ഇന്‍സിഗ്നിയ അഥവാ പദവിമുദ്ര

അസറ്റ് ഹോംസിന്‍റെ പ്രീമിയം ലക്ഷ്വറി അര്‍ബന്‍ സ്പേസ് ആണ് 'ഇന്‍സിഗ്നിയ'

രൂപം, ഭാവം, സൗകര്യങ്ങള്‍, അന്തരീക്ഷം എന്നിവയിലെല്ലാം സമാനതകള്‍ക്ക് അതീതമായ ലക്ഷ്വറി അനുഭവം. അസറ്റ് ഹോംസിന്‍റെ തന്നെ വിശേഷണങ്ങള്‍ ചേര്‍ത്താല്‍ ശരിക്കും അസറ്റ് പ്ലസ് ഉല്ലാസ വസതി. പ്ലസ് (ജഘഡട) എന്ന ചുരുക്കെഴുത്തിനെ പ്രീമിയം ലക്ഷ്വറി അര്‍ബന്‍ സ്പേസ് എന്ന് വിശദീകരിക്കാം.

എറണാകുളം കലൂരിലെ 14 ഡിസൈനര്‍ വില്ലകളാണ് അസറ്റ് ഇന്‍സിഗ്നിയ എന്ന പേരു പോലെ തന്നെ താമസക്കാര്‍ക്ക് പദവിമുദ്രയാകുന്നത്. അസറ്റ് ഹോംസിന്‍റെ 48-ാമത്തെ പ്രോജക്റ്റ് ആണ് ഇന്‍സിഗ്നിയ.

116 സെന്‍റ് സ്ഥലത്താണ് ഈ വില്ലാ സമുച്ചയം ഉയര്‍ന്നിരിക്കുന്നത്. 85സെന്‍റിലാണ് 14 വില്ലകള്‍. 10 സെന്‍റില്‍ റിക്രിയേഷന്‍ ഏരിയകളാണ്. 21 സെന്‍റ് സ്ഥലം റോഡിനായി മാറ്റിവെച്ചു.

ആര്‍ക്കിടെക്റ്റ് വിശാഖ് ജോസഫ് (ബില്‍ഡിങ് ഡിസൈന്‍സ്, കൊച്ചി) ആണ് ഈ വില്ലാ സമുച്ചയം ഡിസൈന്‍ ചെയ്തത്. സൗകര്യങ്ങള്‍ അനുസരിച്ച് മൂന്നു കോടി മുതല്‍ എട്ട് കോടി രൂപ വരെയാണ് വസതികളുടെ വില.

ലൈഫ് 24vs 7

ഹരിതാഭമായ വള്ളിച്ചെടികളുടെ കമാനവിതാനം കടന്നുള്ള പ്രവേശനം പ്രശാന്തമായ ഇന്‍സിഗ്നിയ സമുച്ചയത്തിലേക്കാണ്. ഡിസൈന്‍, മെറ്റീരിയലുകളുടെ നിലവാരം എന്നിവയുടെ കുറ്റമറ്റ സമന്വയത്തിലൂടെയാണ് ഈ മികവേറിയ അന്തരീക്ഷം സാധ്യമാക്കിയിരിക്കുന്നത്.

എല്ലാ വസതികളുടെയും എക്സ്റ്റീരിയര്‍ ഏതാണ്ട് സമാനമായി തോന്നുമെങ്കിലും ഡിസൈന്‍ പാറ്റേണുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ട്. ഓരോ വസതിയും മൂന്നു ലെവലുകളാണ്. ഇതിനാല്‍ തന്നെ ഓരോ വില്ലയുടെയും എടുപ്പും ഉയരവും ശ്രദ്ധേയമാണ്.

ബോക്സ്-ലീനിയര്‍ പാറ്റേണും വുഡന്‍ ഫിനിഷ് അലൂമിനി യം റാഫ്റ്ററുകളുമാണ് ഓരോ മുഖപ്പിന്‍റെയും സ്റ്റേറ്റ്മെന്‍റ് ഡിസൈന്‍. വഴികളായും തുരുത്തുകളായും നാമ്പെടുക്കുന്ന ലാന്‍ഡ്സ്കേപ്പിന്‍റെ ഹരിതാഭയ്ക്കിടെ ബെയ്ജ്- ചോക്ലേറ്റ് തീം പിന്തുടരുന്ന ഇന്‍സിഗ്നിയ പ്രൗഢിയോടെ ഉയര്‍ന്നു നില്‍ക്കുന്നു.

സ്റ്റോണ്‍ പതിച്ച പേവ്മെന്‍റ്- ഡ്രൈവ് വേ ഏരിയകള്‍ ഒഴികെ എല്ലായിടവും ഗ്രീന്‍ ലാന്‍ഡ്സ്കേപ്പിന്‍റെ ആധിപത്യം കാണാം. മെക്സിക്കന്‍ പുല്‍ത്തകിടി, ബാംബൂ, ഫിംഗര്‍ പാം, പലതരം ഹെലിക്കോണിയ സസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിവയുടെ സമൃദ്ധി വഴിയുന്നതാണ് ലാന്‍ഡ്സ്കേപ്പ്.

ഒന്ന്, രണ്ട് ലെവലുകളിലെ ടെറസ് ഏരിയകളിലും പൂച്ചെടികളുടെയും ഹരിതസസ്യങ്ങളുടെയും സാന്നിധ്യമുണ്ട്. ഭിത്തികളെ ഹൈലൈറ്റു ചെയ്യുന്നത് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ ഹരിതാഭയാണ്.

‘അക്വ-ജിം’ എന്ന ആശയത്തില്‍ ഒരുക്കിയ സ്വിമ്മിങ്പൂള്‍ ആരോഗ്യ വ്യായാമത്തിനുള്ള അന്താരാഷ്ട്ര മാതൃക തന്നെയാണ്. വൈകുന്നേരങ്ങളിലും രാത്രിയിലും സമയം ചെലവഴിക്കാനും ശാന്തത നുകരാനും കഴിയുന്ന ഉത്തമ ഇടമായി തന്നെയാണ് ഈ പൂള്‍ കം റിക്രിയേഷന്‍ ഏരിയ സജ്ജമാക്കിയിരിക്കുന്നത്.

ഇന്‍ഡോര്‍ സ്പോര്‍ട്സ് ഏരിയ എന്ന രീതിയില്‍ ഒരുക്കിയ ക്ലബ് ഹൗസില്‍ കോമണ്‍ ജിംനേഷ്യം, സ്നൂക്കര്‍, ടേബിള്‍ ടെന്നീസ്, കാര്‍ഡ് റൂം എന്നീ ഏരിയകള്‍ക്ക് പുറമേ ശാന്തമായ വായനയ്ക്കുള്ള ലൈബ്രറിയും ക്രമീകരിച്ചിരിക്കുന്നു.

ഇടങ്ങളുടെ അംഗപ്പൊരുത്തം

ഇടങ്ങളുടെ കറയറ്റ പൊരുത്തമാണ് ഇന്‍റീരിയറില്‍ പ്രതിഫലിക്കുന്നത്. രണ്ടു കാറുകള്‍ക്ക് നിര്‍ത്തിയിടാവുന്ന പാര്‍ക്കിങ് സ്പേസ്, വരാന്ത, ഫോയര്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം, കിച്ചന്‍, വര്‍ക്കേരിയ, സെര്‍വന്‍റ്സ് റൂം, വാക്ക് ഇന്‍ യൂട്ടിലിറ്റി റൂം, ഒരു ബെഡ്റൂം അറ്റാച്ച്ഡ് ടോയ്ലറ്റ്, പൗഡര്‍ റൂം, എന്നിവയാണ് ആദ്യ ലെവലില്‍.

അപ്പര്‍ ലിവിങ്ങ്, മാസ്റ്റര്‍ ബെഡ്റൂം ഉള്‍പ്പെടെ രണ്ട് ബാത്ത്റൂം അറ്റാച്ച്ഡ് കിടപ്പുമുറികള്‍, അറ്റാച്ച്ഡ് ഡ്രെസിങ് ഏരിയകള്‍, ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നീ ഇടങ്ങള്‍ ഫസ്റ്റ് ഫ്ളോറിലും, ഹോം ജിം/ഹോം തീയറ്റര്‍, ബാല്‍ക്കണി, പാസേജ്, ലോവര്‍ ഓപ്പണ്‍ ടെറസ്, വിശാലമായ ഹൈ ടെറസ് എന്നിവ രണ്ടാം ലെവലിലും സ്ഥാനപ്പെടുത്തി.

ഉപഭോക്താക്കളുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്തതാണ് ഓരോ ഏരിയയും. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും തുടരുന്ന ടെക്സ്ച്ചര്‍ ഫിനിഷ് ഭിത്തികള്‍, വുഡന്‍ ഫിനിഷ് അലുമിനിയം റാഫ്റ്ററുകള്‍ തുടങ്ങിയവ മികച്ച ഡിസൈന്‍ ഘടകമാണ്.

ഫ്ളോറിങ്ങ് ഉന്നതവും വ്യത്യസ്തവുമാക്കാന്‍ ലെതര്‍ഫിനിഷുള്ള ഗ്രനൈറ്റ്, ഇറ്റാലിയന്‍ മാര്‍ബിള്‍, ലാമിനേറ്റഡ് വുഡ് തുടങ്ങിയവ തെരഞ്ഞെടുത്തു.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, നാച്വറല്‍ സ്റ്റോണ്‍,വുഡ് എന്നിവയുടെ സങ്കരഭംഗിയാണ് ഗോവണിയുടെ പ്രൗഢിയില്‍ വെളിവാകുന്നത്. പ്രധാന പ്രവേശന വാതില്‍, അകത്തളത്തിലെ ഡിസൈനര്‍ ഡോര്‍ എന്നിവ പണിയാന്‍ തേക്കു തടിയാണ് ഉപയോഗിച്ചത്.

