കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മിച്ചിട്ടുള്ള ഈ വീട് രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്. രണ്ട് വീടുകള്‍ ഗ്രൗണ്ട് ഫ്‌ളോറിലും ഫസ്റ്റ് ഫ്‌ളോറിലുമായി ചെയ്തിരിക്കുന്നു. മൊത്തം 3570 സ്‌ക്വയര്‍ഫീറ്റ് ഏരിയയില്‍ 1502 സ്‌ക്വയര്‍ഫീറ്റ് ഗ്രൗണ്ട് ഫ്‌ളോറിനും 1753 സ്‌ക്വയര്‍ഫീറ്റ് ഫസ്റ്റ് ഫ്‌ളോറിനും 280 സ്‌ക്വയര്‍ഫീറ്റ് കാര്‍പോര്‍ച്ചിനുമായി വിഭജിച്ചിരിക്കുന്നു. ഏഴുസെന്റില്‍ വളരെ കോംപാക്റ്റ് ഡിസൈനിലുള്ള ഈ വീടിന്റെ ശില്പി മഞ്ചേരിയിലുള്ള കലൈഡ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് വരുണ്‍ ജി.കെ.യാണ്. ‘ഡെല്‍മണ്‍ ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന് മുന്‍ഭാഗത്ത് 12.5 മീറ്റര്‍ നീളമാണുള്ളത്. അകത്തള അലങ്കാരങ്ങളിലെ വര്‍ണ്ണസഞ്ചയമാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.
വര്‍ണ്ണങ്ങള്‍ നിറച്ച്

അകത്തളങ്ങള്‍

വീട് ഫര്‍ണിഷിങ് ചെയ്തിരിക്കുന്നത് വീട്ടുടമയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഒന്നാംനിലയിലെ ലിവിങ്‌റൂമില്‍ നിന്നും ഫോയര്‍ വഴിയുള്ള പാത എത്തുന്നത് ഗസ്റ്റ് ബഡ്‌റൂമിലേക്കാണ്. ഈ കിടപ്പുമുറിക്ക് അനുബന്ധമായി ഒരു ബാല്‍ക്കണിയും ബാത്ത്‌റൂമും നല്‍കിയിട്ടുണ്ട്. ബാല്‍ക്കണിയുടെ സ്ഥാനം മുന്‍ഭാഗത്താണ്. ഗസ്റ്റ്‌ബെഡ്‌റൂമിന്റെ ഭിത്തി ഒരു മോഡേണ്‍ പെയിന്റിങ്ങിനാല്‍ ഫോക്കസ് ചെയ്യപ്പെട്ടിരിക്കുന്നു. കളര്‍ഫുള്‍ കര്‍ട്ടനുകളാണ് ഇവിടെ ഫര്‍ണിഷിങ്ങിന്.

ലിവിങ്, ഡൈനിങ് ഏരിയകളെ കടന്ന് എത്തുന്നത് ബ്രേക്ക് ഫാസ്റ്റ് ഏരിയയും ബ്ലാക്ക് & റെഡ് കളര്‍ തീം കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നതുമായ തുറന്ന അടുക്കളയിലേക്കാണ്. ഇതിനടുത്തു തന്നെയാണ് ഡൈനിങ് ഏരിയയും. മഞ്ഞയും സില്‍വര്‍ കളറും ചേര്‍ന്നുള്ള വാള്‍ ഷെല്‍ഫാണ് ഇവിടുത്തെ ആകര്‍ഷണം. ഇതാകട്ടെ, കറുത്ത ബാക്ക് ഗ്രൗണ്ടില്‍ എടുത്തു നില്‍ക്കുന്നു. മകളുടെ കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത് മകളുടെ ഇഷ്ടപ്രകാരം നിരവധി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചാണ്. ഭിത്തിയിലെ പെയിന്റിങ്ങിലും ഈ വര്‍ണ്ണ വിന്യാസം ഉണ്ട്. മാസ്റ്റര്‍ ബെഡ്‌റൂമിന് ബ്ലാക്ക് & വൈറ്റ് കളര്‍ തീമാണ്. ഒരു ഭിത്തിയില്‍ കുറച്ചു ഭാഗത്തു മാത്രം ചുവപ്പുനിറം. കൂടാതെ കട്ടിലിന്റെ ഹെഡ്‌ബോഡില്‍ ഒരു മ്യൂറല്‍ പെയിന്റിങ്ങും ഉള്‍പ്പെഉള്‍പ്പെടുത്തിയിരിക്കുന്നു. കോമണ്‍ ഏരിയയിലെ സ്റ്റെയര്‍കേസ് ആണ് ഫസ്റ്റ് ഫ്‌ളോറിലേക്ക് നയിക്കുന്നത്. അവിടുന്ന് ഏറ്റവും മുകളിലെ വിശാലമായ കോമണ്‍ ടെറസിലേക്കും കടക്കാം. ഈ ടെറസിന് ഈ വീട്ടുകാരുടെ സാമൂഹ്യ ജീവിതത്തില്‍ വലിയൊരു പങ്കുണ്ട്.

വര്‍ണ്ണങ്ങളുടെ ഒരു സമഞ്ജസ സമ്മേളനമാണ് ഈ വീട്ടില്‍ കാണാനാവുക. ചുവപ്പ്, കറുപ്പ്, മഞ്ഞ, സില്‍വര്‍ തുടങ്ങിയ കടും വര്‍ണ്ണങ്ങള്‍ ധാരാളമായി എടുത്തുപയോഗിച്ചിരിക്കുന്നു. കടുത്ത നിറക്കൂട്ടുകളാണെങ്കിലും അത് അരോചകമാകുന്നില്ല താനും. തുറസ്സായതും തിക്കും തിരക്കുമില്ലാത്തതുമായ അകത്തളങ്ങള്‍. അതാണ് സ്‌പേസ് പ്ലാനിങ്ങിനേയും നിറവ്യത്യാസത്തേയും പൊരുത്തത്തോടെ ബന്ധിപ്പിക്കുന്നത്.
ഫോട്ടോഗ്രാഫി: അജീബ് കൊമാച്ചി

Comments are closed.