എബിസി എന്ന മൂന്നക്ഷരം ഇന്ന് ആഗോള സെറാമിക്ക് വേദിയില്‍ കേരളത്തിന്റെ പ്രാതിനിധ്യമാണ്. അന്താരാഷ്ട്രനിലവാരം എന്തെന്ന് കേരളത്തെ ബോധവത്കരിച്ച പേര്. ഉത്കൃഷ്ടമായ ലോകോത്തരമേന്‍മ പരിചയപ്പെടുത്തിയ സ്ഥാപനം. വീടായാലും, നിര്‍മ്മി തികളായാലും സ്വപ്‌നങ്ങള്‍ക്ക് പരിധി വേണ്ടെന്ന് ഉപഭോക്താക്കളെ ഉണര്‍ത്തിക്കുന്നു, എ.ബി.സി എംപോറിയോയിലെ സെറാമിക്ക് ലോകം. കണ്ടു മതിയാകാത്ത ബ്രാന്‍ഡുകളും കാഴ്ചകളും പകരുന്ന കൊച്ചി എബിസി എംപോറിയോ ഒരു യാത്രാനുഭവം പോലെ ഉന്മേഷകരമാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി അല്ല. കടലുകള്‍ക്കും, ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറത്തുള്ള സെറാമിക്ക് അദ്ഭുതങ്ങളെ കണ്‍മുന്നില്‍ നിരത്തുന്നു, ഇവിടെ. ആര്‍ക്കിടെക്റ്റുകളെയും, ഉപഭോക്താക്കളെയും, സെറാമിക്ക് ഉത്പ്പന്നങ്ങളെക്കുറിച്ച് ജിജ്ഞാസയുള്ള ഏതൊരാളെയും മോഹിപ്പിക്കുകയും, അതിശയിപ്പിക്കുകയും ചെയ്യുന്നു ഇവിടുത്തെ വിഭവങ്ങള്‍.

നിലവാരം അതല്ലേ എല്ലാം

മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ബ്രാന്‍ഡഡ് സെറാമിക്ക് ഉത്പ്പന്നങ്ങളിലൂടെ ലോകനിലവാരം എന്താണെന്ന് കാണിച്ചു തരികയാണ് എ ബിസി എംപോറിയയുടെ കൊച്ചി ഔട്ട്‌ലെറ്റ്. പ്രൊഡക്റ്റുകളുടെ പ്രദര്‍ശനവും, വില്‍പ്പനയും എന്ന ആശയത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ഷോറൂം. ഒരേ സമയം എക്സ്റ്റീരിയര്‍- ഇന്റീരിയര്‍ വാസ്തു ഘടകങ്ങള്‍ ഒത്തു ചേരുന്ന മികച്ച നിര്‍മ്മിതിയും ആകുന്നു. എ.ബി.സി എംപോറിയോ , എ.ബി.സി സെയില്‍സ് കോര്‍പ്പറേഷന്‍, എ.ബി.സി മൈഹോം തുടങ്ങിയ പലവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഔട്ട്‌ലെറ്റുകളില്‍ ഏറ്റവും നിലവാരവും, മൂല്യമേറിയതുമായ ഉത്പന്നങ്ങളുടെ ശ്രേണി ഉള്‍ക്കൊള്ളുന്നത് എംപോറിയയിലാണ്. എംപോറിയോ കാറ്റഗറിയില്‍ ഉയരുന്ന രണ്ടണ്ടാമത്തെ ഷോറൂം ആണ് കൊച്ചി ഇടപ്പള്ളിയില്‍ തുടങ്ങിയിരിക്കുന്നത്. ആദ്യത്തെ എംപോറിയോ ഷോറൂം 2014ല്‍ കണ്ണൂരില്‍ ആരംഭിച്ചതാണ്.

പ്രതീകാത്മകമായി കൊച്ചിയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വരച്ചുകാട്ടുന്ന ഒരു എക്‌സ്റ്റീരിയര്‍ ഡിസൈന്‍ കൈക്കൊണ്ടതും അതു കൊണ്ടാണ്. ഫസാഡിലെ ചീനവല പോലുള്ള രൂപകല്‍പ്പനയും തുറന്നിരിക്കുന്ന ചിപ്പിയുടെ ഡിസൈനും ഉദാഹരണം.

ബാഗ്ലൂരിലെ അറ്റ്‌മോഫ് എല്‍.എല്‍.പി. എന്ന സ്ഥാപനമാണ് കൊച്ചിയിലെയും കണ്ണൂരിലെയും എബിസി എംപോറിയോ ഷോറൂമുകള്‍ ഡിസൈന്‍ ചെയ്തത്. അറ്റ്‌മോഫിന്റെ സ്ഥാപകരായ മുഹമ്മദ് ഫവാസ്, അരുണ്‍ തിലക് കെ. എന്നിവരാണ് ഇവിടുത്തെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെ ക്റ്റുകള്‍. ചുറ്റുപാടുകളോട് ചേര്‍ന്നു പോകുന്ന മൂല്യാധിഷ്ഠിതവും, ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയതുമായ സര്‍ഗ്ഗാത്മക സേവനത്തിലാണ് അറ്റ്‌മോഫ് ശ്രദ്ധ വയ്ക്കാറുള്ളത്. അതിന് എബിസിയുടെ ഷോറൂം ഒരു മികച്ച മാതൃകയാണ്.

കസ്റ്റമര്‍ സെയില്‍സ് എന്നതിനപ്പുറം ഒട്ടേറെ ഇടങ്ങള്‍ എ.ബി.സിയില്‍ നമുക്ക് കാണാം. റഫറന്‍സ് ലൈബ്രറി, സെല്‍ഫ് റിഫ്രഷ്‌മെന്റ് ഏരിയകള്‍, ലോബി, പ്രയര്‍ ഏരിയ, ഷോ റൂം നടന്നു കാണാതെ തന്നെ വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ മെറ്റീരിയലുകളെ മനസിലാക്കാനാകുന്ന വിര്‍ച്വല്‍ റിയാലിറ്റി റൂം തുടങ്ങിയ ഇടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ‘ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഒരു കുടക്കീഴില്‍ ലഭിക്കുകയെന്നത് ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈന Nര്‍മാര്‍ക്കും എന്നും വെല്ലുവിളിയാണ്. പല ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്യേണ്ടതായി വരും. ഒറ്റ കുടക്കീഴില്‍ വിവിധതരം മെറ്റീരിയലുകളുടെ വിശാലമായ ലോകം തുറന്നിരിക്കുന്ന എ.ബി. സിയുടെ പ്രസക്തി ഇവിടെയാണ്”- ആര്‍ക്കിടെക്റ്റ് മുഹമ്മദ് ഫവാസ് വിശദീകരിക്കുന്നു.

ബ്രാന്‍ഡുകള്‍, വേണ്ടുവോളം, അതിനപ്പുറവും

രാജകീയ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ലോകോത്തര ബ്രാന്‍ഡുകളാണ് ഇവിടെ അണിനിര ത്തിയിരിക്കുന്നത്; അതിനാല്‍ ഇന്റീരിയറും അതിനൊത്ത മട്ടില്‍ ഗംഭീരമായി പ്ലാന്‍ ചെയ്തിരി ക്കുന്നു. ലൈവ് ബാത്ത് റൂം മോഡലുകള്‍, വാഷ്‌ബേയ്‌സനുകള്‍, ടൈലുകള്‍ എന്നിങ്ങനെ ഒരു നിര്‍മ്മിതിക്ക് വേണ്ട എല്ലാ ഉത്പ്പന്നങ്ങളും ഇവിടെ കാണാം. നിലവാരമുള്ളതും വില കൂടിയ തുമായ ഇറ്റാലിയന്‍ ബ്രാന്‍ഡ് റോക്കാ അര്‍മ്മാനി (ROCA ARMANI)യുടെ ബാത്ത്‌റൂം ഗ്രൗണ്ട് ഫ്‌ളോ റില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ സ്വിസ് ബ്രാന്‍ഡ് ആയ ലോഫന്‍ (LAUFEN), വിദേശത്ത് നിന്നുള്ള ഗ്രോഹെ (GROHE), വെയ്ഗ (VIEGA), റോക്ക (ROCA) തുടങ്ങിയ ബ്രാന്‍ഡുകളും, പലതരത്തിലുള്ള കിച്ചന്‍ സിങ്കുകളും താഴെ നിലയില്‍ ഒരുക്കിയിരിക്കുന്നു. കോഹ്‌ളര്‍ (KOHLER), ടോട്ടോ (TOTO), ക്വിക്ക് സ്‌റ്റെപ്പ് (QUICKSTEP), ട്രെമ്മെ (TREEMME), ജെസ്സി (GESSY)എന്നീ ബ്രാന്‍ഡുകളാണ് ഫസ്റ്റ് ഫ്‌ളോറില്‍ കാണുക.

ആര്‍ക്കിടെക്ചറല്‍ സോണ്‍, മൊസൈക്ക് സോണ്‍ എന്നിവ രണ്ടാം നിലയില്‍ ഒരുക്കി. ഇവിടെ തന്നെയാണ് സ്‌റ്റോണ്‍ ഡിസ്‌പ്ലേ ഏരിയ. പ്രതലങ്ങളില്‍ ഉപയോഗിക്കുന്ന സര്‍ഫേസ് സ്റ്റോണ്‍, സെറാമിക്ക് സ്‌റ്റോണ്‍, സ്ഫടിക കല്ലുകള്‍ ഉള്‍പ്പെടെയുള്ള പ്രെഷ്യസ് സ്റ്റോണ്‍ എന്നിവയാണ് ഇവിടെ പ്രദര്‍ശിപ്പി ച്ചിരിക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പ്രത്യേകമായി അണിനിരത്തിയ മൂന്നാമത്തെ നിലയില്‍ എത്തിയാല്‍ പരമ്പരാഗതമായുള്ളവ മുതല്‍ ഇന്ത്യയില്‍ ലഭ്യമായ എല്ലാവിധ ടൈല്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണികളും കാണാം. പാരിവെയര്‍ (PARRIWARE), ഇഫെജിബി (EFFEGIBI), ഓയ്സ്റ്റര്‍ (OYSTER), സ്റ്റേണ്‍ഹാഗന്‍ (STERNHAGEN), എ.ബി.സി ഗ്രൂപ്പിന്റെ തന്നെ പ്രത്യേക സെറാമിക്ക് ബ്രാന്‍ഡ് ആയ ‘ബാത്ത് എക്‌സ്’ (BATHX) എന്നിവ ഇവിടെ ഉണ്ട്. അതേ സമയം സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിധം കുറഞ്ഞ ചെലവിലുള്ളതും നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമായ ചില ഉത്പ്പന്നങ്ങളും എബിസിയുടെ പ്രത്യേകതയാണ്.