യു.പി.വി.സിയും വുഡന്‍ ഫ്രെയ്മുകളുമാണ് ജാലകങ്ങളൊരുക്കാന്‍ തെരഞ്ഞെടുത്തത്. കണ്‍സീല്‍ഡ് ലൈറ്റുകള്‍ ഉള്‍പ്പെടുത്തി ഫാള്‍സ് സീലിങ്ങും ഒരുക്കി. ഔട്ട്ഡോര്‍ ഗ്രീനറിയെ അകത്തളവുമായി കൂട്ടിയിണക്കാന്‍ ടഫന്‍ഡ് ഗ്ലാസു കൊണ്ടുള്ള മുഴുനീള ഭിത്തികളും ചേര്‍ത്തു. വി.ആര്‍.എഫ് എസി സംവിധാനമാണ് ബെഡ്റൂമുകളെ തണുപ്പിക്കുന്നത്.

ടെറസ് ഏരിയകളില്‍ ക്ലേ ടൈല്‍ കൊണ്ടുളള തെര്‍മല്‍ റൂഫ് നല്‍കിയതിനാല്‍ നഗരനടുവിലും വീടിനകത്ത് ചൂട് കുറയ്ക്കാന്‍ കഴിഞ്ഞു. കാലത്തിനനുസരിച്ചുള്ള സാങ്കേതിക ഘടകങ്ങളെല്ലാം ഇന്‍സിഗ്നിയയില്‍ കാണാം.

വീഡിയോ ഡോര്‍ ഫോണുകള്‍, ഇന്‍റര്‍കോം കണക്ടിവിറ്റി, കോമണ്‍ ഏരിയകളില്‍ സി സി ടിവി നിരീക്ഷണം, ക്ലോക്ക് സെക്യൂരിറ്റി, ഗ്ലാസ് ബ്രേക്ക് സെന്‍സര്‍, ഔട്ട്ഡോര്‍ ഗ്യാസ് ചേംബര്‍ തുടങ്ങിയ സംവിധാനങ്ങള്‍ സുരക്ഷയെ മുന്‍നിര്‍ത്തി ഒരുക്കിയിട്ടുണ്ട്.

നിലവാരം കാത്ത് ബ്രാന്‍ഡുകള്‍

ഇടങ്ങളെ പൂര്‍ണമാക്കിയതില്‍ ബ്രാന്‍ഡഡ് മെറ്റീരിയലുകളുടെ ഉചിതമായ വിന്യാസം പ്രധാനപങ്ക് വഹിക്കുന്നു. ഫുള്‍ ലോഡഡ് കിച്ചന്‍ ഒരുക്കിയത് ജര്‍മ്മന്‍ ബ്രാന്‍ഡായ ഹാക്കറാണ്.

വാഷ്റൂമുകള്‍, പൗഡര്‍ റൂം എന്നിവിടങ്ങളില്‍ കോഹ്ലര്‍, ഗ്രോഹെ, ഡ്യുറവിറ്റ്,ക്യുഒ, റോക്ക, ജാഖ്വര്‍, ഗെബ്രിറ്റ് എന്നീ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങളാണ് തെരഞ്ഞെടുത്തത്.

സോമെനി പ്രീമിയം, നിറ്റ്കോ, ഏഷ്യന്‍, റാക്ക്, ക്വിക്ക് സ്റ്റെപ്പ്, പെര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫ്ളോറിങ് മെറ്റീരിയലുകളും ടോയ്ലറ്റ് വാള്‍ടൈലുകളുമാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉപയോഗിച്ചത്. ഷ്നൈഡര്‍,ലെഗ്രാന്‍ഡ്,ഹാവല്‍സ് എന്നീ ബ്രാന്‍ഡുകളാണ് ഇലക്ട്രിക്ക് വിഭാഗത്തിന്‍റെ പൂര്‍ണതയ്ക്ക് പിന്നില്‍.

കേലചന്ദ്ര, ജാക്ക്സണ്‍, യാലെ, ഗോദ്റെജ്, മാഗ്നം തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങളാണ് ഡോര്‍, വിന്‍ഡോകള്‍ തുടങ്ങിയവയില്‍. ബിര്‍ല വൈറ്റ്, ബെര്‍ജര്‍, ജോട്ടന്‍, എഷ്യന്‍ എന്നീ ബ്രാന്‍ഡുകളുടെ പെയിന്‍റുകളാണ് ഭിത്തികളെ മനോഹരമാക്കുന്നത്.

ഉത്കൃഷ്ടമായ രൂപകല്‍പ്പന, സുഖകരമായ അന്തരീക്ഷം, നിലവാര പൂര്‍ണത എന്നിവയ്ക്കൊപ്പം അസറ്റ് ഹോംസ് എന്ന ബ്രാന്‍ഡും കൂടിച്ചേര്‍ന്ന് നിര്‍വചിക്കുന്നു ഇന്‍സിഗ്നിയ.

അസറ്റ് ഇന്‍സിഗ്നിയ, അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്, കലൂര്‍, എറണാകുളം. ഫോണ്‍: 98464 99999

About editor 190 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*