‘ആദ്യ 2019’ അവാര്‍ഡുകള്‍ സമ്മാനിച്ചു

‘ആദ്യ ’19 കെഎംസിടി ആര്‍ക്കിടെക്ചറല്‍ ബെസ്ററ് അണ്ടര്‍ ഗ്രാജുവേറ്റ് തീസിസ് അവാര്‍ഡ് ദാനച്ചടങ്ങ് മനാശ്ശേരിയിലെ കെഎംസിടി കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നടന്നു.

തങ്ങളുടെ മികച്ച തീസിസ് പ്രോജക്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ കേരളത്തിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കെഎംസിടി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ 2018-ല്‍ ഈ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്.

ഒന്നാം സമ്മാനമായ അമ്പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും നേടിയ എസ് സി എം എസ് കറുകുറ്റിയിലെ ദില്‍ഷാന സിയാദ്‌ സമ്മാനം ഏറ്റുവാങ്ങുന്നു.

ജൂറി അംഗങ്ങളുടെ സാന്നിധ്യത്തില്‍ കെഎംസിടി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സി.ഇ.ഒ യും എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ ഡോ. നവാസ് കെ.എം, കെഎംസിടി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ഡയറക്ടര്‍ ഡോ. ജി.പി സതീഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ആദ്യ ’19-ല്‍ മൂന്നു ഘട്ടങ്ങളിലായാണ് എന്‍ട്രികളുടെ മൂല്യനിര്‍ണ്ണയം നടന്നത്. ആദ്യ ഘട്ടത്തില്‍ 15 പ്രോജക്റ്റുകളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

അന്തിമ ഘട്ടത്തിലേക്കെത്തിയ അഞ്ചു പ്രോജക്റ്റുകളുടെ ഇരുപതു മിനിട്ടു ദൈര്‍ഘ്യമുള്ള ഓഡിയോ വിഷ്വല്‍ പ്രസന്‍റേഷന്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിച്ചു. പത്തു മിനിട്ടു നീണ്ട ചര്‍ച്ചയും ഇതേ തുടര്‍ന്നുണ്ടായിരുന്നു.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ആര്‍ക്കിടെക്റ്റുമാരായ ചിത്ര വിശ്വനാഥ് (ബയോം എന്‍വിറോണ്മെന്‍റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂര്‍), ഗീത ബാലകൃഷ്ണന്‍ (എത്തോസ് സ്ഥാപകയും, ഐഐഎ വെസ്റ്റ് ബംഗാള്‍ ചെയര്‍പേഴ്സണും), ഗിരീഷ് ദരിയാവ് കര്‍ണാവത് (പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് ജിഡികെ ഡിസൈന്‍സ് മാംഗ്ലൂര്‍, ഡബ്ല്യൂസിഎഫ്എ മൈസൂര്‍ അക്കാദമിക് കൌണ്‍സില്‍ മെമ്പര്‍), നന്ദലാല്‍ വിശ്വനാഥ് (പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ്, ഹരിണി & നന്ദലാല്‍ അസ്സോസിയേറ്റ്സ്, ചെന്നൈ) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

‘ആര്‍ക്കിടെക്ചര്‍ ഓഫ് ദി അര്‍ബന്‍ പുവര്‍, വാതുരുത്തി’ എന്ന വിഷയത്തില്‍ തീസിസ് സമര്‍പ്പിച്ച എസ് സി എം എസ് കറുകുറ്റിയിലെ ദില്‍ഷാന സിയാദിന് ഒന്നാം സമ്മാനമായ അമ്പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

‘ക്വാറി മ്യൂസിയം, റിക്ലമേഷന്‍ ഓഫ് അബാന്‍ഡന്‍ഡ് ഗ്രാനൈറ്റ് ക്വാറി, പെട്ടമല’ എന്ന തീസിസ് സമര്‍പ്പിച്ച കെഎംഇഎ കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ പ്രണവ് പ്രഭ ഫസ്റ്റ് റണ്ണര്‍ അപ്പും, ‘ഹാബിറ്റബിള്‍ ബ്രിഡ്ജ്, അഹമ്മദാബാദ്’ എന്ന തീസിസ് സമര്‍പ്പിച്ച ഐഇഎസ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചിറ്റിലപ്പള്ളിയിലെ വൈശാഖ് വി. പി സെക്കന്‍റ് റണ്ണര്‍ അപ്പുമായി.

ഡിസൈനര്‍ + ബില്‍ഡര്‍, ഡിസൈന്‍ ഡീറ്റെയ്ല്‍ മാഗസിനുകള്‍ ആദ്യ 2019ന്‍റെ മീഡിയാ പാര്‍ട്ണര്‍മാരായിരുന്നു.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*