പരമ്പരാഗത ശൈലിയില്‍ സ്ലോപ് റൂഫിങ്ങോടും ഗേബിള്‍ ജനലുകളോടും കൂടിയ ഒരു വീട്. പ്രഥമദൃഷ്ട്യാ ഒരുനില വീടാണെന്ന് തോന്നത്തക്ക വിധത്തിലാണ് വീടിന്റെ സ്ട്രക്ച്ചര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിരിക്കുന്ന പ്ലോട്ടിന് രï് ലെവലുകളുïായിരുന്നു. ആ ലെവല്‍ വ്യതിയാനം അതേപടി നിലനിര്‍ത്തി ആര്‍ക്കിടെക്റ്റ് വീട് പണിതു. പുറമേ നിന്നും നോക്കിയാല്‍ രïു ലെവലുïെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. അകത്ത് സ്റ്റെയര്‍ ഒഴിവാക്കി. ഗ്രൗï് ഫ്‌ളോറില്‍ നിന്നും ഫസ്റ്റ് ഫ്‌ളോറിലേക്ക് പ്ലോട്ടിലെ ലെവല്‍ വ്യത്യാസമാണ് അടിസ്ഥാനമാക്കിയത്. രï് നിലകളും തമ്മില്‍ നാല് ഫീറ്റ് വ്യത്യാസമാണുള്ളത്. രï് കിടപ്പുമുറികളും ടോയ്‌ലറ്റും പ്രെയര്‍ ഏരിയയുമാണ് മുകളില്‍ ഉള്ളത്. ബാക്കി എല്ലാ ഏരിയകളും താഴെയാണ് ഒരുക്കിയിരിക്കുന്നത്. ഫ്രï് എലിവേഷന്റെ ഭാഗമായി വരുന്ന റൂഫിന് മുകളില്‍ നല്‍കിയിരിക്കുന്ന രï് വെര്‍ട്ടിക്കല്‍ പര്‍ഗോള എലമെന്റുകള്‍ വളരെ വ്യത്യസ്തമാണ്. കുത്തനെ നാട്ടിയിരിക്കുന്ന കോണ്‍ക്രീറ്റ് പര്‍ഗോളകള്‍ക്ക് മുകളില്‍ പോളികാര്‍ബണേറ്റ് ഷീറ്റ് ഇട്ടിരിക്കുന്നു. ഇത് സൂര്യപ്രകാശം വീടിനകത്തേക്ക് നേരിട്ടു പതിക്കാന്‍ സഹായകരമാകുന്നു. ഇങ്ങനെ സിറ്റൗട്ട് ഏരിയയിലേക്ക് വെളിച്ചം വിതറി വീഴുന്നത് പകല്‍സമയത്ത് മനോഹരമായ ഡിസൈന്‍ പാറ്റേണ്‍ സൃഷ്ടിക്കും. മള്‍ട്ടി ലെവല്‍ റൂഫിങ് രീതിയും എലിവേഷന്റെ ഭംഗി കൂട്ടുന്നുï്. റൂഫുകള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ നല്‍കാതെ ഒരേ ലെവലില്‍ ഡിസൈന്‍ ചെയ്തു. റൂഫ് ലെവലില്‍ വരുന്ന ഗേബിള്‍ വിന്റോസ് ഉള്‍ത്തളങ്ങളില്‍ നാച്വറല്‍ ലൈറ്റ് സാധ്യമാക്കുന്നു.
അകത്തളത്തിലെ നീളന്‍ണ്ടണ്ടകോര്‍ട്ട്‌യാര്‍ഡ് ആകര്‍ഷകമാണ്. ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ ഡാണിത്. സുരക്ഷക്കായി മേല്‍ക്കൂരയില്‍ സ്റ്റീലിന്റെ കമ്പികള്‍ പാകിയിരിക്കുന്നു. പ്രധാന വാതിലില്‍ നിന്നും കോര്‍ട്ട്‌യാര്‍ഡിലേക്ക് പ്രവേശിക്കുന്നിടത്തും വെര്‍ട്ടിക്കല്‍ പര്‍ഗോള ഡിസൈന്‍ പാര്‍ട്ടീഷന്‍ നല്‍കിയിട്ടുï്. കോര്‍ട്ട്‌യാര്‍ഡിന് ഇരുവശവുമായിട്ടാണ് ബാക്കി ഏരിയകള്‍ ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട്‌യാര്‍ഡിന്റെ ഒരുവശത്ത് ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നീ ഏരിയകളും മറുവശത്ത് കിടപ്പുമുറിയും ടോയ്‌ലറ്റും കൊടുത്തിരിക്കുന്നു. വിശാലമായ മുറികളാണ് ഇന്റീരിയറിന്റെ സവിശേഷത. അകത്തളങ്ങളിലെ ഫര്‍ണിച്ചറെല്ലാം കസ്റ്റംമെയ്ഡാണ്. ഓരോ മുറിയുടെയും അഴകളവുകള്‍ കണക്കിലെടുത്ത് ഡിസൈന്‍ ചെയ്തവയാണ് ഓരോ ഫര്‍ണിച്ചറും. പ്ലൈവുഡിലും തടിയിലുമാണ് ഫര്‍ണിച്ചര്‍ തീര്‍ത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *