മികച്ച ആര്‍ക്കിടെക്റ്റുകളെ സംഭാവന ചെയ്തൊരാള്‍

ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്

ഞാന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രോജക്റ്റുകള്‍ ചെയ്തിരുന്ന കേരളത്തിലെ ആര്‍ക്കിടെക്റ്റുകളില്‍ ഒരാളായിരുന്നു രമേഷ് തരകന്‍.

അക്കാലത്ത് കൊച്ചിയിലെ വിവിധ നിര്‍മ്മാണ സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. ഡിസൈന്‍ കമ്പൈനിന്‍റെ നിര്‍മ്മിതികളോരോന്നും തികച്ചും ഉത്കൃഷ്ടവും ചുറ്റുപാടുകള്‍ക്കിണങ്ങുന്നവയുമാണ്.

ഈ സവിശേഷ ശ്രദ്ധയാണ് അവയെ കാലാതിവര്‍ത്തിയാക്കി മാറ്റുന്നത്.

തന്‍റെ നയചാതുരി കൊണ്ട് സമൂഹത്തില്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് സമുന്നതമായ സ്ഥാനം നേടിക്കൊടുക്കാന്‍ രമേഷിന് കഴിഞ്ഞതായും എനിക്ക് തോന്നിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ ഓഫീസില്‍ പരിശീലനം നേടി, ആ വ്യക്തിപ്രഭാവത്താല്‍ സ്വാധീനിക്കപ്പെട്ട് മികച്ച നിര്‍മ്മിതികളൊരുക്കുന്ന വിവിധ തലമുറകളിലെ ആര്‍ക്കിടെക്റ്റുകളായിരിക്കാം ഒരുപക്ഷേ, അദ്ദേഹത്തിന്‍റെ മികച്ച സംഭാവനകള്‍.

അദ്ദേഹം ഇനിയും വളരെക്കാലം ഊര്‍ജ്ജസ്വലനായിരിക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം അങ്ങേയറ്റം വിസ്മയകരമായ അദ്ദേഹത്തിന്‍റെ വരുംകാലസൃഷ്ടികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ് ഞാന്‍.

ലേഖകന്‍: ഫൗണ്ടര്‍, സ്ഥപതി ആര്‍ക്കിടെക്റ്റ്സ്

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*