ഹോളി ക്രെസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആലുവ, എറണാകുളം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലെ ആദ്യത്തെ ആര്‍ക്കിടെക്ചര്‍ കോളേജ് ആയി ഹോളി ക്രെസെന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ 2011-ല്‍ ആലുവ വാഴക്കുളത്ത് സ്വന്തം ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ 8 വര്‍ഷത്തെ പ്രവര്‍ത്തനകാലയളവിനു ള്ളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (കകഅ), കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ഇഛഅ), ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (കഏആഇ) എന്നിവയുടെ അംഗീകാരം നേടാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. അതോടൊപ്പം സുസ്ഥിര നിര്‍മാണ രീതിയുടെ ഉപയോഗം സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും, അതില്‍ കൂടുതല്‍
പഠനങ്ങള്‍ നടത്തുന്നതിനുമായി സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ പ്രാക്ടീസ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ടജഞഋഅ) കഴിഞ്ഞ വര്‍ഷം നിലവില്‍ വന്നു.
ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിന് മാത്രമായി തുടങ്ങിയ ക്യാമ്പസ് കേരളത്തിലെ പ്രമുഖരായ ആര്‍ക്കിടെക്റ്റുകളുടെ നേതൃത്വത്തില്‍ പ്രകൃതി സൗഹാര്‍ദ്ദത്തോടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അവരുടെ പാഠ്യ പദ്ധതി പുസ്തകങ്ങള്‍ക്കപ്പുറം പ്രവൃത്തി പരിചയത്തിലൂടെ അനുഭവ സമ്പത്ത് നേടിയെടുപ്പിക്കുക എന്ന ശൈലിയാണ് ഇവിടെ തുടര്‍ന്ന് പോരുന്നത്.


സുസ്ഥിര നിര്‍മ്മാണ രീതികളെയും സാമഗ്രികളെയും പരിചയപ്പെടുത്തുന്ന ദ്വിദിന ശില്പശാല ‘ആര്‍ട്ട് ബാരോ’ ക്യാമ്പസില്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു. അതിന്റെ ഭാഗമായി മണ്ണും മുളകളും ഉപയോഗിച്ചുള്ള സ്ഥിരനിര്‍മ്മിതികള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്നത് ഹോളി ക്രെെസന്റ് കോളേജിലെ പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ കായിക മികവിനായി നടത്തിവരുന്ന ഫുട്‌ബോള്‍ മത്സരം (ഡെഫി ഡേ), എഡിഡിഎ (അഉഉഅ) എന്ന പേരിലുള്ള വാര്‍ഷിക സംവാദം, ലക്ചറുകള്‍, മിറാക്കി (ങലൃമസശ) എന്ന പേരിലുള്ള വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രദര്‍ശനം, ഠഋഉത ടോക്കുകള്‍ എന്നിവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
ആലുവ നഗരത്തിന്റെ നവീകരണത്തില്‍ തങ്ങള്‍ക്കു കഴിയുന്ന ചെറിയ ചെറിയ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി ‘കലാഗ്രാം’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആലുവയുടെ വിവിധ ഭാഗങ്ങളില്‍ നവീകരണങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. ആലുവ റെയില്‍വേ സ്റ്റേഷന്‍ ചുമരുകളിലെ ചിത്രപ്പണികള്‍ ഇതിന്റെ ഭാഗമാണ്. കലാഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക ശില്പശാലയും നടത്തപ്പെടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വിദ്യാര്‍ത്ഥികളെയും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ആര്‍ക്കിടെക്റ്റ് ആയി പുറത്തിറക്കുക എന്ന ലക്ഷ്യം ഹോളി ക്രെെസന്റ് കോളേജ് കൈവരിക്കുന്നു.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*