15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

കുറഞ്ഞ ദിവസത്തിനുള്ളില്‍ (10 മുതല്‍ 15 വരെ ദിവസങ്ങള്‍) പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വീടുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യകത.

കേരളത്തില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിരവധി വീടുകളാണ് നിര്‍മ്മിക്കപ്പേടേണ്ടത്.. ഡിസൈനിങ്ങില്‍ ഉള്‍പ്പെടെ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന കുറഞ്ഞ ദിവസത്തിനുള്ളില്‍ (10 മുതല്‍ 15 വരെ ദിവസങ്ങള്‍) പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വീടുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യകത.

കുറഞ്ഞ ചെലവ്, ഭാവിയില്‍ വീട് വലുതാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള രൂപകല്‍പ്പന, എലവേറ്റഡ് ഫ്‌ളോര്‍ (തറനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍, അതായത് പ്രളയജലമോ, മഴവെള്ളമോ തറനിരപ്പില്‍ നിന്ന് ഒരുമീറ്റര്‍ ഉയരുന്നതു വരെ വീടുകളില്‍ കഴിയാന്‍ യാതൊരു പ്രശ്‌നവുമില്ല.), സുസ്ഥിരത ഉറപ്പാക്കുന്ന തരത്തിലുള്ള ഡിസൈന്‍ (സസ്റ്റയിനബിള്‍ ഡിസൈന്‍), ഒരുമാസത്തോളം വെള്ളക്കെട്ടില്‍ നിന്നാലും വീടിന്റെ ഉറപ്പിനോ, ദൃഢതയ്‌ക്കോ കോട്ടം വരുന്നില്ല എന്നിവയാണ് ഇത്തരം വീടുകളുടെ പ്രത്യേകതകള്‍.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

സിറ്റൗട്ട്, ലിവിങ് കം ഡൈനിങ് ഏരിയ, രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂം, കിച്ചന്‍ എന്നിങ്ങനെ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന 560 സ്‌ക്വയര്‍ഫീറ്റുള്ള വീടുകളാണ് ലക്ഷ്യമിടുന്നത്.

ബാരലില്‍ ഒരു മീറ്റര്‍ ആഴത്തില്‍ കോണ്‍ക്രീറ്റ് നിറച്ചു കൊണ്ടുള്ള ഉറപ്പുള്ള ഫൗണ്ടേഷന്‍. മൈല്‍ഡ് സ്റ്റീല്‍ സ്‌ക്വയര്‍ട്യൂബിന്റെ കോളങ്ങള്‍, (വെള്ളത്തിന്റെ സാന്നിധ്യമുള്ള ഏരിയകളില്‍ എം.എസ് ട്യൂബിനൊപ്പം സ്ഥിരമായ കോണ്‍ക്രീറ്റ് കവചവും), സിമന്റ് ഫൈബര്‍ ബോര്‍ഡും സ്റ്റീല്‍ ഫ്രെയിമും ഇടകലരുന്ന ഭിത്തികള്‍, സിമന്റ് ഫൈബര്‍ ബോര്‍ഡ് കൊണ്ട് ഒരുക്കുന്ന ഫ്‌ളോറിങ്, ജി.ഐ ട്രസും, മാഗ്ലൂര്‍ ടൈലും ചേര്‍ന്ന റൂഫ് എന്നിവയാണ് രൂപകല്‍പ്പനയുടെയും മെറ്റീരിയലുകളുടെയും പൊതുവായ പ്രത്യേകതകള്‍.

YOU MAY LIKE: ഇതാണ് ഏദെന്‍!

1100 രൂപയാണ് സ്‌ക്വയര്‍ഫീറ്റിന് കണക്കാക്കുന്ന ഏകദേശ ചെലവ്. ഇത് സൈറ്റ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

സ്‌ക്വയര്‍ഫീറ്റിന് 1100 രൂപയാണ് കണക്കാക്കുന്ന ഏകദേശ ചെലവ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആര്‍ക്കിടെക്റ്റ് ഹസന്‍ നസീഫ്, ഉര്‍വി ഫൗണ്ടേഷന്‍, ഇമെയില്‍: urvifoundation.env@gmail.com ഫോ: (+91) 97466 38023, (+91) 98950 43270, (+91) 96334 13177

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

1 Trackback / Pingback

  1. അരസെന്റില്‍ 8 ലക്ഷത്തിന് വീട് – Designer Plus Builder

Leave a Reply

Your email address will not be published.


*