സ്‌മൈലിങ് ഫെയ്‌സ് മാസ്‌ക്‌സ് ചാലഞ്ചുമായി IIID

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (IIID) ദേശീയ പ്രസിഡന്റ് ജബീന്‍ സക്കറിയാസ് മുന്നോട്ട് വച്ച ഡിസൈന്‍ ഇനീഷ്യേറ്റീവാണ് കരോനകുച്ച്. ഇതില്‍ പങ്കെടുത്തു കൊണ്ട് ക്രിയാത്മക പുനരുപയോഗം (upcycling) എന്ന ആശയത്തെ ആസ്പദമാക്കി ഡിസൈനറും IIID കേരള റീജിയണല്‍ ചാപ്റ്റര്‍ മാനേജിങ് കമ്മിറ്റി അംഗവുമായ ഷാജി എം വാസുദേവന്‍ ഡിസൈനര്‍ ഫെയ്‌സ് മാസ്‌കുകള്‍ എന്ന ആശയം മുന്നോട്ടു വച്ചിരുന്നു. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ വരുന്ന കുറച്ചു മാസങ്ങളിലേക്കെങ്കിലും പൊതുസ്ഥലങ്ങളില്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കാന്‍ ഇടയുണ്ട്. ഇവിടെയാണ് ഈ ആശയം കൂടുതല്‍ പ്രസക്തമാകുന്നത്. അനാവശ്യമായി മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകളും മറ്റ് റെഡിമെയ്ഡ് മാസ്‌കുകളും ധരിച്ച് രോഗഭീതി പരത്തുന്നതിന് പകരം ഏവരും വര്‍ണ്ണശബളമായ ഡിസൈനര്‍ മാസ്‌കുകള്‍ ധരിച്ചാല്‍ പൊതു ഇടങ്ങളുടെ മുഖഛായ തന്നെ മാറും. പഴയ കോട്ടന്‍ തുണിത്തരങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനൊപ്പം മാസ്‌കുകളെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളാക്കി മാറ്റാനും ഇതിലൂടെ കഴിയും. സ്വന്തം ഭാവനയനുസരിച്ച് ഫെയ്‌സ് മാസ്‌കുകള്‍ സ്വയം തയ്യാറാക്കുകയോ തയ്യല്‍ക്കാരെ കൊണ്ട് തുന്നിച്ചെടുക്കുകയോ ചെയ്യാം. ഡിസൈനര്‍ ഫെയ്‌സ് മാസ്‌കുകളുടെ വിവിധ മോഡലുകള്‍ യുട്യൂബില്‍ ലഭ്യമാണ്. താല്പര്യമുള്ള വലിയ വ്യാപാരശാലകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അതാതിടങ്ങളിലെ യൂണിഫോമുകള്‍ക്ക് ഇണങ്ങുന്ന ഡിസൈനര്‍ ഫെയ്‌സ് മാസ്‌കുകള്‍ നിര്‍മ്മിച്ചെടുക്കാനുമാകും. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് IIID കേരള റീജിയണല്‍ ചാപ്റ്ററിന്റെ ഹാര്‍മണി സോണ്‍ ‘സ്‌മൈലിങ് ഫെയ്‌സ് മാസ്‌ക്‌സ് ചാലഞ്ച്’ ഇന്‍സ്റ്റഗ്രാമിലൂടെ മുന്നോട്ടു വച്ചത്. സ്വന്തം ഭാവനാ വൈഭവം പ്രകടിപ്പിക്കാന്‍ ലഭിച്ച ഈ അസുലഭ അവസരം ഏവരും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണം. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫെയ്‌സ് മാസ്‌ക് വച്ചും വയ്ക്കാതെയുമുള്ള സെല്‍ഫികള്‍ #iiidsmilingfaces എന്ന ഹാഷ്ടാഗില്‍ iiidharmony എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*