബ്ലോക്കിലെ 7500 സ്‌ക്വയര്‍ഫീറ്റുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് എഎല്‍എം പ്രോജക്റ്റ്‌സ് (കൊച്ചി) ആണ്.

RELATED PROJECT: കാര്‍ സ്പാ @ മിനിമല്‍ തീം

ആര്‍ക്കിടെക്റ്റ് ഷെമിം അഹമ്മദ്, അംജദ് ഉമ്മര്‍

ജര്‍മ്മന്‍ ഐ.ടി കമ്പനിയായ ഹെയ്ഡല്‍സോഫ്റ്റിനു വേണ്ടിയാണ് ഈ ഓഫീസ് ഒരുക്കിയത്. 101 പേര്‍ക്ക് ഇരുന്നു ജോലി ചെയ്യാനാകുന്ന വിശാലമായ വര്‍ക്ക്‌സ്‌റ്റേഷനുകള്‍, കോണ്‍ഫറന്‍സ് ഏരിയ, ഡിസ്‌കഷന്‍ റൂം, ഡയറക്ടര്‍മാര്‍ക്കു വേണ്ടിയുള്ള രണ്ട് കാബിനുകള്‍, മാനേജര്‍മാര്‍ക്കുള്ള നാല് കാബിനുകള്‍, അക്കൗണ്ട്‌സ് റൂം, പാന്‍ട്രി ഏരിയ, റിക്രിയേഷന്‍ സ്‌പേസ് എന്നിവയാണ് ഈ ഓഫീസിലെ പ്രധാന ഏരിയകള്‍.

ALSO READ: ഈസിയാണ്; സോഫ്റ്റും

റെഡ് & വൈറ്റ് തീം
കമ്പനി ലോഗോയുടെ നിറങ്ങളായ റെഡും വൈറ്റുമാണ് ഫര്‍ണിച്ചറിലുള്‍പ്പെടെ തീം ആയി തുടരുന്നത്. ശബ്ദം കൂടുതല്‍ ഉണ്ടാകാനിടയുള്ള സ്‌പേസുകളിലെ ഫ്‌ളോറിങ്ങിന് വിദേശനിര്‍മ്മിതമായ കാര്‍പ്പെറ്റ് ഫ്‌ളോറിങ്ങും മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്ങുമാണ് ഉപയോഗിച്ചത്.

പാന്‍ട്രി ഏരിയയില്‍ മാത്രം മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈല്‍ തെരഞ്ഞെടുത്തു. സീലിങ്ങിന്റെ കാര്യത്തിലും ശബ്ദനിയന്ത്രണ ഘടകങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ഇതനുസരിച്ച് വര്‍ക്ക്‌സ്റ്റേഷന#ുകളില്‍ അക്യുസ്റ്റിക്ക് ഗ്രിഡ് സീലിങ്ങും മറ്റിടങ്ങളില്‍ ജീപ്‌സം ഫാള്‍സ് സീലിങ്ങും ഉള്‍ക്കൊള്ളിച്ചു. ഹൈ ടെംപേഡ് ഗ്ലാസും എം.ഡി.എഫ് പ്രീ ലാമിനേറ്റഡ് ബോര്‍ഡുകളുമാണ് പാര്‍ട്ടീഷന്‍ മെറ്റീരിയലുകളായി വരുന്നത്.

സ്റ്റോറേജ് യൂണിറ്റുകളൊരുക്കിയതും എംഡിഎഫ് ലാമിനേഷന്‍ കോമ്പിനേഷനിലാണ്. മുന്‍നിര ചൈനീസ് ഫര്‍ണിച്ചര്‍ കമ്പനിയായ സുനോണിന്റെ ഓഫീസ് ഫര്‍ണിച്ചറാണ് എല്ലായിടത്തും ക്രമീകരിച്ചത്. സുനോണ്‍ ബ്രാന്‍ഡിന്റെ കേളത്തിലെ ഏക ഡീലര്‍ കൂടിയാണ് എഎല്‍എം. പാന്‍ട്രി ഏരിയയില്‍ മാത്രം ലൈറ്റ്-തിന്‍ പാറ്റേണിലുള്ള ഫര്‍ണിച്ചര്‍ ഒരുക്കി.

പ്രൊഫൈല്‍ ലൈറ്റുകളും മുഴുനീളത്തിലുള്ള കസ്റ്റമൈസ്ഡ് വാള്‍പേപ്പറുമാണ് വര്‍ക്ക്‌സ്റ്റേഷന്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലെ ഹൈലൈറ്റ്. ലാളിത്യം മുഖമുദ്രയാക്കി വിശാലമായും സൗകര്യപ്രദമായും ഒരുക്കിയിരിക്കുന്നു ഈ ഓഫീസ്.

Project Facts

  • Architect : Ar. Shameem Ahmed (ALM Projects, Kochi)
  • Interior Designer : Amjad Ummer (Alm Projects, Kochi )
  • Project Type : Commercial
  • Owner : Heidelsoft Technologies Pvt Ltd
  • Location : Jyothirmaya, Infopark, Phase 2, Kochi
  • Year of Completion : 2019
  • Area : 7500 Sq.Ft.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*