ആകൃതി 2019 സമാപിച്ചു

മലപ്പുറം അല്‍ സലാമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചറില്‍ ആര്‍ക്കിടെക്ച്ചര്‍ രംഗത്തെ പുതുപ്രവണതകള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്താറുള്ള വാര്‍ഷിക സിംപോസിയം ആകൃതി ഡിസംബര്‍ ഏഴിന് നടന്നു.

ആര്‍ക്കിടെക്ചര്‍ രംഗത്തെ പുത്തന്‍ സാമഗ്രികളുടെ ആവിര്‍ഭാവവും സാങ്കേതിക മുന്നേറ്റങ്ങളും നിര്‍മ്മാണ മേഖലയില്‍ പുത്തന്‍ പരിണാമങ്ങള്‍ക്കു വഴി തെളിച്ചേക്കാം എന്നത് ഈ സിംപോസിയത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.

ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്‍റെ സ്ഥാപകനും ചീഫ് ആര്‍ക്കിടെക്റ്റുമായ പത്മശ്രീ ജി ശങ്കറായിരുന്നു മുഖ്യാതിഥി.

ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കര്‍ & ആര്‍ക്കിടെക്റ്റ് ബിജു കുര്യാക്കോസ്

പ്രമുഖ ആര്‍ക്കിടെക്റ്റുകളും, പ്രൊഫഷണലുകളും നേതൃത്വം നല്‍കിയ ശില്‍പ്പശാലകള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍ സ്പോട്ട് ഇവന്‍റുകള്‍, കലാപരിപാടികള്‍ എന്നിവ ആകൃതി 2019 ന്‍റെ ഭാഗമായിരുന്നു.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

സമകാലിക വാസ്തുകല, അര്‍ബന്‍ ഡിസൈന്‍ എന്നീ രംഗങ്ങളില്‍ ശ്രദ്ധേയനായ ആര്‍ക്കിടെക്റ്റ് ബിജു കുര്യാക്കോസ് ആയിരുന്നു മുഖ്യപ്രഭാഷകന്‍.

ആര്‍ട്ടിസ്റ്റായ അബൂബക്കര്‍

ആര്‍ട്ടിസ്റ്റായ അബൂബക്കര്‍ പ്രിന്‍റിങ് വര്‍ക്ക് ഷോപ്പിനും, ആര്‍ക്കിടെക്റ്റ് റിജി ഫിലിപ്പ് വാള്‍ ആര്‍ട്ട് വര്‍ക്ക് ഷോപ്പിനും, അര്‍ബന്‍ സ്കെച്ചേഴ്സ് സ്ഥാപകാംഗമായ ആര്‍ക്കിടെക്റ്റ് സഞ്ജീവ് ജോഷി സ്കെച്ചിങ് വര്‍ക്ക് ഷോപ്പിനും നേതൃത്വം നല്‍കി.

ആര്‍ക്കിടെക്റ്റ് റിജി ഫിലിപ്പ്

പ്രിന്‍സിപ്പാള്‍ ആര്‍ക്കിടെക്റ്റ് ആസിഫ് ആര്‍ ഖാന്‍, ആര്‍ക്കിടെക്റ്റുമാരായ നജുമുദ്ദീന്‍ പി, ദിവ്യ ധനഞ്ജയന്‍, ഷഹാസ് ബാബു, അശ്വതി മോഹന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആര്‍ക്കിടെക്റ്റ് സഞ്ജീവ് ജോഷി

ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ആയിരുന്നു ആകൃതി 2019ന്‍റെ മീഡിയ പാര്‍ട്ണര്‍.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*