Project Specifications

ഭക്ഷണം കഴിക്കാന്‍ അറേബ്യയിലേക്കു പോയാലോ? അതു സാധ്യമല്ലെങ്കില്‍ നമുക്കു ഫര്‍സയിലേക്കു പോകാം! ഫര്‍സ ബിസിനസ്സ് കുടുംബത്തിലെ ഇ.കെ. ചെറി, ഇ.കെ. മൊയ്തീന്‍ കുട്ടി, ഇ.കെ. മുഹമ്മദലി, ഇ.കെ. മജീദ്, ഇ.കെ. കുഞ്ഞിമരയ്ക്കാര്‍ എന്നീ സഹോദരങ്ങളുടെ കൂട്ടായ സംരംഭങ്ങളില്‍ ഒന്നാണ് അടിമുടി അറേബ്യന്‍ ശൈലി പുലര്‍ത്തുന്ന ഫര്‍സ റെസ്റ്റോറന്റ്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തങ്ങളുടെ റെസ്റ്റോറന്റ് ശൃംഖലയുടെ പുതിയ ശാഖയുടെ ഡിസൈനിങ് ഇവര്‍ ഏല്‍പ്പിച്ചത് തങ്ങളിലൊരാളായ മൊയ്തീന്‍ കുട്ടിയുടെ മകനും ഡിസൈനറുമായ റിസിയാസിനെ (ഫര്‍സ ബില്‍ഡിസൈന്‍, മഞ്ചേരി) ആണ്.

കോണ്‍ട്രാക്ടര്‍ കൂടിയായ മൊയ്തീന്‍ കുട്ടിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കേവലം ആറു മാസക്കാലയളവിലാണ് 10,200 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള റെസ്റ്റോറന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

മഞ്ചേരിയിലെ രാജീവ് ഗാന്ധി ബൈപ്പാസില്‍ മലബാര്‍ ഹോസ്പിറ്റലിനടുത്താണ് ഫര്‍സ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

എല്ലാം ഒറ്റനിലയിലൊതുക്കി

എസി, നോണ്‍ എസി, ഫാമിലി ഡൈനിങ് എന്നിങ്ങനെ മൂന്ന് ഡൈനിങ് ഹാളുകള്‍, വിശാലമായ പാര്‍ക്കിങ് സ്‌പേസ്, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാ മുറികള്‍, ഫീഡിങ് റൂം, കഫേ, ടോയ്‌ലറ്റുകള്‍, ലോബി, ഫര്‍സാ ഗ്രൂപ്പിന്റെ മിനി ഓഫീസ്, 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് ഭാഗങ്ങളായി ഒരുക്കിയ വിശാലമായ അടുക്കള എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ALSO READ: മിതമായ അലങ്കാരങ്ങളോടെ

ഉടമകളുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രായമായവര്‍ക്കും, വികലാംഗര്‍ക്കും കൂടി സൗകര്യപ്രദമായ വിധത്തില്‍ താഴത്തെ നിലയിലാണ് എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചത്.

അറേബ്യന്‍ ശൈലി പിന്‍പറ്റി വൈറ്റ്-ബ്രൗണ്‍ കളര്‍ കോമ്പി നേഷനിലാണ് ഫര്‍സ റെസ്റ്റോറന്റിന്റെ രൂപകല്‍പ്പന. ഐവറി, ബ്രൗണ്‍ നിറങ്ങളിലുള്ള വിട്രിഫൈഡ് ടൈലുകളും, ലപ്പാറ്റോ ഫിനിഷ് മാര്‍ബിളുമാണ് നിലം ഒരുക്കാന്‍ ഉപയോഗിച്ചത്.

പ്ലൈവുഡില്‍ തീര്‍ത്ത് മൈക്ക ഫിനിഷ് നല്‍കിയ കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറും, പ്ലൈവുഡ് ബോക്‌സുകളും തുണിയും ഉപയോഗിച്ച് നിര്‍മ്മിച്ച കസ്റ്റമൈസ്ഡ് ഹാങ്ങിങ് ലൈറ്റുകളുമാണ് ഇവിടെയുള്ളത്.

അലൂമിനിയം കോംപോസിറ്റ് പാനലില്‍ തീര്‍ത്ത ജ്യാമിതീയ രൂപങ്ങളുടെ സാന്നിധ്യം എലിവേഷനില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈത്തപ്പനകള്‍ക്കിടയിലൂടെയാണ് ലോബിയിലേക്കും അതിന്റെ ഇടതുവശത്തുള്ള കഫേയിലേക്കും പ്രവേശനം.

ALSO READ: അടിമുടി തടിമാത്രം

കഫേയുടെ ചുമരിന് മഡ്ഫിനിഷും, ലോബിയുടേതിന് സ്റ്റോണ്‍ ക്ലാഡിങ്ങുമാണ് ചെയ്തത്. കോട്ടാസ്റ്റോണ്‍ പാളികള്‍ക്കിടയ്ക്ക് പുല്ലുപിടിപ്പിച്ച നടപ്പാതയിലൂടെയാണ് പാര്‍ക്കിങ് സ്‌പേസില്‍ നിന്ന് ലോബിയിലേക്ക് കടക്കുന്നത്. നടപ്പാതയ്ക്കിരുവശത്തും പെബിള്‍ കോര്‍ട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

അതീവ വിശാലം

180 മുതല്‍ 200 വരെ ആളുകളെ ഉള്‍ക്കൊള്ളുന്ന ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളാണ് ലോബിയുടെ വലതുവശത്ത്. അവശ്യസന്ദര്‍ഭങ്ങളില്‍ ടാങ്ക്‌ളര്‍ പാര്‍ട്ടീഷനുകള്‍ എടുത്തുമാറ്റി ഡൈനിങ്ങായി പരിവര്‍ത്തിപ്പിക്കാവുന്നതാണ് ഈ ഹാള്‍.

ലോബിയുള്‍പ്പെടെ അകത്തള ങ്ങളിലുടനീളം ജിപ്‌സവും ഇന്‍സുബോര്‍ഡും ഉപയോഗിച്ചുള്ള ഫാള്‍സ് സീലിങ്ങുണ്ട്. ഇവിടുത്തെ ഡോറുകളും, മറ്റു പാര്‍ട്ടീഷനുകളും പ്ലൈവുഡ് ഗ്ലാസ് കോമ്പിനേഷനിലുള്ളവയാണ്. എല്ലാ ഏരിയകളുടേയും ഓരോ ഭിത്തി വാള്‍പേപ്പറൊട്ടിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ലോബിയുടെ ഒത്തനടുക്കുള്ള ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡിന്റെ സീലിങ്ങില്‍ നല്‍കിയ കസ്റ്റമൈസ്ഡ് ബോക്‌സ് ലൈറ്റുകള്‍ ആകര്‍ഷകമാണ്. അക്രിലിക് വിനൈല്‍ കോമ്പി നേഷനി ലുള്ള ഡിസ്‌പ്ലേ യൂണിറ്റുകളും ഇവിടെയുണ്ട്.

വെയിറ്റിങ്, റീഡിങ് സ്‌പേസുകളും ലോബിയുടെ ഭാഗമാണ്. 40 പേരെ ഉള്‍ക്കൊള്ളുന്ന നോണ്‍ എസി ഹാളും, 185 പേര്‍ക്കിരിക്കാവുന്ന എസി ഹാളും, 60 പേരെ ഉള്‍ക്കൊള്ളുന്ന ഫാമിലി എസി ഹാളുമാണ് ഫര്‍സയിലേത്.

ഐവറി കളര്‍ വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്, ഇരിപ്പിടസൗകര്യം, ക്യൂരിയോസ് ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയാണ് ഫര്‍സാ ഗ്രൂപ്പിന്റെ മിനി ഓഫീസിലെ ഒരുക്കങ്ങള്‍.

ഷോപ്പിങ് മാളുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍

1940-ല്‍ ആരംഭിച്ച ഫര്‍സാ റെസ്റ്റോറന്റ് ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയായ ഈ അറേബ്യന്‍ സ്റ്റൈല്‍ ഭക്ഷണശാല പുതുതലമുറക്കാരായ അസനുസമാന്‍, സഹൂദ്, റിഷാദ്, ഫര്‍സാദ് എന്നിവരുടെ ചുമതലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇവരുടെ താല്‍പ്പര്യങ്ങളെകൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.

Comments are closed.