Project Specifications

വീട്ടുടമസ്ഥന്‍ ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ ആയിരുന്നതിനാല്‍ വീടു നിര്‍മ്മാണത്തിന് വീട്ടുകാര്‍ തന്നെയാണ് ചുമതല വഹിച്ചത്. ആയതിനാല്‍ വീടിന്റെ ചെലവ് 14 ലക്ഷത്തില്‍ ഒതുക്കാനായി. ഫര്‍ണിച്ചറും ഫര്‍ണിഷിങ്ങും ഒഴികെ ബാക്കി എല്ലാം ഈ ബഡ്ജറ്റില്‍ പൂര്‍ത്തിയായി. വീട്ടുടമയുടെ മകളാണ് വീടിന്റെ പ്ലാന്‍ വരച്ചത്. ഫ്‌ളോറിങ്ങും കാര്‍പെന്ററി പണികളും മാത്രമാണ് പുറത്തുനിന്നും ആളെ വരുത്തി ചെയ്യിപ്പിച്ചത്. സ്ട്രക്ചറല്‍ ജോലികള്‍ക്കാണ് ആഷിക്കും മധുമേനോനും ചുമതലയേറ്റത്. 8 മാസം കൊണ്ട് എല്ലാ പണികളും തീര്‍ത്ത് താമസമാരംഭിച്ചു. ജനലുകളും വാതിലുകളും എല്ലാം കോണ്‍ക്രീറ്റില്‍ തീര്‍ത്തവയാണ്. ഷട്ടറുകള്‍ അലുമിനി യത്തിലാണ്. ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ, ബാത്‌റൂമോടു കൂടിയ മൂന്ന് കിടപ്പുമുറികള്‍ ഇത്രയുമാണ് ഈ വീട്ടില്‍ ഉള്ളത്. കന്റംപ്രറി ശൈലിയിലാണ് എലിവേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *