• Jun 25, 2018
  • admin
  • Comments Off on സൂപ്പര്‍ വീട്; സംവിധാനം സൂപ്പര്‍ സിദ്ദിഖ്‌
  • Designer + Builder, House & Plan
  • 262 Views

ഒന്നുമില്ലായ്മയില്‍ നിന്നും പലമാതിരി വിസ്മയങ്ങള്‍ തീര്‍ക്കുന്ന മേഖലയാണ് സിനിമയിലെ കലാസംവിധാനം. ഓരോ സിനിമയും ആവശ്യപ്പെടുന്ന ഘടകങ്ങള്‍ പലതാവാം. തിരക്കഥയ്ക്ക നുയോജ്യമായ പ്രാദേശിക പരിഗണനയും കാലഘട്ടത്തിന്റെ പ്രത്യേകതകളുമൊക്കെ ചേരുംപടി ചേര്‍ത്താവും ഓരോ സിനിമയുടെയും കലാസംവിധാനം നിര്‍വ്വഹിക്കപ്പെടുക. ഇത്തരത്തിലൊരു കലാസംവിധാന സംഘത്തിലെ അംഗമായ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ സ്വന്തം വീടിന്റെ തിരക്കഥാരചനയും സംവിധാനവും കലാസംവിധാനവും നിര്‍വ്വഹിച്ചപ്പോള്‍ ആദ്യം പരിഗണിച്ച കാര്യങ്ങള്‍ ഇവയൊക്കെ തന്നെയാണ്. കന്റംപ്രറി ശൈലിയിലുള്ള വീടിനുള്ളിലേക്ക് പ്രകൃതിയെ കൂടി കൂട്ടു പിടിച്ചാണ് ഇന്റീരിയര്‍ ഡിസൈനര്‍ സൂപ്പര്‍ സിദ്ദിഖ് സ്വന്തം വീടിന്റെ ഡിസൈന്‍ തയ്യാറാക്കി യിരിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയില്‍ ഒരു കുന്നിൻ ചെരുവിലായി വീടിന്റെ സംവിധാനമൊരുക്കി.

ഒരു പനോരമിക് വ്യൂ

സൂപ്പര്‍ സിദ്ദിഖ് കലാസംവിധായകന്‍ അജയ് മങ്ങാട്ടിന്റെ സഹായിയായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. 1983, ഒരു വടക്കന്‍ സെല്‍ഫി, തട്ടത്തിന്‍ മറയത്ത്, 100 ഡെയ്‌സ് ഓഫ് ലവ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ”ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ചാവും സിനിമയിലെ കലാസംവിധായകന്‍ വിസ്മയങ്ങള്‍ ഒരുക്കുക. എന്റെ വീടിന്റെ കാര്യവും ഏതാണ്ട് അതുപോലെ തന്നെയായിരുന്നു. തളിപ്പറമ്പ് ടൗണിനടു ത്താണെങ്കിലും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഈ കുന്നിന്‍ചെരുവ് വാങ്ങിയപ്പോള്‍ എല്ലാവരും എതിര്‍ത്തു. പക്ഷേ വീടിനുള്ളില്‍ നിന്നും കുന്നിന്‍ ചരിവിന്റെ അങ്ങേ അറ്റത്തെ താഴ്‌വാരം വരെ കാണുന്ന ഒരു ‘പനോരമിക് വ്യൂ’ ആയിരുന്നു എന്റെ മനസ്സില്‍” സിദ്ദിഖ് പറയുന്നു.

ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള പൂക്കള്‍ കൊണ്ട് വര്‍ണ്ണക്കുട ചൂടിയ വൃക്ഷത്തലപ്പുകളും താഴ്‌വാരത്തെ ഇളം പച്ചനിറമാര്‍ന്ന വയലേലകളും ഫലസമൃദ്ധി നിറഞ്ഞ കേരവൃക്ഷങ്ങളും മാവിന്‍ കൂട്ടങ്ങളും ജലാശയങ്ങളും അതിനൊക്കെ അപ്പുറത്തെ മലകളുമെല്ലാം ഒരു ഫ്രെയി മിലെന്നപോലെ ഗ്ലാസ് ഭിത്തിക്കകത്തു കൂടി കണ്ണുകളില്‍ പതിയുന്നു. ഡൈനിങ് കം കിച്ചന്‍, മാസ്റ്റര്‍ ബെഡ്‌റൂം എന്നീ രണ്ടു മുറികളില്‍ ഇപ്രകാരം ഒരു ഭിത്തിയുടെ ഭൂരിഭാഗവും ഗ്ലാസ്സായി മാറുന്നു. ഇത് പ്രകൃതി സൗന്ദര്യത്തെ മുഴുവനായി വീടിനുള്ളിലേക്ക് എത്തിക്കും. പുറത്തുനിന്നും വെറുമൊരു കന്റംപ്രറി വീടുമാത്രമായി തോന്നിയ ‘ഫെല്ലവില്ല’ എന്ന ഈ വീടിനുള്ളില്‍ ഇങ്ങനെയൊരു വിസ്മയം ആരും പ്രതീക്ഷിക്കില്ല. കാരണം കുന്നിന്‍ ചെരുവ് ആരംഭിക്കുന്ന സമതലപ്രദേശത്താണ് വീടുവച്ചിരിക്കുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഇരുനിലവീട് അതിനപ്പുറത്തുള്ള താഴ്‌വാരത്തിന്റെ കാഴ്ച മറച്ചു പിടിച്ചിരിക്കുകയാണ്.

”ഈയൊരു പനോരമിക് വ്യൂ കണ്ടപ്പോള്‍ തന്നെ വീടിന്റെ ആശയം മനസിലേക്കു കടന്നുവന്നു. മുന്‍ഭാഗത്തുനിന്നും നോക്കിയാല്‍ ഇതൊരു സാധാരണ വീടായി തോന്നണം. അകം വിസ്മയ ങ്ങളുടെ കലവറയാക്കി മാറ്റാം; അതായിരുന്നു മനസ്സിലെ ലക്ഷ്യം” സിദ്ദിഖ് പറയുന്നു.

ചിത്രകലാഭിമുഖ്യം പ്രകടം

വീട് ഒളിപ്പിച്ചു വച്ച വിസ്മയക്കാഴ്ചകള്‍ ഒരൊറ്റ പനോരമിക് വ്യൂവില്‍ ഒതുക്കാവുന്നതല്ല. ഡബിള്‍ ഹൈറ്റുള്ള ഫോയറിന്റെ ഭാഗത്തും അതിനോടു ചേര്‍ന്നു വരുന്ന ഹാളിലും സിദ്ദിഖിന്റെ ചിത്രകലാഭിമുഖ്യം പ്രകടമാക്കുന്ന രണ്ടു സുന്ദരചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വീടിന കത്തേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്ന ഈ ചിത്രങ്ങള്‍ ജിപ്‌സം ബോര്‍ഡിലാണ് വരച്ചി രിക്കുന്നത്. ഭിത്തിക്കു മുന്നില്‍ മറ്റൊരു താഴ്ന്ന ഭിത്തിപോലെ ജിപ്‌സം ബോര്‍ഡ് സ്ഥാപിച്ച് അതിനു മുകളില്‍ പെയിന്റുകൊണ്ട് ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് ശിശിരകാലത്തെ അനുസ്മരിപ്പിക്കുന്നു. വെള്ളയും കറുപ്പും കൊണ്ട് കോറിയിട്ട ഈ സൃഷ്ടിയില്‍ ഇല കൊഴിക്കുന്ന ഒരു വൃക്ഷമാണുള്ളത്. ഹാളിനോടു ചേര്‍ന്ന് ഒരു കോര്‍ണറില്‍ പ്രെയര്‍ സ്‌പേസ് ഒരുക്കിയിരിക്കുന്നതിനാലാവണം, ബോധിവൃക്ഷം പോലെ മുഴുവന്‍ ഇലകള്‍ നിറഞ്ഞ ഒരു പച്ചമരമാണ് രണ്ടാമത്തെ ജിപ്‌സം ബോര്‍ഡ് ക്യാന്‍വാസില്‍ നിറഞ്ഞിരിക്കുന്നത്.

വ്യത്യസ്തത ഓരോ കോണിലും

”ലിവിങ് റൂമില്‍ അധികം തിക്കുമുട്ടില്ലാത്ത സജ്ജീകരണങ്ങള്‍ ഒരുക്കുമ്പോഴും എല്ലാത്തിലും ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുവേ എല്ലാ മുറികളിലും പിന്‍തുടര്‍ന്നിരിക്കുന്ന രീതി ഇതു തന്നെയാണ്. പ്ലൈവുഡും വെനീറും കൊണ്ടൊരുക്കിയ കബോര്‍ഡുകളും ഷോക്കേസുമെല്ലാം സൗകര്യവും സൗന്ദര്യവും

കളിപ്പാട്ടവുമൊക്കെ അടുക്കുവാനായി ഒരുക്കിയിരിക്കുന്ന കബോര്‍ഡിന് വാള്‍ട്ട്ഡിസ്‌നി കാര്‍ട്ടൂണുകളില്‍ കാണുന്ന കൊട്ടാരത്തിന്റെ ആകൃതി കൊടുത്തിരിക്കുന്നത് ആ മുറിയുടെ സ്വഭാവത്തിന് ബാലഭാവം ഏകുന്നുണ്ട്. ഡൈനിങ് കം കിച്ചനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ഓപ്പണ്‍ ഷോക്കേസ് നിര്‍മ്മിച്ചിരിക്കുന്നു. ആന്റിക് സാമഗ്രികളോടൊപ്പം വിവിധ സിനിമകളില്‍ ഉപയോഗിച്ച കൗതുകവസ്തുക്കളും ഈ ഷോക്കേസില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഐലന്റ് കിച്ചന്‍ മാതൃകയിലൊരുക്കിയ അടുക്കളയുടെ കുക്കിങ് റേഞ്ചും ചിമ്മിനിയുമാണ് ഡൈനിങ്ങിനും കിച്ചനുമിടയില്‍ വിഭജനം തീര്‍ക്കുന്നത്. ഇതൊരു അര്‍ദ്ധവിഭജനമായതു കൊണ്ട് കിച്ചന്‍ കം ഡൈനിങ് വിശാലമായ ഒരു ഏരിയയായി തോന്നും. പുറത്തേക്കുള്ള കാഴ്ചയ്ക്ക് വാതായനമായി മാറുന്ന ഗ്ലാസ്ഭിത്തി മുറിക്കകത്തു നിന്നും പുറത്തേക്ക് സ്‌പേസ് ഒഴുകി പരക്കുന്നതായി അനുഭവപ്പെടുവാനും സഹായകരമാവുന്നുണ്ട്. അതും ഈ മുറിയുടെ വിശാലത വര്‍ദ്ധിപ്പിക്കുന്നു.

ഒരുപോലെ നല്‍കും വിധമാണ് രൂപകല്പന നടത്തിയത്. ബെഡ്‌റൂമിലെ കട്ടിലുകള്‍ പ്ലൈവുഡു കൊണ്ടുള്ളവയാണെങ്കിലും അവയുടെ അരികുകള്‍ അപ്‌ഹോള്‍സ്റ്ററി ചെയ്തിട്ടുണ്ട്. കുട്ടിമുറിയിലെ ഫര്‍ണിച്ചര്‍ സ്വയം ഡിസൈന്‍ ചെയ്ത് പണിയിച്ചെടുക്കുകയായിരുന്നു” സിദ്ദിഖ് പറയുന്നു.

