വാസ്തുകല മാനുഷിക പ്രതിബദ്ധതയോടെ: ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

വാസ്തുകല പരിശീലിക്കുന്നത് പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാവരുത്. വാസ്തുകലയില്‍ പ്രവേശിക്കുന്നത് ഒരു
പ്രതിബദ്ധതയോടെ വേണം.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേ ജില്‍ നിന്നും 1970-ല്‍ ഫസ്റ്റ് റാങ്കും ഗോള്‍ഡ്മെഡലും നേടി ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ ശേഷം, കരിയറിന്‍റെ ആദ്യകാലത്ത് തന്നെ ലോകപ്രശസ്ത വാസ്തുശില്‍പിയായിത്തീര്‍ന്ന ചാള്‍സ്കൊറിയയുമൊത്ത് ജോലി ചെയ്യുവാന്‍ അവസരം ലഭിച്ചത് കരിയറിലെ ഭാഗ്യമായി കരുതുന്നു.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

കോവളത്തെ ഐ റ്റി ഡി സി ഹോട്ടല്‍ ഇപ്പോഴത്തെ ലീല ഹോട്ടലിന്‍റെ ഡിസൈന്‍ വര്‍ക്കിലാണ് ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. 1976ലാണ് കൊച്ചിയില്‍ കുമാര്‍ ഗ്രൂപ്പ് എന്ന സ്വന്തം സ്ഥാപനം ആരംഭിക്കുന്നത്.

വെറും മൂന്നു പേരേ മാത്രം വച്ച് തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 60-ല്‍പരം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍, ലാന്‍ഡ്സ്കേപ്പ് വര്‍ക്കുകള്‍ എല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തിയുള്ള പ്രവര്‍ത്തനമാണ് കുമാര്‍ ഗ്രൂപ്പിന്‍റേത്.

ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ് (ആഗഞഏ)പ്രസിഡന്‍റ് കൂടിയായതുകൊണ്ട് നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

1965-ല്‍ ആര്‍ക്കിടെക്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരമൊരു കോഴ്സിനെക്കുറിച്ച് അന്ന് ജനങ്ങള്‍ക്ക് വലിയ ഗ്രാഹ്യമൊന്നുമുണ്ടായിരുന്നില്ല.

ആര്‍ക്കിടെക്റ്റിന്‍റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചോ, ആര്‍ക്കിടെക്ചറും ജനറല്‍ എഞ്ചിനീയറിങ്ങും തമ്മിലുള്ള വ്യത്യാസമോ ഒന്നും അറിയാമായിരുന്നില്ല.

അന്നുമിന്നും ചിത്രരചനയോട് പ്രതിപത്തിയുണ്ട്. ചിത്രരചനയ്ക്ക് ലളിതകല അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് വരയോടുള്ള സ്നേഹം.

എനിക്കാവശ്യം ആര്‍ട്ട് & സയന്‍സ് ഇവ രണ്ടും ചേര്‍ന്നുള്ള ഒരു കോഴ്സായിരുന്നു. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആര്‍ക്കിടെക്ചര്‍ ആയിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ കോഴ്സ് തെരഞ്ഞെടുക്കുന്നത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ചാള്‍സ് കൊറിയയുടെ വര്‍ക്കുകള്‍ എന്നേ ഏറേ ആകര്‍ഷിച്ചിട്ടുണ്ട്. മഹത്തരമെന്നു വിശേഷിപ്പിക്കാവുന്നവയാണ് അദ്ദേഹത്തിന്‍റെ വര്‍ക്കുകള്‍ മിക്കതും. പഴയകാല വാസ്തുകലയും ഇന്നത്തെ പ്രവര്‍ത്തന സാഹചര്യവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.

അന്ന് എഞ്ചിനീയറിങ്ങിനെ അടിസ്ഥാനമാക്കിയായിരുന്നു ഡിസൈന്‍. അവ വളരെ ദൃഢവുമായിരുന്നു. ഇന്ന് അങ്ങനെയല്ല, സാങ്കേതിക വിദ്യയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. തന്മൂലം ആര്‍ക്കിടെക്ചര്‍ വളരെ ഫ്ളെക്സിബിളാണിന്ന് ഒപ്പം ഡൈനമിക്കുമാണ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

പുതുതലമുറയോട് എനിക്ക് പറയാനുള്ളത് വാസ്തുകല പരിശീലിക്കുന്നത് പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാവരുത്. കാരണം പണമുണ്ടാക്കാന്‍ വേറെ മാര്‍ഗ്ഗങ്ങള്‍ പലതുമുണ്ട്. വാസ്തുകലയില്‍ പ്രവേശിക്കുന്നത് ഒരു പ്രതിബദ്ധതയോടെ വേണം. നല്ല വാസ്തുകല എന്നും മാനുഷിക പ്രതിബദ്ധതയുള്ളതായിരിക്കും.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 216 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*