സൈറ്റിന് അനുസൃതമായി പണിതിരിക്കുന്ന വീടാണിത്. രïു ലെവലുകളിലായിട്ടാണ് പ്ലോട്ട് കിടന്നിരുന്നത്. അതിനാല്‍ വീടും വ്യത്യസ്ത ലെവലുകളെ അടിസ്ഥാനമാക്കിത്തന്നെ പണിതു. വീടിന് മുന്നിലെ പോര്‍ച്ചിന് പര്‍ഗോള കൊടുത്ത് ടഫന്റ് ഗ്ലാസിട്ടിരിക്കുകയാണ്. അതിനാല്‍ ധാരാളം വെളിച്ചം വരാന്തയിലേക്ക് എത്തുന്നുï്. ലപ്പോത്ര ഫിനിഷ് ഗ്രനൈറ്റാണ് വരാന്തയില്‍ പാകിയിരിക്കുന്നത്. വീടിന് സ്ലോപ്പ്‌റൂഫാണ് കൊടുത്തിരിക്കുന്നത്.
കാര്‍പോര്‍ച്ചില്‍ നിന്നുമാണ് പ്രവേശനം. അതിഥികള്‍ക്കും വീട്ടുകാര്‍ക്കും പ്രധാന വാതിലിലേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായി ലാന്‍ഡ്‌സ്‌കേപ്പില്‍ നിന്നു തന്നെ പകുത്തുവിട്ടിരിക്കുന്നു. തടിയുടെ പാനലിങ്‌വര്‍ക്കുകളും എക്സ്റ്റീരിയറിന് മോടി കൂട്ടുന്നുï്. സ്‌ട്രെയിറ്റ് ലൈന്‍ ഡിസൈനാണ് ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
ഇന്റീരിയറിലെ ഡബിള്‍ഹൈറ്റ് കോര്‍ട്ട്‌യാര്‍ ഡാണ് വീടിനകത്തെ കേന്ദ്രബിന്ദു. ബ്ലാക്ക് & വൈറ്റ് തീമിലാണ് കോര്‍ട്ട് യാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തുറന്ന നയത്തിലാണ് അകത്തളസജ്ജീകരണങ്ങള്‍. പത്തു പടികളുടെ ഉയരത്തില്‍ ഗാരേജ്. ബേസ്‌മെന്റില്‍ ഹോം തിയേറ്റര്‍. എന്‍ട്രി ലെവലില്‍ മറ്റ് ഏരിയകള്‍- ഇങ്ങനെയാണ് പ്ലാനിങ്. പൂന്തോട്ടം കാണാവുന്ന രീതിയില്‍ എല്ലാ ബെഡ്‌റൂമുകള്‍ക്കും ബാല്‍ക്കണി നിര്‍മ്മിച്ചിരിക്കുന്നു. ഡൈനിങ് റൂം തുറക്കുന്നത് പുറകിലെ പൂന്തോട്ടത്തിലേക്കാണ്. സിറ്റിങ് റൂമിന്റെ ചുമരുകള്‍ അപ്പര്‍ലിവിങ്ങിന്റെ ഉയരത്തിനനുസരിച്ച് ഉയര്‍ത്തിയിട്ടുï്. അപ്പര്‍ലിവിങ്ങില്‍ നിന്നും നോക്കിയാല്‍ കാണുന്ന രീതിയിലാണ് സിറ്റിങ് റൂമിന്റെ സ്ഥാനം.
ഇന്റീരിയറിലെ സ്റ്റെയര്‍കേസിന്റെ പടികള്‍ക്ക് തടിപ്പലകയും റൈസറിന് ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചു. ഡൈനിങ്ങിനോടു ചേര്‍ന്നുള്ള വാഷ്‌ബേസിന്‍ കൗïര്‍ ഒനിക്‌സ് സ്റ്റോണ്‍ കൊïാണ്. അടിയില്‍ ലൈറ്റ് ഫിറ്റിങ്ങും കൊടുത്തു. അകത്തളങ്ങളിലെ സിറ്റിങ് ഏരിയയിലും അപ്പര്‍ ലിവിങ്ങിലും ലാമിനേറ്റ് വുഡന്‍ ഫ്‌ളോറിങ്ങാണ്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ സോളിഡ് വുഡന്‍ ഫ്‌ളോറിങ് നല്‍കി. എല്ലാ മുറികളിലും സീലിങ്ങിന് ഇന്‍ഡയറക്ട് ലൈറ്റിങ് ഉപയോഗിച്ചിരിക്കുന്നത് മുറികളുടെ ആംപിയന്‍സ് വര്‍ദ്ധിപ്പിക്കുന്നുï്. മുകളിലെ ബെഡ്‌റൂമിനേയും അപ്പര്‍ ലിവിങ്ങിനേയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ബ്രിഡ്ജില്‍ നിന്നും നോക്കിയാല്‍ താഴത്തെ ഡബിള്‍ ഹൈറ്റ് ലിവിങ് ഏരിയ കാണാവുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ജനല്‍ പാളികളില്‍ നടുഭാഗത്ത് വരുന്ന പാളി ഫിക്‌സഡ് ഗ്ലാസാണ്. മറ്റു രï് പാളികളുമാണ് സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്നത്. ബാല്‍ക്കണിയിലെ റെയിലിങ്ങുകള്‍ക്ക് സ്വകാര്യതയ്ക്കുവേïി ഫ്രോസ്റ്റഡ് ടഫന്റ് ഗ്ലാസ് ഉപയോഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *