മത്സരം ആരോഗ്യകരമാണ്: ആര്‍ക്കിടെക്റ്റ് ആദില്‍ സലീം

ഇനി വരുവാന്‍ പോകുന്നത് തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായ കെട്ടിടങ്ങളുടെ, ആര്‍ക്കിടെക്ചറിന്‍റെ കാലമാണ്. ചെലവു കുറഞ്ഞ, ഭാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വേഗത്തില്‍ നിര്‍മ്മിക്കാവുന്ന സ്മാര്‍ട്ട് ടെക്നോളജി കെട്ടിടങ്ങള്‍.

ഞാ ന്‍ ആര്‍ക്കിടെക്ചര്‍ ഫീല്‍ഡ് തന്നെ തെരഞ്ഞെടുക്കുവാന്‍ കാരണം എന്‍റെ പിതാവും ആര്‍ക്കിടെക്റ്റുമായ എന്‍.എം. സലിമാണ്. അദ്ദേഹത്തിന്‍റെ പ്രതീക്ഷകളും കഠിനാദ്ധ്വാനവും പ്രവൃത്തികളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഞാന്‍ എന്‍റെ റോള്‍മോഡലായി കാണുന്നതും എന്‍റെ പിതാവിനെ തന്നെയാണ്. ആര്‍ക്കിടെക്ചര്‍ മേഖലയില്‍ പത്തിരുപതു വര്‍ഷം മുമ്പും ഇപ്പോഴും ഉള്ള അവസ്ഥ ഏറെ വ്യത്യസ്തമാണ്. ഇന്ന് ഒരുപാട് മാറ്റങ്ങളും പുതിയ ടെക്നോളജികളും വന്നു കഴിഞ്ഞു.

വളരെ ആരോഗ്യകരമായ മത്സരമാണ് ഈ മേഖലയില്‍ ഇന്നുള്ളത്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ ധാരാളം പുതിയ മെറ്റീരിയലുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ കൊള്ളാവുന്നയും അല്ലാത്തവയും ഉണ്ട്.

കെട്ടിടനിര്‍മ്മാണം കാലാവസ്ഥയ്ക്കും പ്രകൃതിക്കും ഇണങ്ങിയതു തന്നെയാവണം; അതിനനുസരിച്ചുള്ള നിര്‍മ്മാണസാമഗ്രികള്‍ തെരഞ്ഞടുക്കുക. ഇനി വരുവാന്‍ പോകുന്നത് തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായ കെട്ടിടങ്ങളുടെ, ആര്‍ക്കിടെക്ചറിന്‍റെ കാലമാണ്.

ALSO READ: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ചെലവു കുറഞ്ഞ, ഭാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വേഗത്തില്‍ നിര്‍മ്മിക്കാവുന്ന സ്മാര്‍ട്ട് ടെക്നോളജി കെട്ടിടങ്ങള്‍. ഇവയൊക്കെ ആര്‍ക്കിടെക്ചറിന് പുതിയൊരു ഭാഷ്യം തന്നെ തീര്‍ക്കും എന്നതാണ് എന്‍റെ കാഴ്ചപ്പാട്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*