അനായാസം ആര്‍ക്കിടെക്ചറിലേക്ക്:ആര്‍ക്കിടെക്റ്റ് ഗായത്രി വിജയന്‍, ആര്‍ക്കിടെക്റ്റ് കാര്‍ത്തിക്

ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ആശയങ്ങളിലൂടെ പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ് ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരുമെല്ലാം.

കാലത്തിനും കാലാവസ്ഥയ്ക്കും പുതുസാങ്കേതികത്വങ്ങള്‍ക്കും അനുസൃതമായുള്ള മാറ്റം ഉള്‍ക്കൊള്ളുന്ന പരിവര്‍ത്തന സാധ്യതയും ചലനാത്മകതയും തന്നെയാണ് ഈ തൊഴിലിന്‍റെ ആവേശം. അതോടൊപ്പം തന്നെ മനസ്സാക്ഷിയോടെയുള്ള രൂപകല്‍പ്പനയാണ് ഇനിയുള്ള കാലത്ത് ഏറ്റവും വേണ്ടത്.

– ആര്‍ക്കിടെക്റ്റ് ഗായത്രി വിജയന്‍, & ആര്‍ക്കിടെക്റ്റ് കാര്‍ത്തിക്

കല്ലുകളും കട്ടകളും ചേര്‍ത്തുവെച്ച് അച്ഛന്‍ (ആര്‍ക്കിടെക്റ്റ് വിജയന്‍) ഉണ്ടാക്കുന്ന ഇടങ്ങളുടെ മാന്ത്രികത തന്നെയാണ് ഈ പ്രൊഫഷനുമായി ബന്ധപ്പെട്ട ആദ്യ പ്രചോദനം.

സാധാരണ ഇടങ്ങള്‍ അസാധാരണ മികവോടെ ഉരുവമെടുക്കുന്നതും സ്പേസുകള്‍ക്ക് സ്വന്തമായ സ്വഭാവവൈശിഷ്ട്യം കൈവരുന്നതും ഇന്‍ഡോര്‍-ഔട്ട് ഡോര്‍ സ്പേസുകള്‍ ലയിച്ച് ഒന്നാകുന്നതുമെല്ലാം ആര്‍ക്കിടെക്ചര്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലത്തെ മോഹിപ്പിക്കുന്ന അതിശയങ്ങളായിരുന്നു.

YOU MAY LIKE: അഭിരുചിയെ പിന്തുടര്‍ന്നു: ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

ഇതോടെ പുതിയ പ്രൊഫഷനെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ആര്‍ക്കിടെക്ചര്‍ എന്നത് സ്വാഭാവികവും അനായാസവുമായ തെരഞ്ഞെടുപ്പായിരുന്നു എനിയ്ക്ക്. പാര്‍ട്ണര്‍ കാര്‍ത്തിക്കിനെ സംബന്ധിച്ചും ഏതാണ്ട് ഇതേ പശ്ചാത്തലം തന്നെയാണ് ഈ പ്രൊഫഷനിലേക്കെത്തിച്ചത്.

ശില്‍പ്പകലയില്‍ അഗ്രഗണ്യനായിരുന്ന മുത്തച്ഛനായിരുന്നു അതിന്‍റെ കാരണം. ഫര്‍ണിച്ചര്‍, സ്പേസുകള്‍, വസ്തുക്കള്‍ എന്നിവയെല്ലാം രൂപകല്‍പ്പന ചെയ്യാനുള്ള ആഗ്രഹവും തീരുമാനവും ആയിരുന്നു ആ പാരമ്പര്യഗുണത്തിന്‍റെ പരിണിത ഫലം.

ആര്‍ക്കിടെക്ചര്‍ ബിരുദത്തിനും തുടക്കകാലത്തെ പരിശീലനങ്ങള്‍ക്കും ശേഷം ബാഗ്ലൂരില്‍ ഞങ്ങള്‍ സംയുക്ത സംരംഭം തുടങ്ങി.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

എക്സിബിഷന്‍ സ്പേസുകള്‍, റീട്ടെയില്‍ സ്പേസുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍ എന്നിവയുടെ രൂപകല്‍പ്പനയിലൂടെ കൈവന്ന പരിശീലന അനുഭവങ്ങള്‍ ദീര്‍ഘകാല ക്ലയന്‍റുകളെ സൃഷ്ടിച്ചെടുക്കുന്ന വിധം വലിയ പ്രോജറ്റുകളിലേക്ക് വളര്‍ന്നു.

അച്ഛന് പുറമേ ഒട്ടേറെ ആര്‍ക്കിടെക്റ്റുകളുടെ ഡിസൈന്‍ രീതികള്‍ ഈ കാലയളവില്‍ സ്വാധീനിച്ചിട്ടുണ്ട്. ജെഫ്രി ബാവ, സാഹ ഹദീദ്, ഷാരൂഖ് മിസ്ട്രി, ഡാനിയേല്‍ ലിബസ്കൈവന്‍ഡ്, റ്റാഡോ ആന്‍ഡോ തുടങ്ങിയവരെല്ലാം ഞങ്ങളുടെ പ്രൊഫഷനെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചവരാണ് എന്നു പറയാം.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ആശയങ്ങളിലൂടെ പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ് ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരുമെല്ലാം. കാലത്തിനും കാലാവസ്ഥയ്ക്കും പുതുസാങ്കേതികത്വങ്ങള്‍ക്കും അനുസൃതമായുള്ള മാറ്റം ഉള്‍ക്കൊള്ളുന്ന പരിവര്‍ത്തന സാധ്യതയും ചലനാത്മകതയും തന്നെയാണ് ഈ തൊഴിലിന്‍റെ ആവേശം.

അതോടൊപ്പം തന്നെ മനസ്സാക്ഷിയോടെയുള്ള രൂപകല്‍പ്പനയാണ് ഇനിയുള്ള കാലത്ത് ഏറ്റവും വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ട ഡിസൈന്‍ നല്‍കുന്നതിനൊപ്പം അത് പ്രകൃതിയോടും ബന്ധപ്പെട്ട ആവാസവ്യവസ്ഥയോടും ഇണങ്ങുന്നതാണോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഏറ്റവും ലോലമായ കാര്യങ്ങള്‍ വരെ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഡിസൈനുകള്‍ വിവേകപൂര്‍ണവും സസ്റ്റെയിനബിളും ആകുകയെന്നത് മുന്‍നിര്‍ത്തിയല്ലാതെ വരുംനാളുകളിലെ ആര്‍ക്കിടെക്ചര്‍ പൂര്‍ണമാകുന്നില്ല.

ALSO READ: അടിമുടി ആധുനികം

ഊര്‍ജ്ജക്ഷമത, പുനരുപയോഗം എന്നിവ അടിസ്ഥാന പ്രമാണമായിരിക്കണം. സ്പേസുകള്‍ എന്നാല്‍ വെറും സ്പേസുകള്‍ അല്ല, അതിനപ്പുറം ആയിരിക്കണം. ഈ ആശയം തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതും പിന്തുടരുന്നതും.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 216 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*