Project Specifications

മുകളിലും താഴെയുമായി 4 കിടപ്പുമുറികളോടു കൂടിയ ഈ വീട്ടിലെ സൗകര്യങ്ങള്‍ കൂട്ടിയിണക്കിയത് അധികച്ചെലവിന് ഇട നല്‍കാതെയാണ്. ഇരുനില വീടിന്റെ ടെറസില്‍ ഒരുക്കിയിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌പേസാണ് വീടിന്റെ ഹൈലൈറ്റ്. പ്ലാനിങ് ഘട്ടത്തില്‍ തന്നെ ലഭിച്ച ഈ സ്‌പേസിന് സ്‌ക്വയര്‍ഫീറ്റിനനുസരിച്ചുള്ള ചെലവ് പോലും വേണ്ടിവന്നില്ല. വീടിന്റെ സ്ട്രക്ച്ചറിന് 15 ലക്ഷവും ഇന്റീരിയറിന് 2 ലക്ഷവുമാണ് ചെലവായത്. ഭിത്തിയ്ക്ക് സോളിഡ് ബ്ലോക്കാണ് ഉപയോഗിച്ചത്. റൂഫിങ്ങിന് പഴയ ഓട് മേടിച്ച് പെയിന്റടിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ചെലവ് പരമാവധി കുറയ്ക്കാന്‍ സഹായകരമായി. എത്‌നിക് ശൈലിയിലാണ് വീടിന്റെ ആകെ ഒരുക്കങ്ങള്‍. ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നീ ഏരിയകളെല്ലാം വിശാലമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

സ്ലോപ്പ്‌റൂഫാണ്. എന്റര്‍ടെയ്ന്‍ മെന്റ് ഏരിയയ്ക്കു മുകളില്‍ സ്റ്റീലിന്റെ ട്രസ് വര്‍ക്ക് നല്‍കി, ഓടിട്ട് പി വി സി ഫാള്‍സ് സീലിങ്ങാണ് ചെയ്തിരിക്കുന്നത്. സ്‌പേസ് പര മാവധി ഉപയോഗപ്പെടുത്തി. അധികച്ചെലവിനിടവരാതെയുള്ള പ്ലാനിങ്ങാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *