പ്രളയത്തിനൊരു മറുപടി

കഴിഞ്ഞ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി വയനാട്ടിലെ പനമരത്ത് 'തണല്‍' എന്ന സന്നദ്ധ സംഘടന മാസ് ഹൗസിങ് പദ്ധതി നടപ്പാക്കി. 500 സ്ക്വയര്‍ഫീറ്റ് വീട് 8 ലക്ഷം രൂപയില്‍.

ഒരു ഹാള്‍, രണ്ട് ബെഡ്റൂം, ബാത്റൂം, കിച്ചന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത വീടാണ് എട്ട് ലക്ഷം രൂപയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ നിര്‍മ്മാണ വസ്തുക്കള്‍ ആയതിനാല്‍ വീടിന് തകര്‍ച്ച ഉണ്ടായാലും ആളുകള്‍ക്ക്
ജീവഹാനി സംഭവിക്കില്ല.

എട്ടുലക്ഷം രൂപയ്ക്ക് രണ്ടു മാസം കൊണ്ട് പണിത കിടപ്പാടങ്ങളാണിത്. കഴിഞ്ഞ പ്രളയത്തിന് ശേഷമുള്ള പുനര്‍വിചിന്തനത്തില്‍ നിന്ന് രൂപം കൊണ്ടത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

വീണ്ടുമൊരു പ്രളയം കഴിഞ്ഞു. എന്നാല്‍ ഈ വീടുകളെ തൊട്ടില്ല, മഹാമാരിയും പ്രകൃതിയും.

കഴിഞ്ഞ പ്രളയത്തില്‍ ഒട്ടേറെ പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ട വയനാട്ടിലെ പനമരത്താണ് പുനരധിവാസത്തിന്‍റെ ഭാഗമായി രണ്ട് ഹൗസിങ് പ്രോജക്റ്റുകള്‍ വടകര ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ തണല്‍ നടപ്പാക്കിയത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

60 സെന്‍റില്‍ 16 വീടുകളും 75 സെന്‍റില്‍ 20 വീടുകളും ഉള്‍പ്പെട്ട ഈ പദ്ധതിയുടെ രൂപകല്‍പ്പനയും സാങ്കേതിക സഹായവും ചെയ്തത് ഡിസൈനര്‍ റഫീഖ ്(നിംഫ്ര ആര്‍ക്കിടെക്റ്റ്സ്, വടകര) ആണ്.

ഫര്‍ണിഷിങ് ഉള്‍പ്പെടെ എട്ടുലക്ഷം

ഒരു ഹാള്‍, രണ്ട് ബെഡ്റൂം, ബാത്റൂം കിച്ചന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത വീടാണ് എട്ട് ലക്ഷം രൂപയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

500 സ്ക്വയര്‍ഫീറ്റാണ് വിസ്തീര്‍ണം. പൈലിങ് ചെയ്ത് ഫൗണ്ടേഷന്‍ ഒരുക്കി അതിന് മുകളില്‍ ജി.ഐ പൈപ്പുകള്‍ നല്‍കിയാണ് വീടുകളുടെ ഫ്രെയ്മുകള്‍ ചെയ്തത്. മേല്‍ക്കൂരയില്‍ ഫൈബര്‍ സിമന്‍റ് ബോര്‍ഡുകള്‍ നല്‍കിയതിനു ശേഷം ഓടുമേഞ്ഞു.

വിട്രിഫൈഡ് ടൈലു കൊണ്ട് ഫ്ളോറിങ് ചെയ്തു. വാതിലുകള്‍ റെഡിമെയ്ഡ് ആണ്. അലൂമിനിയം ഫാബ്രിക്കേഷന്‍റെ ജനല്‍ ഫ്രെയ്മുകളാണ് ഉപയോഗിച്ചത്. ജി.ഐ കൊണ്ടുള്ള അഴികള്‍ വെന്‍റിലേഷന്‍ വിന്‍ഡോ പോലെയും നല്‍കിയിട്ടുണ്ട്.

അടിത്തറയ്ക്ക് രണ്ടടിയോളം ഉയരം വരും. ഭാരം കുറഞ്ഞ നിര്‍മ്മാണ വസ്തുക്കള്‍ ആയതിനാല്‍ വീടിന് തകര്‍ച്ച ഉണ്ടായാലും ആളുകള്‍ക്ക് ജീവഹാനി സംഭവിക്കില്ല.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

Project Details

  • Designer: Rafeeq (Nimfra Architects, Vadakara, Calicut)
  • Project Type: Residential House
  • Location: Kariyadu, Angamaly
  • Year Of Completion: 2018
  • Area: 500 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*