About Us

മലയാളത്തിലെ ആദ്യ ആര്‍ക്കിടെക്ചര്‍ മാഗസിന്‍ ഡിസൈനര്‍ + ബില്‍ഡര്‍ 2003 ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്. പ്രസിദ്ധീകരണത്തിന്റെ പത്തുവര്‍ഷം പിന്നിട്ടു കഴിഞ്ഞ ഈ മാസിക വൈവിധ്യമാര്‍ന്ന ഉള്ളടക്കം, ഉന്നത നിലവാരമുള്ള അച്ചടി, വമ്പിച്ച പ്രചാരം തുടങ്ങിയ കാര്യങ്ങളില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിപ്പോരുന്നു. ആര്‍ക്കിടെക്ചര്‍ മേഖലയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ആധികാരികവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ എല്ലാ മാസവും മലയാളികളിലേക്കെത്തിക്കുന്ന ഡിസൈനര്‍ + ബില്‍ഡര്‍ ഗൃഹനിര്‍മാണം, അകത്തള അലങ്കാരം എന്നിവയ്ക്ക് സവിശേഷപ്രാധാന്യം നല്‍കുന്നു. കേരളത്തിലെ കെട്ടിടനിര്‍മാണവും ഡിസൈനിങ്ങുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും മലയാളികള്‍ ആശ്രയിക്കുന്ന ‘മലയാളിയുടെ സ്വന്തം ആര്‍ക്കിടെക്റ്റ്’ എന്നാണ് മാസിക അറിയപ്പെടുന്നത്. വീടും പ്ലാനും, കിച്ചന്‍ ഡിസൈനുകള്‍, ഫര്‍ണിച്ചര്‍ ഡിസൈനുകള്‍, പാത്‌ഫൈന്‍ഡര്‍ – ഡയറക്ടറി തുടങ്ങിയ പുസ്തകങ്ങള്‍ക്കു പുറമെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജനുവരിയില്‍ പുറത്തിറക്കിയ ’111+ ആര്‍ക്കിടെക്റ്റുകള്‍ സുന്ദരഭവനങ്ങള്‍’ എന്ന സുവനീര്‍ പുസ്തകവും വന്‍പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.

കൂടുതലറിയാന്‍ :

ഡിസൈനര്‍ + ബില്‍ഡര്‍
ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈ. ലിമിറ്റഡ്,
ആര്‍. മാധവന്‍ നായര്‍ റോഡ്, രവിപുരം, കൊച്ചി-16
ഫോണ്‍ : 0484 2367111, 3296534, 8943359215
EMAIL – info@designerpublications.com