ദീര്‍ഘ നാളത്തെ ഗള്‍ഫ് വാസം അമറിനെ അറേബ്യന്‍ നാടുകളുടെ ആരാധകനാക്കിയിരുന്നു. എന്നാല്‍ ഗൃഹാതുരത്വം നിറഞ്ഞ ചില കേരളീയ സ്മരണകള്‍ മനസ്സിലുള്ളതിനാല്‍ താന്‍ വയ്ക്കുന്ന വീട് അറബ് ശൈലിയും കേരളീയ ശൈലിയും ഇടകലരുന്നതാകണം എന്ന നിര്‍ബന്ധമായിരുന്നു അമറിന്. നാട്ടിലൊരു വീടു പണിയുവാനായി അദ്ദേഹം സമീപിച്ചത് എഞ്ചിനീയര്‍ ബാബു ജോസിനെയായിരുന്നു. ദീര്‍ഘകാലത്തെ സുഹൃദ്ബന്ധമാണ് അമറിന് ബാബു ജോസുമായിട്ട്. വര്‍ഷങ്ങളായി ദുബായിയില്‍ ഫ്രാന്‍സ് ബേസ്ഡ് ആര്‍ക്കിടെക്ചറല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ബാബു ജോസിന് സുഹൃത്തിനു വേണ്ടി നാട്ടിലൊരു വീട് ഡിസൈന്‍ ചെയ്യുക എന്നത് ഒരു രസകരമായ വെല്ലുവിളിയായിരുന്നു

കൊടുങ്ങല്ലൂര്‍ എടവിലങ്ങാടിലാണ് 4100 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ അമര്‍ ലാലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു പണിതിട്ട അടിത്തറയുടെ മുകളിലാണ് വീട് പണിതത്. സാധാരണ മാതൃകയിലുള്ള പഴയഡിസൈനില്‍ നിന്ന് ഏതാണ്ട് മുഴുവനായും മാറ്റം വരുത്തിയാണ് വീട് ഒരുക്കിയത്. കേരളീയ ശൈലിയിലേക്ക് അറബിക് ശൈലിയുടെ ചില അംശങ്ങള്‍ മാത്രം കടമെടുത്താണ് വീട് ഡിസൈന്‍ ചെയ്തത്.

പടിവാതില്‍ക്കല്‍

പടിപ്പുര മുതല്‍ അകത്തളം വരെ അറബിക്-കേരളീയ ശൈലിയാണ് കാണാനാകുക. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീടിന്റെ കൊടുങ്ങല്ലൂര്‍ എടവിലങ്ങാടിലാണ് 4100 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ അമര്‍ ലാലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു പണിതിട്ട അടിത്തറയുടെ മുകളിലാണ് വീട് പണിതത്. സാധാരണ മാതൃകയിലുള്ള പഴയഡിസൈനില്‍ നിന്ന് ഏതാണ്ട് മുഴുവനായും മാറ്റം വരുത്തിയാണ് വീട് ഒരുക്കിയത്. കേരളീയ ശൈലിയിലേക്ക് അറബിക് ശൈലിയുടെ ചില അംശങ്ങള്‍ മാത്രം കടമെടുത്താണ് വീട് ഡിസൈന്‍ ചെയ്തത്.കവാടം പോലും ഒരുക്കിയിട്ടുള്ളത്. ഇറക്കുമതി ചെയ്ത സിംലവൈറ്റ് സ്റ്റോണ്‍ കൊണ്ട് ക്ലാഡിങ് ഒരുക്കി ലെറ്റര്‍ ബോക്‌സും മില്‍ക് ബോക്‌സും പടിപ്പുരയില്‍ തന്നെ ഒരുക്കിയിരിക്കുന്നു. ഗേറ്റു കടന്ന് അകത്തേക്കു ചെല്ലുമ്പോള്‍ മുഖപ്പു മുതല്‍ പൂമുഖം വരെ ഒരു ഗ്രാമത്തിന്റേതായ എല്ലാവിധ സൗന്ദര്യങ്ങളും പ്രതിഫലിപ്പിക്കുന്നത് കാണാം. ചാരുപടിയുടെ ചാരുതയോടെയാണ് പൂമുഖം. വിയറ്റ്‌നാം വൈറ്റ് മാര്‍ബിളാണ് വരാന്തയില്‍ വിരിച്ചിരിക്കുന്നത്. കൂടാതെ തൂണുകളിലും എക്സ്റ്റീരിയറിലും സിംല വൈറ്റ് നാച്ചുറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത് മനോഹരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *