Project Specifications

ഏറെ വിശാലമായിട്ടാണ് ഇപ്പോള്‍ ബാത്‌റൂമുകള്‍ ഡിസൈന്‍ ചെയ്യാറുള്ളത്. ഗ്ലാസുപയോഗിച്ച് ഡ്രൈ, വെറ്റ് ഏരിയ തിരിക്കുന്നത് പതിവാണ്. വാള്‍ മൗണ്ടഡ് ക്ലോസറ്റും കണ്‍സീല്‍ഡ് ഫ്‌ളഷ് ടാങ്കുമാണ് പൊതുവെ ഉപയോഗിച്ചു കാണാറുള്ളത്. വാഷ് ബേസിന്‍, നീളന്‍ മിറര്‍, വെന്റിലേ ഷന്‍ സൗകര്യം, സ്റ്റോറേജ് സൗകര്യം എന്നിവയെല്ലാം കൊണ്ടണ്ട് ശ്രദ്ധേയമാണ് ഈ ബാത്‌റൂം.

നേച്വര്‍ ഫ്രണ്ടണ്ട്‌ലിയായ ബാത്‌റൂമുകളാണിന്ന് ട്രെന്‍ഡ്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉള്‍ച്ചേര്‍ത്തിട്ടുള്ള ഈ ബാത്‌റൂമില്‍ ഡ്രൈ ഏരിയയില്‍ ഫ്‌ളോറിങ്ങിന് ഗ്ലോസിയായ വിട്രി ഫൈഡ് ടൈലാണ് ഉപയോഗിച്ചത്. ഒരു ഷവര്‍ ക്യുബിക്കിള്‍ പോലെ ഡ്രൈ, വെറ്റ് ഏരിയകള്‍ തിരിച്ചുള്ള ബാത്‌റൂമില്‍ വെന്റിലേഷനും വെളിച്ചത്തിനും പ്രാധാന്യം ഉണ്ടണ്ട്.

ഡ്രൈ, വെറ്റ് എരിയകള്‍ വേര്‍തിരിച്ചുകൊണ്ടണ്ടും വളരെ ചെറിയ സ്‌പേസില്‍ ആണെങ്കി ല്‍പ്പോലും ഷവര്‍ക്യുബിക്കിള്‍, സ്റ്റോറേജ് കബോഡുകള്‍, മിറര്‍ സ്‌പേസ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടണ്ടും ചെയ്യുന്നവയാണ്. ആധുനിക ബാത്‌റൂമുകള്‍. നാച്വറല്‍ ലൈറ്റ് കടന്നുവരത്തക്കവിധം പര്‍ഗോളകളും മറ്റും കൊടുക്കുന്നത് ഇപ്പോള്‍ സാധാര ണമാണ്. വലിയ ജനലുകളോട് ചേര്‍ത്താണ് ബാത് ഏരിയ നല്‍കാറുള്ളത്. ഈര്‍പ്പത്തി ന്റെയും മറ്റും പ്രശ്‌നം വരാതിരിക്കാന്‍ സീലിങ് വരെ ടൈല്‍ നല്‍കുന്നതാണ് ഇന്നത്തെ രീതി. ചെറിയ സ്‌പേസില്‍ ചെയ്യുന്ന ബാത്‌റൂമുകള്‍ക്കും വിശാലമായവയ്ക്കും ഒരുപോലെ പിന്തുടരാവുന്ന മാതൃകകളാണ് 3,4,5,6 ചിത്രങ്ങളിലുള്ളത്.

ബാത്‌റൂമിന്റെ നീളത്തിനനുസരിച്ച് ക്ലോസറ്റ്, വാഷ്‌ബേസിന്‍ എന്നിവയ്ക്കുമുകളിലായി നീളത്തിലുള്ള മിറര്‍ കൊടുക്കുന്നത് ട്രെന്റാണ്. മിററിന്റെ മുകളിലും താഴെയും എല്‍ ഇ ഡി സ്ട്രിപ് ലൈറ്റ് കൊടുക്കുകയാണെങ്കില്‍ ഇത് ബാത്‌റൂമിന്റെ വിശാലതയും തെളിച്ചവും കൂട്ടിക്കാണിക്കുന്നു.

ഫാള്‍സ് സീലിങ്ങിനും ലൈറ്റിങ്ങിനും ഇന്റീരിയറില്‍ ലഭിച്ചിട്ടുള്ള പ്രാധാന്യം ബാത്‌റൂമുകളിലും ദൃശ്യമാണ്. സീലിങ്ങിലും ഫ്‌ളോറിലും ഉള്‍പ്പെടെ ആളുകളുടെ ചലനമനുസരിച്ച് പ്രവര്‍ത്തി ക്കുന്ന ലൈറ്റിങ് സംവിധാനങ്ങള്‍ വരെ ബാത്‌റൂമില്‍ ഉള്‍പ്പെടുത്താറുണ്ട്. മിററിന്റെ മുകളിലും താഴെയുമെല്ലാം ലാംപുകള്‍ നല്‍കാറുണ്ട്. ലൈറ്റിങ്ങിനു നല്‍കുന്ന പ്രാധാന്യം ബാത്‌റൂമിന് വലിപ്പം തോന്നാന്‍ സഹായകരമാകാറുണ്ടണ്ടണ്ട്.

ഗീനറിക്കു വേണ്ടണ്ടി ബാത്‌റൂമിന്റെ ഭാഗമായി കോര്‍ട്ട്‌യാര്‍ഡ് ഏരിയകള്‍ ചെയ്യാറുണ്ട്. ഇതിനു മുകളില്‍ നാച്വറല്‍ ലൈറ്റു കടന്നു വരത്തക്കവിധം പര്‍ഗോളകളും മറ്റും കൊടുക്കുന്നു. കോര്‍ട്ട്‌യാര്‍ഡ് ഭാഗത്ത് ചൂടു ലഭിക്കുന്നതിനാല്‍ ബാത്‌റൂം പെട്ടെന്ന് ഉണങ്ങി കിട്ടും. പകല്‍സമയം ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ ഇടേണ്ടണ്ട ആവശ്യം വരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *