മലയാളത്തിലെ ആദ്യ ആര്‍ക്കിടെക്ചര്‍ മാഗസിന്റെ പ്രസാധകരായ ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മൂന്നു തലമുറയില്‍ പെട്ട ആര്‍ക്കിടെക്റ്റുകളുടെ സംഗമം 2015 ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചിയില്‍ ബോള്‍ഗാട്ടി ഐലന്റ് റിസോര്‍ട്ടില്‍ വച്ച് ആഘോഷിക്കപ്പെട്ടു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കപ്പെടുന്ന ‘സ്ഥപതീയ’ത്തോടനുബന്ധിച്ച് ഇതാദ്യമായി വരുംതലമുറയിലെ ആര്‍ക്കിടെക്റ്റുകള്‍ക്കുവേണ്ടി ‘സായ’ എന്ന കോണ്‍ഫറന്‍സിന് കൂടി ഡിസൈനര്‍ തുടക്കമിട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി), ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (ഐജിബിസി), ഇന്ത്യന്‍ പ്ലംബിങ് അസോസിയേഷന്‍ (ഐപിഎ), കൊച്ചി-മുസിരിസ് ബിനാലേ എന്നീ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു സ്ഥപതീയം-സായ വാസ്തുശില്പ സംഗമം അരങ്ങേറിയത്. ആര്‍ക്കിടെക്റ്റുമാരായ രാജ് റേവാള്‍, കരണ്‍ ഗ്രോവര്‍, കീസ് സ്പാഞ്ചേഴ്‌സ്, പദ്മശ്രീ ജി. ശങ്കര്‍, എ. ശ്രീവത്സന്‍, റഫീഖ് അസം (ബംഗ്ലാദേശ്) ചിത്ര വിശ്വനാഥന്‍, ഹിമാന്‍ഷു ബുര്‍ടെ, ജിമ്മി ലിം(മലേഷ്യ), നീല്‍കാന്ത് ഛായ, സാബു ഫ്രാന്‍സിസ്, സൗമിേത്രാഘോഷ്, കൃഷ്ണറാവു ജയ്‌സിം, കെ.ടി. രവീന്ദ്രന്‍, നരേഷ് നരസിംഹന്‍, രാജീവ് കട്പാലിയ, ആര്‍ട്ടിസ്റ്റ് ശാന്താമണി മുദ്ദയ്യ എന്നിവര്‍ ഒരേ വേദിയില്‍ ഒരുമിച്ചണിനിരന്നത് സംഗമത്തിന്റെ മുഖ്യാകര്‍ഷണമായി.

2015 ജനുവരി 16ന് വൈകുന്നേരം 7 മണിയോടെ വാസ്തുകലാ രംഗത്തെ കുലപതിയായ ആര്‍ക്കിടെക്റ്റ് രാജ് റേവാളും മറ്റു വിശിഷ്ടാതിഥികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടെ സ്ഥപതീയം ചടങ്ങുകള്‍ക്ക് തുടക്കമായി. ഡിസൈനര്‍ പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍ക്കിടെക്റ്റ് എല്‍. ഗോപകുമാര്‍ സദസ്സിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഡിസൈനര്‍ പബ്ലിക്കേഷന്‍സ് സിഇഒ & എഡിറ്റര്‍ ഡോ. രമ എസ്. കര്‍ത്ത ആമുഖപ്രസംഗം നടത്തി. ആര്‍ക്കിടെക്റ്റ് എസ്.ഗോപകുമാര്‍, മുഖ്യാതിഥി ആര്‍ക്കിടെക്റ്റ് രാജ് റേവാളിനെ സദസ്സിന് ഔപചാരികമായി പരിചയപ്പെടുത്തി. പിന്നീട് ആര്‍ക്കിടെക്റ്റ് എല്‍. ഗോപകുമാര്‍ ആര്‍ക്കിടെക്റ്റ് രാജ് റേവാളിനെ പൊന്നാടയണിയിച്ചും പ്രശംസാഫലകവും പ്രശംസാപത്രവും നല്‍കിക്കൊണ്ടും ഡിസൈനര്‍ ‘മാസ്റ്റര്‍ ആര്‍ക്കിടെക്റ്റ്’ ബഹുമതി സമര്‍പ്പിച്ച് ആദരിച്ചു. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ജെഫ് ആന്റണി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബാബു ചെറിയാന്‍, ഇന്ത്യന്‍ പ്ലംബിങ് അസോസിയേഷന്‍ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, ഐജിബിസി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത്, കൊച്ചി മുസിരിസ് ബിനാലെ ഡയറക്ടര്‍

ബാസ് കൃഷ്ണമാചാരി, എന്നിവരും ആര്‍ക്കിടെക്റ്റ് രാജ് റേവാളിനെ പൊന്നാടയണിയിച്ച് ആശംസകള്‍ നേര്‍ന്നു. അവാര്‍ഡ് സ്വീകരണ പ്രസംഗത്തെ തുടര്‍ന്ന് ആര്‍ക്കിടെക്റ്റ് രാജ് റേവാള്‍ നടത്തിയ പ്രസന്റേഷന്‍ മുന്നൂറോളം പേര്‍ അടങ്ങിയ ആര്‍ക്കിടെക്ചര്‍ പ്രൊഫഷനലുകളുടെ സദസ്സിന് ഏറെ പ്രിയങ്കരമായി.
2015-ലെ മികച്ച യുവ വാസ്തു ശില്പികള്‍ക്കുള്ള യങ് ആര്‍ക്കിടെക്റ്റ് പുരസ്‌ക്കാരങ്ങള്‍ സ്ഥപതീയത്തില്‍ വച്ച് സമ്മാനിക്കപ്പെട്ടു. റസിഡന്‍സ്, റസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി നൂറോളം എന്‍ട്രികള്‍ ഉണ്ടായിരുന്നു. ആര്‍ക്കിടെക്റ്റ് എന്‍.എം. സലിം,ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേഷ്, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്, ആര്‍ക്കിടെക്റ്റ് ജേക്കബ്ബ് ജോര്‍ജ്, ആര്‍ക്കിടെക്റ്റ് ഉമ്മന്‍മാണി മോടയില്‍, ആര്‍ക്കിടെക്റ്റ് അനില്‍ഭാസ്‌കര്‍, ആര്‍ക്കിടെക്റ്റ് എസ്. ഗോപകുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു ജൂറി. ജൂറിയെ പ്രതിനിധീകരിച്ച് ആര്‍ക്കിടെക്റ്റ് അനില്‍ ഭാസ്‌കര്‍ മത്സരം വിലയിരുത്തുകയും വിജയികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. റസിഡന്‍സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ (കോഴിക്കോട്), ആര്‍ക്കിടെക്റ്റ് ലിജോ ജോസ് & റെനി ലിജോ (തൃശൂര്‍), ആര്‍ക്കിടെക്റ്റ് സമര്‍ത്ഥ് മറാടിയ (അഹമ്മദാബാദ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആര്‍ക്കിടെക്റ്റ് രാജ് റേവാളാണ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത്. റസിഡഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് വിക്രം രാജശേഖന്‍, കേഡന്‍സ് (ബാംഗ്ലൂര്‍), ലിജോ ജോസ് & റെനി ലിജോ (തൃശൂര്‍), നൗഫല്‍ സി ഹാഷിം (കോഴിക്കോട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആര്‍ക്കിടെക്റ്റ് കീസ് സ്പാ ഞ്ചേഴ്‌സ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. റസിഡന്‍സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് വിജയ് നാരായാണന്‍ (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് വിക്രം രാജശേഖര്‍ (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ സി വാര്യര്‍ (കൊല്ലം), ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോള്‍ (തൃശൂര്‍), ആര്‍ക്കിടെക്റ്റ് മുഹമ്മദ് ആഷിക്(കോഴിക്കോട്), ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ് (കൊച്ചി), ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി (കോഴിക്കോട്) എന്നിവരുടെ പ്രോജക്റ്റുകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. റസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് രാജേഷ് ശിവറാം (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ് (കൊച്ചി), ആര്‍ക്കിടെക്റ്റ് സുജിത് കെ നടേഷ് (കൊച്ചി), ആര്‍ക്കിടെക്റ്റ് സുചേത് പാലാട്ട് & ശിവാനികുമാര്‍ (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് വരുണ്‍ ജി. കെ. (കോഴിക്കോട്), ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോള്‍ (തൃശ്ശൂര്‍), ആര്‍ക്കിടെക്റ്റ് വിനയ് മോഹന്‍ (കോഴിക്കോട്) എന്നിവരുടെ പ്രോജക്റ്റുകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

Comments are closed.