Project Specifications

അനൂപിന്റെയും കുടുംബത്തിന്റെയും തൃശൂരില്‍ മാളയ്ക്കടുത്ത് അമ്പഴക്കാട് സ്ഥിതി ചെയ്യുന്ന വീട് ഇന്റീരിയര്‍ ഉള്‍പ്പെടെ 18 ലക്ഷത്തിനാണ് പൂര്‍ത്തിയാക്കിയത്. ഫ്രണ്ട് എലിവേഷനിലെ പില്ലറുകളും മുഖപ്പും ഒരു യൂറോപ്യന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. ലിവിങ്, ഡൈനിങ്, വര്‍ക്കിങ് കിച്ചന്‍, വര്‍ക്ക് ഏരിയ, ഷോ കിച്ചന്‍, 3 ബെഡ്‌റൂമുകള്‍ ഇത്രയുമാണ് ഈ വീട്ടിലെ ഏരിയകള്‍. ഒരു കിടപ്പുമുറി മാത്രമാണ് ബാത്ത്‌റൂമോടു കൂടിയുള്ളത്. ഒരു കോമണ്‍ ബാത്ത്‌ റൂമിനും ഇടം കൊടുത്തിട്ടുണ്ട്. മെറ്റീരിയലുകളെല്ലാം നേരിട്ടു പോയി തെരഞ്ഞെടുത്ത് വാങ്ങിയതും, പരിചയ സമ്പന്നരായ തൊഴിലാളികളെ നിയോഗിച്ചതും എല്ലാം ചെലവു കുറഞ്ഞതിന്റെ കാരണങ്ങളാണ്.

ഫര്‍ണിച്ചറെല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്യിപ്പിച്ചെടുത്തവയാണ്. ലളിതമായ ഡിസൈന്‍ രീതികളാണ് അകത്തളങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും ജനലുകളും മാത്രമാണ് മരം കൊï് പണിതിരിക്കുന്നത്. ബാക്കി എല്ലാം കോണ്‍ക്രീറ്റില്‍ തന്നെ ചെയ്തിരിക്കുന്നു. കട്ടിലുകള്‍ ഓട്ടോമോട്ടീവ് പെയിന്റ് അടിച്ച തെങ്ങിന്‍ തടിയില്‍ തീര്‍ത്തവയാണ്. അടുക്കളയിലെ കബോര്‍ഡുകള്‍ക്കെല്ലാം അലുമിനിയവും എസിപിയും മാത്രമാണ് ഉപയോഗിച്ചത്. ഫര്‍ണിഷിങ്ങിന്റെ ഭാഗമായ കര്‍ട്ടന്റെ തുണിയും മറ്റും നേരിട്ടുതന്നെ തെരഞ്ഞെടുത്ത് ഡിസൈന്‍ ചെയ്യിപ്പിച്ചു. സീലിങ്ങിലെ കട്ടിങ് വര്‍ക്കുകളും, ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം മിതമായ രീതിയിലാണ്. അനാവശ്യ അലങ്കാരവസ്തുവകകളൊന്നും ഉപയോഗിച്ചില്ല എന്നതും, ഉപയുക്തമായ സ്‌പേസ് ഡിസൈനിങ്ങും ഇന്റീരിയര്‍ ഡെക്കറേഷന്റെ ചെലവ് പരമാവധി കുറയ്ക്കാന്‍ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *