അതുല്യ ഡിസൈനുകളുമായി എ.എല്‍.എം പ്രോജക്റ്റ്സ്

ഉപഭോക്താക്കളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ജീവസുറ്റ അകത്തളമാണ് ഇവര്‍ ഒരുക്കുന്നത്.

കയറ്റുമതിയും, ഇറക്കുമതിയും, ആര്‍ക്കിടെക്ചര്‍; ഇന്‍റീരിയര്‍ ആക്സസറികളും, ഹോസ്പിറ്റാലിറ്റിയും എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച എ.എല്‍.എം പ്രോജക്റ്റ്സ് ഇന്ത്യയിലും സൗദി അറേബ്യയിലും സജീവമാണ്.

ഉപഭോക്താവിന്‍റെ ആവശ്യങ്ങളും അഭിരുചികളും പരിഗണിച്ച് ഉപയുക്തതയിലൂന്നിയ ആശയങ്ങള്‍ തികച്ചും ക്രിയാത്മകമായി നടപ്പില്‍ വരുത്തുന്നു എന്നതാണ് ഈ സ്ഥാപനത്തിന്‍റെ സവിശേഷത.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

അതാത് ഉപഭോക്താക്കളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ജീവസുറ്റ അകത്തളമാണ് ഇവര്‍ ഒരുക്കുന്നത്.

ഒരു ചെറിയ സ്റ്റാര്‍ട്ട് അപ്പ് സംരംഭം മുതല്‍ കോടികള്‍ മുടക്കുമുതലുള്ള ബഹുനില കെട്ടിടങ്ങള്‍, പ്രോഡക്ട് ഔട്ട്ലെറ്റുകള്‍, കഫേ, റസ്റ്റോറന്‍റ് എന്നിങ്ങനെ ഏറ്റെടുക്കുന്ന ഏതു നിര്‍മ്മാണ ജോലിയും പൂര്‍ണ്ണതയോടെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സുസജ്ജമാണ് ഈ സ്ഥാപനം.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

ഫര്‍ണിച്ചര്‍ രംഗത്തെ ലോകോത്തര ബ്രാന്‍ഡുകളുടെ ഡീലര്‍മാരായ എ.എല്‍.എം. പ്രോജക്റ്റ്സ് ഓഫീസുകളുടേയും വര്‍ക്ക് സ്റ്റേഷനുകളുടേയും ഡിസൈനിലേക്കും നിര്‍മ്മാണത്തിലേക്കും പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചിരിക്കുകയാണ്.

ഓഫീസ് ഫര്‍ണിച്ചറിന്‍റെ വലിയ ലോകം കാഴ്ചവയ്ക്കുന്നതിനൊപ്പം ഓഫീസ് ഇന്‍റീരിയര്‍ എങ്ങനെ ആവാമെന്നു കൂടി കാണിച്ചു തരുകയാണ് കൊച്ചി വൈറ്റിലയില്‍ ഗോള്‍ഡ് സൂക്കിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ ഉള്ള എ.എല്‍.എം. പ്രോജക്റ്റ്സ്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

വീടുകളുടേയും ഫ്ളാറ്റുകളുടേയും അകത്തളാലങ്കാര രംഗത്തും സജീവമാണിവര്‍. ഫാള്‍സ് സീലിങ്, മോഡുലാര്‍ കിച്ചന്‍ രൂപകല്പ്പന, കസ്റ്റംമെയ്ഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണം എന്നിങ്ങനെ എല്ലാത്തരം അകത്തളാലങ്കാര വേലകളും തികച്ചും ടേണ്‍ കീയായി പൂര്‍ത്തീകരിക്കാന്‍ സുസജ്ജമാണ് ഈ സ്ഥാപനം.

തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പുനല്‍കുന്ന ഇവര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒരു വര്‍ഷത്തിനകം മൂന്നു തവണ തങ്ങളുടെ സൈറ്റുകള്‍ സന്ദര്‍ശിച്ച് തുടര്‍സേവനങ്ങള്‍ നല്‍കുന്നു എന്നതാണ് ഇവരെ ജനപ്രിയമാക്കുന്നത്.

ഓര്‍ഡര്‍ ലഭിച്ച് മുപ്പത് മുതല്‍ 45 ദിവസത്തിനകം ഉപഭോക്താക്കളുടെ അഭിരുചിക്കും ബഡ്ജറ്റിനും ഒത്ത് ഏത് ശൈലിയിലുള്ള അകത്തളവും മികച്ച നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ സുസജ്ജരാണിവര്‍.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

അകത്തളാലങ്കാര രംഗത്തും ഓഫീസ് ഫര്‍ണിഷിങ് രംഗത്തും നവീനവും ലളിതവുമായ ഡിസൈന്‍ രീതികള്‍ കൊണ്ടുവരികയാണ് ഈ സ്ഥാപനത്തിന്‍റെ ഉദ്ദേശ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.എല്‍.എം പ്രോജക്റ്റ്സ്, ഗോള്‍ഡ് സൂക്ക് ഗ്രാന്‍ഡ് മാള്‍, വൈറ്റില, കൊച്ചി-682019. ഫോണ്‍: 0484 2977770, 9207354447, 9207354443

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*