Designer : ഷിന്റൊ വര്‍ഗ്ഗീസ്‌

February 12th, 2014
ഹൃദയത്തില്‍ നിന്ന്‌

മെക്കാനിക്കല്‍ എഞ്ചിനീയറായ ലിജോ തറയിലിന്റെ ആഗ്രഹമായിരുന്നു എന്നെങ്കിലും ഒരു വീട് ഡിസൈന്‍ ചെയ്യുകയെന്നത്. അറിയാവുന്ന പണി ചെയ്താല്‍ പോരേ എന്ന മറ്റുളളവരുടെ ചോദ്യത്തിന് സ്വന്തം വീടിന് സ്വയം ഡിസൈന്‍ ഒരുക്കി അദ്ദേഹം മറുപടി നല്കി. അങ്കമാലിയിലാണ് പാശ്ചാത്യ ഭവനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ വീട്. തന്റെ ഡിസൈനിന് പ്രൊഫഷണലിസം പോരാ എന്ന് തോന്നിയപ്പോഴാണ് സുഹൃത്തും നാട്ടുകാരനുമായ ഇന്റീരിയര്‍ ഡിസൈനര്‍ ഷിന്റൊ വര്‍ഗ്ഗീസിന്റെ സഹായം ലിജോ തേടുന്നത്. ലിജോയുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചുളള സ്ട്രക്ചറിന് ഷിന്റൊയുടെ ക്ലാസിക് ടച്ചുളള ഇന്റീരിയറും കൂടിയായപ്പോള്‍ വീട് തൃപ്തികരമായി. ഏകദേശം ഒരു കൊളോണിയല്‍ സ്റ്റൈലിലാണ് വീടിന്റെ എലിവേഷന്‍ ഒരുക്കിയിരിക്കുന്നത്.

എലിവേഷന് കൊളോണിയല്‍ സ്റ്റൈലിലാണെങ്കിലും ഇന്റീരിയര്‍ കന്റംപ്രറി സ്റ്റൈലിലാണ്. വൈറ്റ് ആന്‍ഡ് ഗ്രേ കോമ്പിനേഷനാണ് എലിവേഷന്. 3650 സ്‌ക്വയര്‍ഫീറ്റീല്‍ ഗസ്റ്റ്, ഫാമിലി ലിവിങ്, ഡൈനിങ്, നാല് ബെഡ്‌റൂം, കിച്ചന്‍, അപ്പര്‍ ലിവിങ്, ഹോം തിയറ്റേര്‍, പാഷിയോ എന്നിവ ഒരുക്കിയിരിക്കുന്നു.

നാഷണല്‍ ഹൈവേയില്‍ നിന്നുള്ള പാലം കയറി വരുന്ന സഞ്ചാരികളെ തലയെടുപ്പോടെ നിലകൊള്ളുന്ന ഈ ഭവനം ആകര്‍ഷിക്കാതിരിക്കില്ല. അമിത അലങ്കാരങ്ങളും വച്ചുകെട്ടുകളും ആര്‍ഭാടങ്ങളും മാറ്റി നിറുത്തിയുള്ള സിംപിള്‍ ഡിസൈന്‍ തന്നെയാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. വീട് രൂപം കൊള്ളേണ്ടത് കടലാസിലല്ല, വീട്ടുടമയുടെ ഹൃദയത്തിലാണെന്ന് ഈ വീട് കാണുന്നവര്‍ക്ക് ബോധ്യപ്പെടും.

3 thoughts on “ഹൃദയത്തില്‍ നിന്ന്‌

  1. I am from chalakudy staying in dubai.i liked lijo tharayil’s veedu.
    where is this located? In Angamaly.? Can i have your contact number please.
    to see your home.

Leave a Reply

Your email address will not be published. Required fields are marked *