ഡിസൈനില്‍ വേണം,ഏകാത്മകത
നല്ല ഡിസൈനുകള്‍ ടൈംലെസ് അഥവാ ശൈലികള്‍ക്കും കാലത്തിനും അതീതമാണ്
പലപ്പോഴും, കേരളത്തിലെ ഡിസൈ
നിനെ കുറിച്ചു ചിന്തിക്കുമ്പോള്‍
കണ്ടുവരുന്നൊരു പ്രശ്നം ആളു
കള്‍ ശൈലി അല്ലെങ്കില്‍ ട്രെന്‍ഡിനു പിന്നാലെ
പോകുന്നു എന്നുള്ളതാണ്. നല്ല ഡിസൈ
നുകള്‍ ടൈംലെസ് അഥവാ ശൈലികള്‍ക്കും
കാലത്തിനും അതീതമാണ്. ട്രെന്‍ഡുകള്‍ മാറു
ന്നത് കമ്പോളത്തിന്‍റെ ആവശ്യമാകുമ്പോള്‍,
അത് പ്രകൃതിയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതവും
വലുതാണ്.
ഒരു വീടായാലും വ്യാപാരസമുച്ചയമായാലും
ആരാധനാലയമായാലും അതില്‍ ഇന്‍റീരിയര്‍,
ലാന്‍ഡ്സ്കേപ്പ്, എന്തിന് വാതിലുകള്‍ക്കുപ
ലൗഡ് പേപ്പര്‍
നല്ല ഡിസൈനുകള്‍ ടൈംലെസ് അഥവാ
ശൈലികള്‍ക്കും കാലത്തിനും അതീതമാണ്
ഡിസൈനില്‍ വേണം,
ഏകാത്മകത
ആര്‍ക്കിടെക്റ്റ് എംഎം വിനോദ് കുമാര്‍
ഡയറക്ടര്‍, ഡിഡി ആര്‍ക്കിടെക്റ്റ്സ്(തൃശ്ശൂര്‍,
കണ്‍വീനര്‍ ഇന്‍ഡാക്ക് മിഷന്‍
യോഗിക്കുന്ന പിടി വരെ ഉള്‍പ്പെടുന്ന ഒന്നാണ്
ഡിസൈനെന്നത്, പലപ്പോഴും ആളുകള്‍ അറിയാ
തെ പോകുന്നു. കഴിയുന്നതും എല്ലാം ഒരേ
ശൈലി അല്ലെങ്കില്‍ ഒരേ ഭാഷയിലുള്ളതാണെ
ങ്കില്‍ ഏകാത്മകത ഉണ്ടാകും.
അല്ലാത്തപക്ഷം
നിര്‍മ്മിതിയുടെ പല ഘടകങ്ങള്‍ തമ്മില്‍ ഒരു
വിയോജിപ്പ് മുഴച്ചുനില്‍ക്കും. ഇതുപോലെ
തന്നെ ഒരു പഴയ നിര്‍മ്മിതിയില്‍ കൂട്ടിച്ചേര്‍ക്ക
ലുകള്‍ വരുത്തുമ്പോള്‍ ഒറിജിനല്‍ സ്ട്രക്ചറിനേ
ാട് നീതി പുലര്‍ത്തി വേണം നിര്‍മ്മിക്കാന്‍.
ഇന്നു നമ്മള്‍ കന്‍റംപ്രറി, ട്രഡീഷണല്‍, മോഡേ
ണ്‍ തുടങ്ങി പല വാക്കുകളും ഉപയോഗി
ക്കുന്നുണ്ടെങ്കിലും അതിന്‍റെ സത്ത മനസിലാക്കുന്നില്ല. ഇവിടുത്തെ പൈതൃക നിര്‍മ്മിതികള്‍
മിക്കവാറും പ്രകൃതിയോടിണങ്ങുന്ന സാമഗ്രികള്‍
ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയുടെ ശാസ്
ത്രീയവും, കാലാവസ്ഥയോട് ചേരുന്ന നിര്‍മ്മാണ
രീതികളുമാണ് ഇത്തരം നിര്‍മ്മിതികള്‍ക്കുള്ളില്‍
ജീവിക്കുമ്പോള്‍ സന്തോഷവും കുളിര്‍മയും
നല്‍കുന്നത്. ഇത്തരത്തിലുള്ള പല പുരാതന നിര്‍
മ്മിതികളും പൊളിച്ചു കളഞ്ഞ്, സിമന്‍റ്, കോണ്‍
ക്രീറ്റ് എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നത്
കാണാം. ഇങ്ങനെ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത്,
അവയുടെ സ്വാഭാവിക സൗന്ദര്യമാണ്. ഏറ്റവും
മനോഹരമായ പൈതൃക നിര്‍മ്മാണരീതികളും
അറിവുകളും ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍,
ആ അറിവുകള്‍ വേണ്ട വിധം സംരക്ഷിക്കുന്നുണ്ടോ
എന്നതും കാലത്തിനനുസരിച്ച് അവയുടെ
പുനര്‍വായന നടത്തുന്നുണ്ടോ എന്നതു സംശയ
കരമാണ്. കേരളത്തില്‍ പലഭാഗത്തും കാണുന്ന
ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും ഇതിന്
ഉദാഹരണങ്ങളാണ്. തടിയില്‍ തീര്‍ത്ത നൂറ്റാണ്ടു
കള്‍ പഴക്കമുള്ള വലിയ കേടുപാടുകളില്ലാത്ത
ചെറിയ പടിപ്പുരകള്‍ പൊളിച്ചുമാറ്റി, കാഴ്ചയില്‍
അരോചകമായി തോന്നുന്ന വലിയ ഗോപുരങ്ങള്‍
ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മറ്റും
മുന്നില്‍ പണിഞ്ഞിരിക്കുന്നതു കാണാം. ഇത്തരം
നിര്‍മ്മിതികള്‍ കേരളീയ വാസ്തുശില്‍പ്പങ്ങള്‍ക്ക്
ചെയ്യുന്ന ദോഷം ചെറുതല്ല. ഈ ട്രെന്‍ഡ് മറ്റു
നിര്‍മ്മിതികളിലും നമുക്ക് കാണാന്‍ സാധിക്കും.
ലോറി ബെക്കര്‍ ഇവിടെ ജീവിച്ചിരുന്ന വലിയൊരു
ആര്‍ക്കിടെക്റ്റ് ആണ്. ചെലവ് കുറഞ്ഞ, എന്നാല്‍
പ്രകൃതിക്ക് യോജിക്കുന്ന ധാരാളം നിര്‍മ്മിതി
കള്‍ അദ്ദേഹം നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്.
പക്ഷേ അദ്ദേഹത്തിന്‍റെ കാലശേഷം ലോറി
ബെക്കര്‍ സ്റ്റൈലില്‍ പണിത പല നിര്‍മ്മിതികള്‍
ക്കും ഇദ്ദേഹം ഒരുക്കിയ സൃഷ്ടികളുടെ തനിമയില്ലെ
ന്നത് യാഥാര്‍ത്ഥ്യമാണ്. മോഡേണ്‍,
കന്‍റംപ്രറി എന്നൊക്കെയുള്ള പേരുകളില്‍ അറിയ
പ്പെടുന്ന പല നിര്‍മ്മിതികളുടെയും അവസ്ഥ
ഇതുതന്നെയാണ്. ഇത്തരം വാസ്തുശില്‍പ്പങ്ങള്‍
ഡിസൈന്‍ ചെയ്ത പല വലിയ ആര്‍ക്കിടെക്റ്റുകളു
ടെയും ഡിസൈനുകള്‍ പകര്‍ത്താന്‍ ശ്രമിക്കുേ
മ്പാള്‍ അവ നൈസര്‍ഗീകത നഷ്ടപ്പെട്ട് വെറും
കോപ്പിയോ അനുകരണമോ ആയി മാറുന്നു.
പൊരുള്‍ മനസിലാകാതെ പകര്‍ത്തുമ്പോള്‍ സംഭ
വിക്കുന്ന തെറ്റാണിത്.
നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന നടവഴി
കള്‍, ബോര്‍ഡുകള്‍, ഇരിപ്പിടങ്ങള്‍ ഇവയിലെല്ലാം
ഡിസൈന്‍ അടങ്ങിയിട്ടുണ്ട്. ഓരോ നിര്‍മ്മിതിയും
നമ്മുടെ പ്രകൃതിവിഭവങ്ങളെ ബാധിക്കുന്നു. കാലാ
വസ്ഥാ വ്യതിയാനത്തിന്‍റെ ഇക്കാലത്ത്, പ്രകൃ
തിയെ ചേര്‍ത്തുവെച്ചു കൊണ്ടുള്ള നിര്‍മ്മിതികളാ
ണ് അഭികാമ്യം. ഡിസൈനിനെ കുറിച്ച് കൂടുതല്‍
ചര്‍ച്ചകള്‍ പൊതുജനത്തിനിടയില്‍ ഉയര്‍ന്നു
വരേണ്ടതും കാലത്തിന്‍റെ ആവശ്യമാണ്.
- ആര്‍ക്കിടെക്റ്റ് എംഎം വിനോദ് കുമാര്‍
(Director, D D Architects, Thrissur).