പ്രളയത്തെ അതിജീവിച്ചൊരു ബഡ്ജറ്റ് വീക്കെന്‍ഡ് ഹോം

പ്രളയത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കാന്‍ തക്കവണ്ണം കോളം-ബീം രീതിയില്‍ ഉയര്‍ത്തിക്കെട്ടി ഒരുക്കിയ സുസ്ഥിര വസതി

കാ ഴ്ചയില്‍ ഒതുക്കവും ഓമനത്തവും ചെലവില്‍ കയ്യടക്കവും പ്രഖ്യാപിക്കുന്നതാണ് ഈ ചെറിയ പാര്‍പ്പിടം. ആവശ്യവും സന്ദര്‍ഭവും മുന്‍നിര്‍ത്തി പലതരത്തില്‍ വിളിക്കാം നമുക്ക് ഈ വീടിനെ.

വീക്കെന്‍ഡ് ഹോം എന്നോ, ഹോളിഡേ ഹൗസ് എന്നോ അല്ലെങ്കില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റെന്നോ. വ്യത്യസ്തത തുടങ്ങുന്നത് രൂപഘടനയിലാണ്.

ഊന്നുകാല്‍ വീടുപോലെ ഫ്രീ സ്റ്റാന്‍ഡിങ് പാറ്റേണില്‍ ഒരുക്കിയ വീട് സ്ഥലത്തിന്‍റെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് ആര്‍ക്കിടെക്റ്റ് ശ്യാം കുമാറാണ് (ഫോംസ് ആന്‍ഡ് സ്പേസസ്, കാഞ്ഞങ്ങാട്) രൂപകല്‍പ്പന ചെയ്തത്.

ഈ വീടിന് ഏറെ അകലെയല്ലാതെ ഒരു പുഴ ഒഴുകുന്നുണ്ട്. മഴക്കാലത്ത് പുഴ കരകവിഞ്ഞ് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശമാണ് ഇവിടം. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ പ്രളയത്തിലും ഈ പ്രദേശത്ത് വെള്ളം കയറിയിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് മുമ്പ് തന്നെ ഇത്തരമൊരു വീട് വേണമെന്ന ആശയം വീട്ടുടമസ്ഥന്‍ കൃഷ്ണകുമാര്‍ ബന്ധു കൂടിയായ ആര്‍ക്കിടെക്റ്റ് ശ്യാം കുമാറിനോട് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയം കഴിഞ്ഞതോടെ ഈ വീടിന്‍റെ സാധ്യതയും വ്യാപ്തിയും ഏറുകയായിരുന്നു. വീട്ടുകാരുടെയും ആര്‍ക്കിടെക്റ്റിന്‍റെയും ദീര്‍ഘവീക്ഷണം ഈ കൊച്ചു നിര്‍മ്മിതിയെ സുസ്ഥിരതയിലേക്ക് (സസ്റ്റെയിനബിള്‍) ഉയര്‍ത്തുന്നു.

ALSO READ :നാലുമാസം കൊണ്ടൊരു രൂപമാറ്റം

എറണാകുളത്ത് താമസിക്കുന്ന ക്ലയന്‍റിനും കുടുംബത്തിനും ഇടയ്ക്ക് വന്ന് താമസിക്കാനാണ് കോട്ടയം ജില്ലയിലെ വൈക്കത്ത് ഇങ്ങനെ ഒരു ഹൈഡ് ഔട്ട് സ്പേസ്.

തൂണുകള്‍ക്കു മേലെ ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് വീട്. രണ്ടു കാറുകള്‍ നിര്‍ത്തിയിടാനുള്ള പാര്‍ക്കിങ് സ്പേസ്, ലിവിങ് ഏരിയ, ഒരു ബെഡ് ഏരിയ, ബാത്ത്റൂം, കിച്ചന്‍, രണ്ടു ബാല്‍ക്കണികള്‍ എന്നിവയാണ് സ്പേസുകള്‍. ബ്രിക്ക് നിറത്തിനൊപ്പം ഗ്രേ- വൈറ്റ് കളര്‍ കോമ്പിനേഷനാണ് പൊതുവായ തീം.

കോളം- ബീം രീതിയില്‍ ഒരുക്കിയ നാല് തൂണുകള്‍ക്ക് മുകളിലാണ് വീടിന്‍റെ പ്രധാന ഏരിയകള്‍. ബേസ്മെന്‍റ് പോലെയുള്ള ഏരിയയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാം. ഗ്രൗണ്ട് ലെവലില്‍ നിന്ന് വീട്ടിലേക്ക് കയറാന്‍ ജി.ഐ കൊണ്ട് ഗോവണി നല്‍കി.

വുഡന്‍ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. മെയിന്‍ സ്ട്രക്ച്ചറില്‍ മുഴുവന്‍ ബ്രിക്ക് നല്‍കാതെ ജി.ഐ ലൂവറുകള്‍ ചേര്‍ത്ത് ചാരുപടിയുടെ മട്ടില്‍ ഭിത്തിയും ലപ്പോത്ര ഗ്രനൈറ്റ് ഫിനിഷില്‍ മുഴുനീളത്തില്‍ ഇന്‍ബില്‍റ്റ് ഇരിപ്പിടവും ഒരുക്കി.

RELATED READING;സ്വകാര്യത നല്‍കും വീട്

ട്രസ് റൂഫ് ചെയ്ത ശേഷം റൂഫിങ് ടൈല്‍ പതിച്ചാണ് മേല്‍ക്കൂര ഒരുക്കിയത്. വാട്ടര്‍ ടാങ്കും മറ്റും സ്ഥാപിച്ചിരിക്കുന്നത് ഈ അറ്റിക്ക് സ്പേസിലാണ്. ലാഡര്‍ ഉപയോഗിച്ച് അറ്റിക്ക് സ്പേസിലേക്ക് പ്രവേശിക്കാം.

ഫര്‍ണിച്ചറും സൗകര്യങ്ങളും കസ്റ്റമൈസ്ഡ് ആണ്. വാഡ്രോബുകള്‍, കബോഡുകള്‍ തുടങ്ങിയവയെല്ലാം പ്ലൈവുഡ് – ലാമിനേഷന്‍ ഫിനിഷില്‍ ചെയ്തു. ഒറ്റപ്പാളി ജാലകങ്ങളും ചാരുപടി ഏരിയയും വീട്ടകത്ത് ് സ്വാഭാവിക വെളിച്ചം കൊണ്ടു വരുന്നു.

ബാല്‍ക്കണി ഏരിയകളില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഹരിതാഭയുടെ ഹൃദ്യാനുഭവം തന്നെയാണ് 12 ലക്ഷം രൂപയില്‍ പണിതീര്‍ത്ത ഈ കൊച്ചുവീട് പകരുന്നത്.

Project Details

  • Architect: Shyam Kumar P (Forms And Spaces Architectural Consultancy, Kanhangad)
  • Project Type: Residential House
  • Client: Krishna Kumar P
  • Location: Vaikom
  • Year Of Completion: 2019
  • Area : 416.35 Sq.Ft
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*