ഇവിടെ മാത്രം

ദുര്‍ഗന്ധത്തെ വലിച്ചെടുത്ത് സുഗന്ധം പുറംതള്ളുന്ന വാള്‍ ടൈല്‍ നമുക്ക് അത്ര പരിചിതമല്ല. എ.ബി.സി യുടെ ടൈല്‍ വിഭാഗത്തില്‍ ജപ്പാനില്‍ നിന്നുള്ള ബ്രാന്‍ഡഡ് ടൈല്‍ നിങ്ങളെ ദുര്‍ഗ ന്ധങ്ങളുടെ ലോകത്ത് നിന്ന് അകറ്റുന്നു. തൊടുമ്പോള്‍ തെന്നി തെറിക്കുന്ന, പ്രതിഫലന സ്വഭാ വമുള്ള, ബലൂണ്‍ മെറ്റീരിയല്‍ ഷോറൂമിന്റെ സീലിങ്ങില്‍ കല്‍പ്പനാ ലോകം തീര്‍ക്കുന്നു. ഫെറാരിയുടെ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത വളരെ എക്‌സ്‌ക്ലൂസീവായ ടൈലും, ഹാന്‍ഡ് വര്‍ക്ക്ചെയ്ത് ഒരുക്കിയെടുത്ത വിലയേറിയ വിദേശ ടൈലുകളും ഇവിടെയുണ്ട്. ഒപ്പം വെല്‍ നെസ്സിന്റെ വിശാലമായ വിഭാഗം എബിസി കാഴ്ചവയ്ക്കുന്നു. ‘വെല്‍നെസ്സ്’ എന്ന വാക്കില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സന്തോഷജനകമായ, തൃപ്തികരമായ, സ്വാസ്ഥ്യമുള്ള, എല്ലാറ്റിനുമുപരി രോഗവിമുക്തമായ അവസ്ഥയാണത്. സമ്മര്‍ദ്ദവും, പ്രാരാബ്ധവും, തിരക്കും കൂടിക്കുഴയുന്ന ഈ കാലത്ത് വെല്‍നെസ്സ് ഉറപ്പാക്കാന്‍ സഹായിക്കുന്നത് വെല്‍നെസ്സ് ഉപകരണങ്ങളിലൂടെയാണ്.

ആ തിരിച്ചറിവ് തന്നെയാണ് വിപുലമായ വെല്‍നെസ്സ് സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയതിന്റെ കാരണവും. ബാത്ത്- ടോയ്‌ലറ്റ് സംവിധാനങ്ങള്‍ തന്നെ വെല്‍നെസ്സിന്റെ പ്രാഥമികമായ ഇടങ്ങളാണെങ്കിലും മസാജ്, സ്പാ, സ്റ്റീം ബാത്ത് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വെല്‍നെസ്സ് ലോകം കുളി വെറും കുളിയല്ലാതാക്കുന്നു. ജാക്കൂസി ബ്രാന്‍ഡ് ആണ് സ്വിമ്മിംഗ്പൂള്‍ ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങളിലെ താരം. വിട്ര, ഫാന്റിനി, വോവന്‍ ഗോള്‍ഡ് എന്നീ ബ്രാന്‍ഡുകളുടെ ഡിസ്‌പ്ലേയും ഈ വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്. ഷവര്‍ ഏരിയയുടെ ലൈവ് ഡിസ്‌പ്ലേ ഉള്‍കൊള്ളുന്ന ഗ്രൗണ്ട് ഫ്‌ളോറിലെ ‘റെയിന്‍ റൂം’ അതിശയിപ്പിക്കുന്ന അനുഭവം തന്നെയാണ്. ലൈവായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന മറ്റ് ഷോറൂമുകള്‍ കേരളത്തിലില്ല. ഓരോ ഫ്‌ളോറിന്റെയും ഒത്തനടുക്ക് വരെ പ്ലംബിങ് ലൈനുകള്‍ എത്തിക്കുന്നതിലും മറ്റും ആര്‍ക്കിടെക്റ്റ് കാണിച്ചിരിക്കുന്ന കയ്യടക്കം പ്രശംസനീയം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *