വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അഥവാ ഗ്രീന്‍ വാള്‍

തൂങ്ങിക്കിടക്കുന്ന പൂന്തോട്ടം എന്ന ആശയം ഏക്കാലത്തും മനുഷ്യനെ വശീകരിച്ചിട്ടുണ്ട്. ബാബിലോണിലെ തൂങ്ങികിടക്കുന്ന പൂന്തോട്ടം പൗരാണിക കാലത്തെ ലോകാത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ആധുനിക കാലത്ത് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പല പരീക്ഷണങ്ങളും കാണാം. ലിവിങ് വാള്‍, ഇക്കോ വാള്‍, മോസ് വാള്‍ തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഇന്റീരിയറിലാണെങ്കിലും എക്സ്റ്റീരിയറിലാണെങ്കിലും ഊര്‍ജ്ജഭരിതമായ സാന്നിധ്യം തന്നെയാണ്. പല രീതികളില്‍ ഗ്രീന്‍ വാളുകള്‍ ചെയ്യാം.

ALSO READ: തൂക്കുചട്ടികളിലും വെള്ളത്തിലും

ഭിത്തിയിലോ പാര്‍ട്ടീഷന്‍ ഏരിയകളിലോ ഘടിപ്പിച്ച മെഷുകളിലെ കൊളുത്തുകളില്‍ പ്ലാസ്റ്റിക്ക് പോട്ടുകളിലോ കുപ്പികളിലോ നടീല്‍ മിശ്രിതം നിറച്ച ശേഷമാണ് ചെടികള്‍ നടുന്നത്. മണ്ണും മണലും തന്നെയാണ് ഇവ നടാനും ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് ഐവി, മണിപ്ലാന്റ് വിഭാഗത്തിലുള്ള ഫിലോഡെന്‍ഡ്രോണ്‍ സ്‌കാന്‍ഡന്‍സ്, സ്വോഡ് ഫേണ്‍, വെഡിങ് വൈന്‍ തുടങ്ങിയവയും പൂച്ചെടികളായി ജെറേനിയത്തിന്റെ വകഭേദങ്ങളും സ്റ്റാര്‍ ജാസ്മിന്‍ പോലെയുള്ള സസ്യങ്ങളും ഉപയോഗിക്കാം. ഭിത്തികളില്‍ ഘടിപ്പിച്ച പോട്ടുകളിലും പി.വി.സി പൈപ്പുകളിലും ബാംബൂ ട്രേകളിലും മറ്റും ഏതാനും ചെടികള്‍ മാത്രം ഒരുക്കുന്ന രീതിയുമുണ്ട്.
ബാല്‍ക്കണിയ്ക്കും റൂഫിനും തണുപ്പേകാം

ALSO READ: വിഷാംശം അകറ്റും ചെടികള്‍

റൂഫിലും ബാല്‍ക്കണിയിലും ഹരിതഭംഗിയ്ക്ക് പുറമേ പച്ചപ്പിന്റെ കവചവും ഒരുക്കുന്നു. സ്‌നേക്ക് പ്ലാന്റ്, ആന്തൂറിയം, ഓര്‍ക്കിഡ്, സാന്‍സിബാര്‍ പ്ലാന്റ്, ബോഗേന്‍വില്ല ഗാര്‍ഡന്‍ പാമുകള്‍, കറ്റാര്‍വാഴ എന്നിവ ഉള്‍പ്പെടുത്താം. പാഷന്‍ഫ്രൂട്ട് പോലെയുള്ള വള്ളിച്ചെടികള്‍ പടര്‍ത്തിയാല്‍ ഫലവും തണലും ഒരു പോലെ ലഭിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഹാങ്ങിങ് ഗാര്‍ഡന്‍ രീതികള്‍ ഇവിടെയും പരീക്ഷിക്കാം. സ്വാഭാവികമായ പൂല്‍ത്തകിടികള്‍ ഒരുക്കിയാല്‍ ചൂട്കുറയ്ക്കാം.

തുടരും…

വള്ളിച്ചെടികള്‍ എന്നും പ്രിയം
ബാല്‍ക്കണി- റൂഫ് ഏരിയകളിലും സിറ്റൗട്ടിലെ തൂണുകളിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളിലും പടര്‍ത്താന്‍ പറ്റുന്ന വള്ളിച്ചെടികള്‍ എക്കാലത്തും പ്രിയപ്പെട്ടതാണ്…

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*