March 15th, 2016
സമദൂരം

ഇന്‍സൈഡ്
ഫോയര്‍, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ബാത്ത്‌റൂമോടു കൂടിയ 3 ബെഡ്‌റൂമുകള്‍, അടുക്കള

പ്രത്യേകതകള്‍

എല്‍.ഇ.ഡി. ലൈറ്റിങ്ങിന് പ്രാധാന്യം നല്‍കിയുള്ള ഡിസൈനിങ്ങാണ് അകത്തളങ്ങളിലെല്ലാം. കടുത്ത നിറങ്ങളോ, വലിയ അലങ്കാര സാമഗ്രികളോ എങ്ങുമില്ല. ന്യൂട്രല്‍ കളറുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാത്തരം ഡിസൈന്‍ നയങ്ങളോടും, എല്ലാത്തരം സാമഗ്രികളോടും സമദൂരം പാലിച്ചു കൊണ്ടുള്ള ഒരു ഡിസൈന്‍ ആണിതെന്നു പറയാം.

ഗസ്റ്റ് ലിവിങ് & ഫാമിലി ലിവിങ്

ഫാമിലി ലിവിങ്ങും ഗസ്റ്റ് ലിവിങ്ങും ഒരു ഭിത്തിയുടെ ഇരുപുറങ്ങളിലുമാണ്. ഏതാണ്ട് ഒരേ രീതിയിലുള്ള ഒരുക്കങ്ങളാണ് രണ്ട് ലിവിങ് ഏരിയകളിലും സ്വീകരിച്ചിരിക്കുന്നത്. ടിവി ഏരിയ, വാള്‍ പാനലിങ്, സീലിങ് എന്നിവിടങ്ങളിലെല്ലാം എല്‍.ഇ.ഡി. ലൈറ്റിങ്ങിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. വുഡന്‍ ബ്രൗണ്‍, ഓഫ് വൈറ്റ് നിറങ്ങള്‍ക്കാണ് അകത്തളങ്ങില്‍ സ്ഥാനം.

 

പ്രോപ്പര്‍ട്ടി: 3 ബെഡ്‌റൂം ഫ്‌ളാറ്റ്
ലൊക്കേഷന്‍: കോണ്ടൂര്‍ സൈബര്‍ ഗാര്‍ഡന്‍, ഇന്‍ഫോസിസ്,തിരുവനന്തപുരം
ഏരിയ: 1732 സ്‌ക്വയര്‍ഫീറ്റ്
ക്ലൈന്റ്: നീലകണ്ഠന്‍, ഷാലു നീലകണ്ഠന്‍
ഡിസൈന്‍: രാജേഷ് എന്‍ മേനോന്‍ & സുനില്‍ കുമാര്‍ഹാര്‍മണി ഡിസൈനേഴ്‌സ്, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>