ഒരു ഗ്ലാസ് ഭിത്തിയായി മാറുന്ന വിശാലമായ ജാലകത്തിന്റെ പടി മാസ്റ്റര്‍ ബെഡ്‌റൂമില്‍ ലാപ്‌ടോപ്പും മറ്റും വെച്ച് വര്‍ക്കുചെയ്യാവുന്ന ഒരു വര്‍ക്കേരിയയായി മാറുന്നു. കുട്ടിമുറിയിലാകട്ടെ കുട്ടികളുടെ ഡ്രസ്സും

‘ക്രിയേറ്റ്’ ക്രിയേറ്റീവ് ഏരിയ

”എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുറി മുകള്‍നിലയിലെ ക്രിയേറ്റീവ് വര്‍ക്ക് ഏരിയയാണ്. വര്‍ക്ക് ഏരിയ കം എന്റര്‍ടെയ്ന്‍മെന്റ് റൂമാണിവിടെ ഡിസൈന്‍ ചെയ്തത്. ക്രിയേറ്റീവ് ഡ്രോയിങ്ങും മറ്റും ചെയ്യുവാന്‍ ഒരു ഏരിയയും ബില്യാഡ് ടേബിളിട്ടിരിക്കുന്ന ഒരു ഭാഗവും ഇവിടെയുണ്ട്. മാത്രമല്ല താഴ്‌വാരത്തിന് അഭിമുഖമായുള്ള ഭാഗത്ത് പൂര്‍ണ്ണമായും തുറന്നിടാവുന്ന ഡോര്‍ കം വിന്‍ഡോയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു ഫാന്‍ പോലും ഇവിടെ ആവശ്യമില്ല. ഇളംകാറ്റേറ്റ് വിശ്രമിക്കുവാന്‍ പാകത്തിലുള്ള ഒരു ബാല്‍ക്കണി സ്‌പേസും ഡെക്കും ഇവിടെയുണ്ട്” സിദ്ദിഖ് പറയുന്നു. ടേബിളും ഒപ്പം ഇരിപ്പിടങ്ങളുമായി മാറുന്ന ഒരു ഒറ്റ പീസ് ഫര്‍ണിച്ചര്‍ ഇവിടെയുണ്ട്. ‘100 ഡേയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിലുപയോഗിച്ച ഈ ഫര്‍ണിച്ചര്‍ സുഗമമായിരുന്ന് വര്‍ക്കുചെയ്യുവാനും ഒപ്പം വിശ്രമിക്കുവാനും ഉതകുന്ന ഒന്നാണ്. ഇതിനുമുകളിലായി സ്റ്റുഡിയോകളിലുപയോഗിക്കുന്ന ഒരു കുടയും ഭിത്തിയോട് ചേര്‍ന്ന് വിടര്‍ന്നു നില്‍ക്കുന്നു.

കാര്‍പോര്‍ച്ച് വീടിനടിയില്‍

”ചരിവുള്ളതുകൊണ്ട് സ്ട്രക്ച്ചറല്‍ സ്‌ട്രെങ്തിന് കാര്യമായ പരിഗണന കൊടുക്കണമായിരുന്നു. എന്റെ സുഹൃത്ത് ഇര്‍ഷാദ് ഇന്‍ഫിനിറ്റി ആയിരുന്നു വീടിന്റെ സ്ട്രക്ചറല്‍ എഞ്ചിനീയര്‍. പത്തടി പൊക്കത്തില്‍ വീട് പണിത് വീടിനു താഴെ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് എന്ന ആശയം നടപ്പിലാക്കിയത് അദ്ദേഹം തന്നെയാണ്” സിദ്ദിഖ് പറയുന്നു.

പാരമ്പര്യമായി ചാര്‍ത്തിക്കിട്ടിയ ‘സൂപ്പര്‍’ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുകയാണ് സിദ്ദിഖിന്റെ വീട്. ഇദ്ദേഹത്തിന്റെ ബാപ്പയെ നാട്ടുകാര്‍ വിളിച്ചിരുന്ന വിളിപ്പേര് പിന്നീട് മകനിലേക്ക് കൈമാറി കിട്ടുകയായിരുന്നു. സൂപ്പര്‍ പ്രോജക്റ്റുകളുടെ ഡിസൈനറായതുകൊണ്ടും ‘സൂപ്പര്‍ സിദ്ദിഖ്’ എന്നിദ്ദേഹത്തെ വിളിക്കാമെന്ന് ഈ വീടു കാണുന്നവര്‍ സമ്മതിക്കാതിരിക്കില്ല..

Comments are closed.