ആധുനിക ശൈലിയിലാകണം വീട്; എന്നാല്‍ പരമ്പരാഗത രീതി എന്ന് തോന്നിക്കുകയും വേണം. ഗൃഹനാഥന്റെ ഈ ആവശ്യപ്രകാരമാണ് ആര്‍ക്കിടെക്റ്റ് നൗഷാദ് ഇത്തരത്തിലുള്ള ഒരു ഫ്യൂഷന്‍ വീടിന് ജന്മം കൊടുത്തത്. അതാണ് ‘ഫസീന്‍ വില്ല’. ഫൈസലും ജാബിനുമാണ് കോഴിക്കോട് പന്നിയങ്കര മേലഴിപ്പാടത്തുള്ള മിശ്രിത ശൈലീ വീടിന്റെ ഉടമസ്ഥര്‍. 10 സെന്റ് പ്ലോട്ടില്‍ 2900 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മിനിമലിസം എന്ന ആശയത്തിലൂന്നിയും കന്റംപ്രറി- ട്രെഡീഷണല്‍ ശൈലികളുടെ സമ്മിശ്രണമായും രൂപകല്‍പ്പന ചെയ്ത വീട് യുവ ആര്‍ക്കിടെക്റ്റായ നൗഷാദിന്റെ ഡിസൈന്‍ ചാതുരി വെളിവാക്കുന്ന ഒന്നുമാണ്.

അകവും പുറവും

ചെങ്കല്ലില്‍ തീര്‍ത്ത പുറംചുവരുകള്‍ സമകാലിക ശൈലി പ്രതിഫലിപ്പിക്കുന്നവയാണ്. ആധുനികതയുടെ മുഖമുദ്രയായ ഗ്ലാസിലും ക്ലാഡിങ്ങിലും തീര്‍ത്തതാണ് എക്സ്റ്റീരിയര്‍. പ്ലോട്ടിനനുസരിച്ച് നിര്‍മ്മിച്ചതിനാല്‍ കാര്‍പോര്‍ച്ചും വീടും രണ്ടു തട്ടായി കിടക്കുന്നു. ഇളം മഞ്ഞയും ചാരനിറവുമാണ് എക്സ്റ്റീരിയറിന് മോടി കൂട്ടുന്നത്.

വരാന്തയില്‍ വിരിച്ചിരിക്കുന്ന മാര്‍ബിളിന്റെ പ്രൗഢി എടുത്തു പറയേണ്ട ഒന്നാണ്. മാര്‍ബിളും ഗ്രനൈറ്റും ചേര്‍ത്തൊരുക്കിയ വരാന്തയില്‍ നിന്നുള്ള പ്രധാന കവാടം മിഴി തുറക്കുന്നത് ഫോയറിലേക്കാണ്. പ്രധാന വാതിലും ഫര്‍ണിച്ചറും ബര്‍മ്മ തേക്കിലാണ് പണി തീര്‍ത്തത്.

ഫോയറിനോട് ചേര്‍ന്നാണ് സ്വീകരണമുറിയുടെ സ്ഥാനം. ലാളിത്യം തുളുമ്പുന്നതാണിവിടം. ഡബിള്‍ ഹൈറ്റില്‍ ഒരുക്കിയ ലിവിങ് റൂമില്‍ കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറും, സീബ്രാ ഡിസൈനിലുള്ള ബ്ലൈന്റ്‌സുമാണ് അലങ്കാരങ്ങളാവുന്നത്. ജിപ്‌സം ബോര്‍ഡ് ഉപയോഗിച്ച് സീലിങ് ആകര്‍ഷകമാക്കിയതോടൊപ്പം ധാരാളം വെന്റിലേഷനുകള്‍ നല്‍കി സ്വീകരണമുറി ഊഷ്മളമാക്കി. ഗസ്റ്റ് ലിവിങ്ങിനോട് ചേര്‍ന്ന് ഒരു വാഷ് ഏരിയയും പൗഡര്‍ റൂമും കൂടി നല്‍കി. പ്ലൈവുഡും മൈക്കയും ഉപയോഗിച്ച് ഇവ വേര്‍തി

 

Comments are closed.