November 18th, 2015
സാഗരഭംഗി

 

സവിശേഷതകള്‍

കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത നയങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഡിസൈന്‍ രീതിയാണ് ഈ അപ്പാര്‍ട്ട്‌മെന്റില്‍ അവലംബിച്ചിരിക്കുന്നത്. ചെറുപ്പക്കാരായ രണ്ടു സഹോദരിമാര്‍ക്കും ഒരു സഹോദരനും വേണ്ടി ചെയ്ത അപ്പാര്‍ട്ട്‌മെന്റാകയാല്‍ യുവതലമുറയുടെ അഭിരുചിക്കിണങ്ങും വിധമാണ് ഡിസൈന്‍ നയം. ആര്‍ക്കിടെക്റ്റ് മുജീബ് തന്നെ ഡിസൈന്‍ ചെയ്തിട്ടുള്ള രണ്ട് വീടുകളിലാണ് ഈ മൂന്നുപേരും ഇത്രനാളും താമസിച്ചിരുന്നതെന്നതിനാല്‍ ഡിസൈന്‍ നയങ്ങളും ആവശ്യങ്ങളും ഇരുകൂട്ടര്‍ക്കും വളരെ എളുപ്പം മനസ്സിലാക്കാനാവുന്നതായിരുന്നു. സമൂഹവുമായി അടുത്തിടപഴകുന്ന കുടുംബമായിരുന്നു ക്ലയന്റുകളുടേത്. അതിനാല്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ഭാഗം സ്വകാര്യ ഇടമായും മറുഭാഗം ഉല്ലസിക്കാനുള്ള ഇടമായും സജ്ജീകരിച്ചു. അന്തസ്സുള്ളതും, പ്രസന്നത നിറഞ്ഞതും ആണ് ഇന്റീരിയര്‍. എല്ലാ വശങ്ങളിലും കടല്‍ത്തീരത്തോടു കൂടിയ കഫ് പരേഡിന്റെ മനോഹര ദൃശ്യം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു കാണാനാകുമായിരുന്നു. ഈ കാഴ്ചവിരുന്നിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് അകത്തളം ഡിസൈന്‍ ചെയ്തത്. ഘടനാപരമായോ, മുഖപ്പിലോ മാറ്റങ്ങള്‍ കൊണ്ടുവരിക സാധ്യമല്ലായിരുന്നുവെങ്കിലും ഇന്റീരിയറിന്റെ ചിട്ടപ്പെടുത്തല്‍ മൂലം ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ആംപിയന്‍സ് ഇരട്ടിഭംഗിയാക്കുവാനായി.
അപ്പാര്‍ട്ടുമെന്റുള്‍പ്പെട്ട ബ്ലോക്കിലെ ലേഔട്ട് പ്രത്യേകതയായിരുന്നു, നീളമുള്ള പാസേജുകള്‍ കൊണ്ട് വ്യത്യസ്ത ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്നത്. ഈ നെടുനീളന്‍ പാസേജിനെ വെറുമൊരു നടവഴി എന്നതിലുപരി മൊത്തം ഡിസൈനിന്റെ ഭാഗമാക്കാനായി ലെവല്‍ വ്യതിയാനങ്ങള്‍, ജ്യോമെട്രി, മെറ്റീരിയലുകള്‍ എന്നിവയെ കൂട്ടുപിടിച്ചു. സീലിങ്ങിന് ജിപ്‌സം ബോര്‍ഡ്, എച്ച്ഡിഎഫ് പാനലില്‍ ഹൈ ഗ്ലോസ് പിയു കോട്ടിങ്, മറ്റു ചില ഇടങ്ങളില്‍ വെനീര്‍ പ്ലൈ എന്നിവ ഉപയോഗിച്ചതുമെല്ലാം മുറികളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ടേബിളിനും കട്ടിലിനും കൗണ്ടറുകള്‍ക്കും ഉപയോഗിച്ചിരിക്കുന്ന ഡ്യൂപ്പോണ്‍ കൊറിയന്‍ മെറ്റീരിയലിന്റെ ലൈറ്റിങ്ങിന്റെ പ്രതിഫലനം കൊണ്ട് ഭംഗി ഇരട്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

apteka mujchine for man ukonkemerovo woditely driver.