അടുക്കിനും ചിട്ടയ്ക്കും ബാസ്ക്കറ്റുകള്‍

വുഡന്‍ സ്റ്റോറേജ് ബാസ്ക്കറ്റുകള്‍, അയണ്‍-ഇന്‍ഡസ്ട്രിയല്‍ സ്റ്റീല്‍ ബാസ്ക്കറ്റുകള്‍, പ്ലാസ്റ്റിക്ക് സ്റ്റോറേജ് യൂണിറ്റുകള്‍ എന്നിങ്ങനെ വിലയും മെറ്റീരിയലും അനുസരിച്ച് വ്യത്യസ്ത ബാസ്ക്കറ്റുകള്‍ ലഭ്യമാണ്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ആധുനിക അടുക്കളയിലെ അത്യാവശ്യ ഘടകങ്ങളാണ് ഫിറ്റിങ്ങുകളും ബാസ്ക്കറ്റുകളും. ധര്‍മ്മപരമായി ഏറ്റവും പ്രാധാന്യമുള്ളവ.

ഡ്രോയറുകള്‍, പുള്‍ഔട്ടുകള്‍, ടോള്‍ യൂണിറ്റുകള്‍, റോളര്‍ ഷട്ടറുകള്‍ എന്നിങ്ങനെ ബാസ്ക്കറ്റുകളുടെ ഗണത്തില്‍പ്പെടുത്താവുന്നവ ഒട്ടനവധിയാണ്.

ലിഫ്റ്റ്, അലൂമിനിയം ഫ്രെയിമുകള്‍, കിച്ചന്‍ ഹാന്‍ഡിലുകള്‍, വിജാഗിരി തുടങ്ങിയവയെ ഫിറ്റിങ്ങുകളായും കണക്കാക്കാം. സാധനങ്ങളുടെ ക്രമീകരണത്തിനും ആവശ്യത്തിനും അനുസരിച്ച് പലതരത്തിലുള്ള ബാസ്ക്കറ്റുകള്‍ ലഭ്യമാണ്.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

ബാസ്ക്കറ്റുകളിലെ അടിസ്ഥാന മോഡലാണ് പ്ലെയിന്‍ സ്റ്റീല്‍ ബാസ്ക്കറ്റുകള്‍. വ്യത്യസ്ത വലുപ്പത്തില്‍ ഇവയുണ്ട്. താലി സ്റ്റീല്‍ ബാസ്ക്കറ്റാണ് മറ്റൊന്ന്. പ്ലേറ്റുകള്‍ ഒതുക്കത്തില്‍ ക്രമീകരിക്കുകയാണ് ഇവയുടെ ഉദേശ്യം.

പല വലുപ്പത്തില്‍ ലഭിക്കുന്ന ഈ ബാസ്ക്കറ്റുകള്‍ക്ക് 2000 മുതല്‍ 4000 വരെയാണ് വില. സ്പൂണുകള്‍, കത്തി, ഫോര്‍ക്ക് എന്നിവ സൂക്ഷിക്കാനുള്ള ബാസ്ക്കറ്റാണ് കട്ട്ലറി ബാസ്ക്കറ്റ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

സോസ് കുപ്പികള്‍, അച്ചാര്‍ കുപ്പികള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള ബോട്ടില്‍ യൂണിറ്റുകളും പാത്രങ്ങളും മറ്റും വെള്ളം വാര്‍ന്നു പോകാന്‍ പാകത്തില്‍ ക്രമീകരിക്കാനുള്ള ഡിഷ് ഡ്രെയ്നര്‍ സെറ്റും ബാസ്ക്കറ്റുകളിലുണ്ട്.

ഡിറ്റര്‍ജന്‍റുകള്‍, സ്ക്രബ്, ക്ലീനിങ്ങ് ലോഷനുകള്‍ തുടങ്ങിയവ ഒതുക്കി വെയ്ക്കാനാണ് അണ്ടര്‍ സിങ്ക് യൂണിറ്റ്. 2500 രൂപമുതല്‍ ഇത്തരം സ്റ്റീല്‍ യൂണിറ്റുകള്‍ ലഭിക്കും.

കിച്ചനിലെ കോര്‍ണര്‍ സ്പേസുകള്‍ ഉപയോഗപ്രദമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് കോര്‍ണര്‍ യൂണിറ്റുകള്‍. ക്രോക്കറി ഏരിയയായി ക്രമീകരിക്കാവുന്ന ഓവര്‍ ഹെഡ് യൂണിറ്റുകളും ഉണ്ട്.

വുഡന്‍ സ്റ്റോറേജ് ബാസ്ക്കറ്റുകള്‍, അയണ്‍- ഇന്‍ഡസ്ട്രിയല്‍ സ്റ്റീല്‍ ബാസ്ക്കറ്റുകള്‍, പ്ലാസ്റ്റിക്ക് സ്റ്റോറേജ് യൂണിറ്റുകള്‍ എന്നിങ്ങനെ വിലയും മെറ്റീരിയലും അനുസരിച്ച് വ്യത്യസ്ത ബാസ്ക്കറ്റുകള്‍ ലഭ്യമാണ്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

പൊതുവെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതമായ ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ബാസ്ക്കറ്റുകള്‍ക്ക് തന്നെയാണ് ഇന്ന് പ്രചാരമേറെ. അലൂമിനിയം, ക്രോമിയം പ്ലേറ്റഡ് ബാസ്ക്കറ്റുകളും ഒട്ടും പിന്നിലല്ല.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്നാന്‍, ഹമ്മിങ് ട്രീ കോഴിക്കോട്. ഫോണ്‍: 8089955242

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*