സര്‍ക്കാര്‍ സഹായിക്കണം

ആര്‍ക്കിടെക്റ്റ് ലാലിച്ചന്‍ സക്കറിയാസ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കോവിഡ്-19ന്റെ വ്യാപനം തടയാന്‍ കഴിയും. എന്നാല്‍ ഇത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ലോക്ക്ഡൗണിനു ശേഷം പ്രവാസികള്‍ കൂട്ടത്തോടെ ഇവിടെയെത്തുമെന്ന് തീര്‍ച്ചയാണ്. വീടുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകാനും സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കാനും ഇടയുണ്ട്. ഈ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടുതല്‍ പണം ഒഴുകുകയും തൊഴിലവസരങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്ന മേഖലയാണ് കെട്ടിടനിര്‍മ്മാണം എന്നതാണ് വസ്തുത. അതിനാല്‍ ലോക്ക്ഡൗണിനു ശേഷം പുതുനിര്‍മ്മിതികള്‍ക്ക് അതിവേഗം നിര്‍മ്മാണ ലൈസന്‍സുകള്‍ നല്‍കാനും ചെറിയ പ്രശ്‌നങ്ങള്‍ മൂലം മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണങ്ങള്‍ പുനരാരംഭിക്കാനുമുള്ള ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തണം. കെഎംബിആറിലെ പുതിയ ഭേദഗതികള്‍ ഒരു വര്‍ഷത്തേക്കെങ്കിലും മരവിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം. റെറ നിയമം നടപ്പാക്കുന്നതും ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടി വെയ്ക്കണം. ലോണ്‍ തിരിച്ചടവുകള്‍ക്ക് ഒരു വര്‍ഷത്തെയെങ്കിലും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ക്കിടെക്റ്റുകളെ സഹായിക്കണം. ആര്‍ക്കിടെക്റ്റുകള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ബാങ്ക് ലോണുകള്‍ എളുപ്പം ലഭ്യമാക്കണം. ഈ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരും മറ്റ് അധികൃതരും തയ്യാറായാല്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഒരു വര്‍ഷത്തിനകം ഉയിര്‍ത്തെഴുന്നേല്‍ക്കും.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*