വാസ്തുശാസ്ത്ര ലേഖന രചനാ മത്സരം

ലോക്ക്ഡൗണ്‍ വേളയില്‍ ഐഐഎ തൃശൂര്‍ സെന്റര്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവ ആര്‍ക്കിടെക്റ്റുകള്‍ക്കുമായി വാസ്തുശാസ്ത്ര ലേഖന രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. ‘കൊറോണക്കാലത്തെ വാസ്തുവിദ്യ’ എന്നതായിരുന്നു വിഷയം. കോവിഡ്-19 രോഗബാധയില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ പങ്ക് വയ്ക്കാനുള്ള അവസരമാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. നിരുപമ കെ.എസ് (ബി.ആര്‍ക്ക് അഞ്ചാം വര്‍ഷം, അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, കാലിക്കറ്റ്), അര്‍ച്ചന എം.എസ് (ബി.ആര്‍ക്ക് നാലാം വര്‍ഷം, ഹോളി ക്രസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ആലുവ) എന്നിവരാണ് മൂവായിരം രൂപയുടെ ക്യാഷ് അവാര്‍ഡിന് അര്‍ഹരായത്. തോമസ് ഉമ്മന്‍ (ആര്‍ക്കിടെക്റ്റ്, ചരിത്രകാരന്‍, ബെര്‍ക്ക്‌ലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഗവേഷക വിദ്യാര്‍ത്ഥി), രേണു രാമനാഥ് (കല, സംസ്‌ക്കാരം, വാസ്തുകല എന്നീ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതുന്ന സ്വതന്ത്ര ജേര്‍ണലിസ്റ്റ്, ദി ഹിന്ദു പത്രത്തിലെ മുന്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍), കേശവ് ഗംഗാധര്‍ (ആര്‍ക്കിടെക്റ്റ്, ഡയറക്ടര്‍- നെഹ്‌റു കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ പാലക്കാട്, മുന്‍ കറസ്‌പോണ്ടന്റ്, IA&B, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ്- ഇക്കോ ഡിസൈന്‍) എന്നിവരാണ് ഇരുപതോളം എന്‍ട്രികളില്‍ നിന്ന് വിജയികളെ തെരഞ്ഞെടുത്തത്. IIA തൃശ്ശൂര്‍ സെന്റര്‍ ഭാരവാഹികളും ആര്‍ക്കിടെക്റ്റുകളുമായ വിനോദ്കുമാര്‍ എം.എം (ചെയര്‍മാന്‍), സനില്‍ ചാക്കോ (സെക്രട്ടറി), കെ. മിഥുല്‍ (കോ.ഓര്‍ഡിനേറ്റര്‍), ശ്രീനാഥ് വിനയ് (കോ.ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മത്സരത്തിന് നേതൃത്വം നല്‍കിയത്. ലേഖന രചനാ മത്സരത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലെല്ലാം അരുണ്‍ നാരായണന്‍ (കണ്‍വീനര്‍, INTACH പാലക്കാട്), ആര്‍ക്കിടെക്റ്റുകളായ സുനില്‍ സി.പി, സൂര്യ എസ് എന്നിവര്‍ പങ്കാളികളായിരുന്നു.

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*