ബാക്ക് സ്പ്ലാഷ് ഒട്ടും ബാക്കിലല്ല!

ഡാഡോ അഥവാ ബാക്ക് സ്പ്ലാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള തീമിനും കളറിനും അനുസരിച്ചായിരിക്കുവാന്‍ ശ്രദ്ധിക്കണം

വെള്ളത്തിന്‍റെ സാന്നിധ്യമുള്ള ഏരിയയാണ് അടുക്കള എന്നതിനാല്‍ ടൈലുകള്‍ക്കിടയില്‍ എപോക്സി നിറച്ചിട്ടുവേണം ഉറപ്പിക്കാന്‍.

കിച്ചനില്‍ കൗണ്ടര്‍ ടോപ്പിനോട് ചേര്‍ന്നു വരുന്ന ബാക്ക്സ്പ്ലാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുവാന്‍ പലവിധ മെറ്റീരിയലുകള്‍ ഉണ്ടെങ്കിലും പൊതുവേ ടൈലുകളാണ് കൂടുതലും തെരഞ്ഞെടുക്കാറ്.

വെള്ളത്തിന്‍റെ സാന്നിധ്യമുള്ള ഏരിയയാണ് അടുക്കള എന്നതിനാല്‍ ടൈലുകള്‍ക്കിടയില്‍ എപോക്സി നിറച്ചിട്ടുവേണം ഉറപ്പിക്കാന്‍.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

ഇവിടെ ഈ അടുക്കളയില്‍ ബാക്ക്സ്പ്ലാഷ് ഹൈലൈറ്റ് ചെയ്യുവാന്‍ 6 ഇഞ്ചിന്‍റെ ലൈറ്റ് കളര്‍ സ്ട്രിപ്പ് ടൈലുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ബാക്ക് സ്പ്ലാഷ് ഹൈലൈറ്റ് ചെയ്യുവാന്‍ ഗ്ലാസ്, സ്റ്റീല്‍ എന്നിവയും ഇന്ന് ഉപയോഗിക്കാറുണ്ട്. ഗ്ലാസ് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അവ ഒരിക്കലും സ്ക്രൂ ചെയ്യരുത്; പകരം പാനലിങ് ചെയ്യുകയേ ആകാവൂ.

സ്ക്രൂ ചെയ്യുന്നത് പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗ്ലാസില്‍ ദ്വാരങ്ങള്‍ ഇടാന്‍ പാടില്ല. കാരണം അത് ബലം കുറയ്ക്കും. ഗ്ലാസ് കൊണ്ടുള്ള ബാക്ക് സ്പ്ലാഷ് മെയിന്‍റയിന്‍ ചെയ്യാന്‍ എളുപ്പമാണ്.

YOU MAY LIKE: കായലരികത്ത്‌

സ്റ്റെയിന്‍ വീഴില്ല; വൃത്തിയാക്കാന്‍ എളുപ്പം, സ്മൂത്താണ്. ഗ്ലാസ് പാനലിങ് ചെയ്യുമ്പോള്‍ എയര്‍ഗ്യാപ് വരാതെ ശ്രദ്ധിക്കണം. സ്റ്റീല്‍ ആണ് ഏറ്റവും കൂടുതല്‍ ഈടുനില്‍ക്കുന്നതും സുരക്ഷിതവുമായത്.

ചെലവു കൂടുതലാണ് എന്നത് മാത്രമാണ് സ്റ്റീലിനെ പലരും മാറ്റിനിര്‍ത്താന്‍ കാരണം; മറ്റ് മെറ്റീരിയലുകളുടെ 10 മടങ്ങ് ചെലവ് കൂടും സ്റ്റീലിന്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

പക്ഷേ, ഉറപ്പിക്കല്‍, പരിപാലനം എല്ലാം എളുപ്പമാണ്. പോറലോ, പാടുകളോ വീഴില്ല. വെള്ളം തൊട്ടാല്‍ പ്രശ്നമേയില്ല. തീ പിടിക്കില്ല. പൂപ്പല്‍, ഫംഗസ്, ബാക്ടീരിയ എന്നിവയൊന്നും ബാധകമല്ല.

ഡാഡോ അഥവാ ബാക്ക് സ്പ്ലാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള തീമിനും കളറിനും അനുസരിച്ചായിരിക്കുവാന്‍ ശ്രദ്ധിക്കണം.

ടൈലുകളാണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ ചിലര്‍ ഡാര്‍ക്ക് കളറും, ചിലര്‍ ലൈറ്റ് കളറും ചിലപ്പോള്‍ ഡിസൈനര്‍ ടൈലുകളോ, പ്ലെയ്ന്‍ ഡിസൈനോ ഒക്കെയാവും ഇഷ്ടപ്പെടുക.

RELATED READING ;സ്വകാര്യത നല്‍കും വീട്

വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് ഏതും ഉപയോഗിക്കാം. എന്നാല്‍ അത് കിച്ചന്‍റെ കളര്‍ സ്കീമിനും ഇന്‍റീരിയറിനും യോജിച്ചതായിരിക്കാന്‍ ശ്രദ്ധിക്കുക.

ടൈലുകള്‍ എടുക്കുമ്പോള്‍ വലിയ ടൈലുകള്‍ ഉപയോഗിച്ചാല്‍ ജോയിന്‍റുകള്‍ കുറയ്ക്കാം. ഇത് പൊടിയും ചെളിയുമടിയുന്നത് കുറയ്ക്കും. വുഡന്‍ ടൈലുകളും മറ്റും അടുക്കളയില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: യുഗ ഡിസൈന്‍സ് മലപ്പുറം. ഫോണ്‍: 8943661899

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*