വീടിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞ അവസരത്തിലാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിനായി ക്ലയന്റ് ആര്‍ക്കിടെക്റ്റ് സിന്ധുവിനെ സമീപിക്കുന്നത്. പച്ചനിറം തീമാക്കി ഇന്റീരിയര്‍ ഒരുക്കണമെന്നതായിരുന്നു ക്ലയന്റിന്റെ പ്രധാന ആവശ്യം. ”പച്ച നിറം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് അത് കൂടിയാലും കുറഞ്ഞാലും ഭംഗി നഷ്ടപ്പെടും. പച്ച അമിതമാക്കാതെ, അതിനോടൊപ്പം വെള്ളനിറവും കൂടി കൂട്ടിയിണക്കിയ ഡിസൈനിങ് നയം രൂപപ്പെടുത്തിയത് ഇക്കാരണം കൊണ്ടാണ്” എന്ന് ആര്‍ക്കിടെക്റ്റ് സിന്ധു പറയുന്നു.

തുടര്‍ക്കാഴ്ച

വീടിനു പുറത്തെ അലങ്കാരച്ചെടികളും പുല്ലുകളും ഒരുക്കുന്ന പച്ചപ്പിന്റെ കുളിര്‍മ വീടിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഒരു തുടര്‍ക്കാഴ്ചയാണെന്ന പ്രതീതിയുണ്ടാക്കാന്‍ തീമിനാവുന്നുണ്ട്. ഇരുനില വീടിന്റെ ഗ്രൗണ്ട്ഫ്‌ളോര്‍ മുഴുവനായി പച്ചപ്പിന്റെ പ്രസരിപ്പിലാറാടി നില്‍ക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, ബെഡ്‌റൂം, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണ് താഴെയുള്ളത്.

 

സ്വീകരണമുറിയിലെ പ്ലൈവുഡ് കൊണ്ടു പണിത ടിവി പാനലിങ്ങിന് പച്ച ഡ്യൂക്കോ പെയിന്റടിച്ചു. പച്ച നിറത്തിന്റെ കുത്തല്‍ ഒഴിവാക്കാനായെന്ന വണ്ണം പുറത്തേക്ക് തളളി നില്‍ക്കുന്ന രണ്ട് ബോക്‌സുകള്‍ പാനലിങ്ങിന്റെ ഭാഗമായൊരുക്കി അതിന് വെള്ള നിറം (ഡ്യൂക്കോ പെയിന്റ്) പൂശിയിട്ടുണ്ട്. ഈ ബോക്‌സുകള്‍ക്കുള്ളിലായി പച്ച നിറത്തിലുള്ള ക്യൂരിയോസ് നിരത്തിയിരിക്കുന്നു. മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സാമഗ്രികളും വയ്ക്കുന്നതിനായി ഒരു ഷെല്‍ഫും ടിവി ഏരിയയോടു ചേര്‍ന്നു ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ വെള്ളനിറം കൂടിയാവുമ്പോള്‍ പാനലിങ്ങിലെ പച്ചയ്ക്ക് മിതത്വം കൂടുന്നു. വാള്‍ പിക്ചറിന് പകരം നല്‍കിയിരിക്കുന്ന പച്ചനിറത്തിലുള്ള പ്ലാനര്‍ ഗ്ലാസിന് ഇരുവശത്തായി രണ്ടു നിഷുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ബാലന്‍സ് നല്‍കുന്നതിനായി ഡിസൈന്‍ ചെയ്തിരിക്കുന്ന നിഷുകളുടെ വശങ്ങളില്‍ മാത്രം പച്ച പൂശിയിരിക്കുന്നു. ഉപയുക്തതയ്ക്ക് പ്രാധാന്യം നല്‍കി ‘ഘ’ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത സോഫയുടെ അപ്‌ഹോള്‍സ്റ്ററിയും തീമിനനുസരിച്ചാണ്. സെന്റര്‍ടേബിള്‍ റഗ്ഗിന്റെ പച്ച ഇതിനെ കൂടുതല്‍ ബലവത്താക്കുന്നു.

ലിവിങ് റൂമിനോടു ചേര്‍ന്നുള്ള ഒരു പെബിള്‍ കോര്‍ട്ട്‌യാര്‍ഡാണ് ഇവിടത്തെ ഹൈലൈറ്റ്. വെള്ളാരംകല്ലുകളും പച്ചപൂശിയ കല്ലുകളും ഇടകലര്‍ത്തിയ കോര്‍ട്ട്‌യാര്‍ഡ് അതിഥികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പേകും.

പച്ചവെളിച്ചം

പുറത്തെ പച്ചപ്പിനഭിമുഖമായി വരുന്ന വിന്‍ഡോ പൊളിച്ചു നീക്കി അവിടെയൊരു ഡോര്‍കം വിന്റോ പണിത് പ്രകൃതിയെ കൂട്ടുപിടിച്ചു. ഡൈനിങ് ടേബിളിനു ചുറ്റുമായി നിരത്തിയിരിക്കുന്ന കസേരകളുടെ അപ്‌ഹോള്‍സ്റ്ററി ശ്രദ്ധേയമാണ്. വശങ്ങളിലുള്ള രണ്ടു കസേരകള്‍ മാത്രം പൂര്‍ണ്ണമായും പച്ചകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ബാക്കിയുള്ളവയ്ക്ക് വെള്ള ലെതര്‍ പുറംചട്ടയാണുള്ളത്. പ്ലൈവുഡ് കൊണ്ട് നിര്‍മ്മിച്ച ക്രോക്കറി ഷെല്‍ഫിന്റെ പുറംഭാഗത്തിന് പച്ച ഡ്യൂക്കോപെയിന്റ് കവചമാകുന്നു. അതിന്റെ അകം വെള്ളയാണ്. പച്ചയും വെള്ളയും കൂടിക്കലര്‍ന്ന ക്രോക്കറിസാമഗ്രികള്‍ മുറിക്ക് അലങ്കാരമാവുന്നുണ്ട്. ഫാള്‍സ് സീലിങ്ങിലെ ഉയരവ്യത്യാസങ്ങള്‍ തീര്‍ക്കുന്ന ‘ഘ’ ആകൃതിയിലുള്ള ഡിസൈനിനിടയില്‍ നിന്നും എല്‍ഇഡി ലൈറ്റുകള്‍ പൊഴിക്കുന്ന പച്ചവെളിച്ചം തീമിന് സര്‍വ്വസമാനത നല്‍കുന്നു. വാള്‍ പാനലിങ്ങിന് പച്ചയും വെള്ളയും കലര്‍ന്ന ഡ്യൂക്കോപെയിന്റ് പൂശിയ പ്ലൈവുഡാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗ്ലാസും സ്റ്റീലും മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച കൈവരികള്‍. റെയ്‌ലിങ്ങില്‍ ഗ്രീന്‍ പ്ലാനര്‍ ഗ്ലാസ്സുകള്‍ ഒട്ടിച്ചിരിക്കുന്നു. സ്റ്റെയര്‍ ലാന്റിങ്ങിലെ ഭിത്തിയിലൊട്ടിച്ച പച്ച വാള്‍പേപ്പര്‍ കണ്ണിനു കുളിരാവും. വാഷ്ഏരിയയ്ക്ക് ഗ്ലാസ്പില്ലറുകള്‍ കൊണ്ട് മറവ് നല്‍കി. ഡൈനിങ്ങിനടുത്തായതു കൊണ്ടു തന്നെ ഒരാള്‍ വാഷ്‌ബേസനുപയോഗിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഇതുമൂലം ഒഴിവാക്കാനായി. ഗ്ലാസ് പില്ലറിന്റെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ നല്‍കുന്ന പച്ചവെളിച്ചം തൂണിന് വെട്ടിതിളക്കമേകുന്നു.

ഡ്യൂക്കോപെയിന്റ് പൂശിയ പ്ലൈവുഡാണ് ഉപയോഗിച്ചിരിക്കുന്നത്.
ഗ്ലാസും സ്റ്റീലും മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച കൈവരികള്‍. റെയ്‌ലിങ്ങില്‍ ഗ്രീന്‍ പ്ലാനര്‍ ഗ്ലാസ്സുകള്‍ ഒട്ടിച്ചിരിക്കുന്നു. സ്റ്റെയര്‍ ലാന്റിങ്ങിലെ ഭിത്തിയിലൊട്ടിച്ച പച്ച വാള്‍പേപ്പര്‍ കണ്ണിനു കുളിരാവും. വാഷ്ഏരിയയ്ക്ക് ഗ്ലാസ്പില്ലറുകള്‍ കൊണ്ട് മറവ് നല്‍കി. ഡൈനിങ്ങിനടുത്തായതു കൊണ്ടു തന്നെ ഒരാള്‍ വാഷ്‌ബേസനുപയോഗിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഇതുമൂലം ഒഴിവാക്കാനായി. ഗ്ലാസ് പില്ലറിന്റെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ നല്‍കുന്ന പച്ചവെളിച്ചം തൂണിന് വെട്ടിതിളക്കമേകുന്നു.

 

ഹരിത വർണ്ണമയം

പച്ചയുടെ മുഖപടം കൊണ്ടു മറച്ച ഒരു കൊച്ചുസുന്ദരി. അതാണ് ഈ വീട്ടിലെ ഗസ്റ്റ് ബെഡ്‌റൂം. മറൈൻ പ്ലൈ കൊണ്ട് പണിത ഹെഡ്‌ബോർഡ് പച്ച, വെള്ള നിറങ്ങളിലുള്ള ഡ്യൂക്കോപെയിന്റ് ഇടകലർത്തി അടിച്ച് ആകർഷകമാക്കിയിട്ടുണ്ട്. ബെഡ്‌സ്‌പ്രെഡ്, പില്ലോകവർ, കുഷ്യനുകൾ, കർട്ടനുകൾ, ചുമർചിത്രങ്ങൾ, ക്യൂരിയോസ് എന്നിവയിലെല്ലാം പച്ചയുടെയും വെള്ളയുടെയും വിവിധ ഷേയ്ഡുകളും ഡിസൈനുകളും തീമിനോട് ചേരുംവിധം അനുവർത്തിച്ചിട്ടുണ്ട്. ബാത്‌റൂമിലെ ഒരു വശത്തെ ഭിത്തി(ഡബ്ലൂ. സി ഉറപ്പിച്ച ഭാഗത്തെ) മുഴുവനായി പച്ചനിറത്തിലുള്ള ടൈല്‍ ഒട്ടിച്ച് കളര്‍സ്‌കീമിനോടുള്ള ചേര്‍ച്ച സാധ്യമാക്കിയിരിക്കുന്നു. ഇവിടത്തെ ഡബ്ലു.സി. സീറ്റ് കവറും, ലിക്വിഡ് സോപ്പ് വാഷര്‍ ബോട്ടിലും, സോപ്പ് ഡിഷും, ടവ്വലും, ചവിട്ടിയുമെല്ലാം പച്ചനിറത്തിലുള്ളതു തന്നെ.

 

വര്‍ണ്ണപ്പകിട്ടില്‍

മൂന്ന് മുറികളാണ് മുകള്‍നിലയിലുള്ളത്. പക്ഷേ പച്ചനിറം തീമാക്കിയുള്ളതല്ല ഇവയുടെ ഡിസൈന്‍. മാസ്റ്റര്‍ ബെഡ്‌റൂം ബ്ലാക്ക് & വൈറ്റ് തീമിലും, കിഡ്‌സ്‌ബെഡ്‌റൂം റോസ്- പര്‍പ്പിള്‍ കേന്ദ്രമാക്കിയും, ഹോം തിയേറ്റര്‍ ബ്രൗണ്‍ ഷേയ്ഡുകള്‍ കൊണ്ടുമാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്‌റെസ്റ്റിന്റെ ഭാഗത്തെ വാള്‍പേപ്പര്‍ ഡിസൈനും പര്‍ഗോള മോഡല്‍ പ്ലോട്ടിങ് സീലിങ്ങും (പ്ലൈവുഡും വെനീറും കൊണ്ടുള്ളത്) മാസ്റ്റര്‍ ബെഡ്‌റൂമിനെ സുന്ദരമാക്കുന്നു. ബ്രൗണിന്റെ വിവിധ വകഭേദങ്ങളാണ് എന്റര്‍ടെയ്ന്‍മെന്റ് റൂമിലെ സോഫകളിലും റഗിലും കര്‍ട്ടനിലും ഡിസൈനുകള്‍ തീര്‍ക്കുന്നത്. റോസും പര്‍പ്പിളും നിറങ്ങള്‍ ബെഡ്‌സ്‌പ്രെഡിലും, ഭിത്തിമുതല്‍ സീലിങ് വരെയും പടര്‍ത്തിയ കിഡ്‌സ്‌ബെഡ്‌റൂം കുട്ടികളുടെ മനഃശാസ്ത്രത്തിനനുസരിച്ച് തയ്യാറാക്കിയതാണ്.

ഒരേ നിറം

പരമാവധി ഇടങ്ങളില്‍ പച്ച എന്ന കളര്‍കോഡ് കിച്ചനിലും കാണാം. രണ്ട് തരം കിച്ചന്‍ ഇവിടെയുണ്ട്. വര്‍ക്കിങ്കിച്ചനും, ഷോ കിച്ചനും. ഷോ കിച്ചനിലൊരു ബ്രേക്ക്ഫാസ്റ്റ് ടേബിള്‍ ഒരുക്കിയിട്ടുണ്ട്. മറൈന്‍ പ്ലൈകൊണ്ട് നിര്‍മ്മിച്ച ക്യാബിനറ്റുകളെ പച്ച-വെള്ള നിറങ്ങളിലുള്ള ഡ്യൂക്കോപെയിന്റിങ് സുന്ദരമാക്കുന്നു. ബ്രേക്ക്ഫാസ്റ്റ്‌ടേബിള്‍ ഏരിയയിലും ഇത്തരം ഡിസൈന്‍ സമീപനം തന്നെയാണുള്ളത്. ജിപ്‌സം കൊണ്ടുള്ള വേവ് ഡിസൈന്‍ ഫാള്‍സ് സീലിങ്ങിനിടയില്‍ നിന്നും കടന്നുവരുന്ന പച്ചവെളിച്ചം അടുക്കളയ്ക്ക്‌വരെ ഒരു വ്യത്യസ്ത മൂഡ് നല്‍കുന്നു. ഒറ്റ ഒരു നിറത്തെ ആധാരമാക്കി മൊത്തം ഇന്റീരിയര്‍ ചിട്ടപ്പെടുത്താനാഗ്രഹിക്കുന്നവര്‍ക്ക് മാതൃകയാക്കാം ഈ വീട്.

 

Leave a Reply

Your email address will not be published. Required fields are marked *