Last Updated: May 05, 2022
Product Features / May 02, 2022

നമ്പര്‍ 1. സുസ്ഥിര മേല്‍ക്കൂര .

നഗരവല്‍ക്കരണം കേരളത്തിലെ കാലാവസ്ഥയെ പ്രതികൂലമായാണ് ബാധിച്ചത്. മികച്ച വാണിജ്യ, ഗാര്‍ഹിക, വ്യാവസായിക ഇടങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ പാരിസ്ഥിതിക ആഘാതവും കാലാവസ്ഥാ വ്യതിയാനവും സര്‍വ്വ സാധാരണമായി. ഈയിടെയായി സുസ്ഥിരവും ഹരിതാഭവുമായ നിര്‍മ്മിതികള്‍ക്ക് ആവശ്യക്കാരേറിയത് നിര്‍മ്മാണ മേഖലയില്‍ വന്ന ശുഭകരമായ മാറ്റമാണ്.

ഹരിത നിര്‍മ്മാണ രീതികളും സുസ്ഥിര ഡിസൈനുകളും നഗരവല്‍ക്കരണത്തിന്‍റെയും കാലാവസ്ഥാ മാറ്റത്തിന്‍റെയും ദൂഷ്യ ഫലങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുന്നുണ്ട്. പാരിസ്ഥിതിക ആഘാതത്തെയും കാലാവസ്ഥാ മാറ്റത്തെയും അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ് വീനര്‍ ബര്‍ഗര്‍ ഇന്ത്യയുടെ ഗ്രീന്‍ ബില്‍ഡിങ് സൊല്യൂഷനുകള്‍. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സുസ്ഥിരതയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് വീനര്‍ബര്‍ഗര്‍ ഇന്ത്യ വിപണിയിലെത്തിച്ച ഹരിതാഭമായ ക്ലേ റൂഫ് ടൈലാണ് പോര്‍ച്ചുഗീസ് എക്സ്ട്ര. സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ചയില്ലാതെ തന്നെ മികച്ച ഗുണമേډയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കി വിപണിയിലെത്തിച്ച പോര്‍ച്ചുഗീസ് എക്സ്ട്ര പരിസ്ഥിതി സൗഹൃദ മേല്‍ക്കൂരകള്‍ ഇന്ത്യന്‍ ഭവനങ്ങള്‍ക്ക് അങ്ങേയറ്റം അനുയോജ്യമാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ ചെലവു ചുരുക്കാനും നിര്‍മ്മാണ സാമഗ്രികളുടെ ദുര്‍വിനിയോഗം തടയാനും സാധിക്കും.

യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പോര്‍ച്ചുഗീസ് എക്സ്ട്ര കൊണ്ടുള്ള മേല്‍ക്കൂര ഏതു പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കും. ഡബിള്‍ സൈസ്ഡ് ഗ്രൂവ് സംവിധാനവും അപ്പര്‍ സൈഡഡ് ഗ്രൂവ് സംവിധാനവും ചോര്‍ച്ച തടയുന്നതോടൊപ്പം മെച്ചപ്പെട്ട ഇന്‍സുലേഷനും ടൈലുകള്‍ക്കിടയില്‍ മികച്ച ഇന്‍റര്‍ലോക്കിങ്ങും ഉറപ്പാക്കുകയും മേല്‍ക്കൂര മേയല്‍ അനായാസമാക്കുകയും ചെയ്യും. കളിമണ്ണിന്‍റെ പരമ്പരാഗത സവിശേഷതകളും മേല്‍ക്കോയ്മയും വിളിച്ചോതുന്ന ആകര്‍ഷകമായ അനേകം വര്‍ണ്ണങ്ങളിലും വൈവിധ്യമാര്‍ന്ന ഡിസൈനുകളിലും വിപണിയിലെത്തുന്ന പോര്‍ച്ചുഗീസ് എക്സ്ട്ര ഇന്ന് വിപണിയിലുള്ളതിലേറ്റവും മികച്ച സസ്റ്റെയിനബിള്‍ റൂഫിങ് സൊല്യൂഷനാണ്.

Documented by : Wienerberger

More Details: www.wienerberger.com

Contact: +91 91 9902003301, 80 4149 1682

E-mail : marketing@wienerberger.in

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.