ബ്യൂട്ടി മീറ്റ്സ് സിംപ്ലിസിറ്റി

ആര്‍ക്കിടെക്റ്റ് ആര്‍. രമേഷ് രൂപകല്പന ചെയ്ത ഈ വീട് ഗൃഹനാഥന്‍ പീറ്റര്‍ കെ. ജോസഫിന്‍റെ തുറന്ന ചിന്തകളുടെ പ്രതിഫലനം കൂടിയാകുന്നു.

തുറന്ന ചിന്തകള്‍ മനസും ഹൃദയവും വിശാലമാക്കുന്നു. ഒരാളുടെ ചിന്തകളുടെ, മനസിന്‍റെ പ്രതിഫലനമായിരിക്കും അയാളുടെ വീടും.

സ്ട്രക്ചര്‍ ഡിസൈനിങ്ങിലൂടെ ഉറപ്പാക്കിയ ലാളിത്യം, സുതാര്യത, തുറന്ന നയം, മിനിമലിസം തുടങ്ങിയ ഡിസൈന്‍ ആശയങ്ങളും, ന്യൂട്രല്‍ കളറുകളും കൂടിച്ചേര്‍ന്നപ്പോള്‍ രൂപപ്പെട്ട സ്വാഭാവിക ഭംഗിയാണ് കാക്കനാടുള്ള പലോമ എന്‍ക്ലേവിലെ വില്ല നമ്പര്‍ രണ്ടിന് കൈവന്നിട്ടുള്ളത്.

ആര്‍ക്കിടെക്റ്റ് ആര്‍. രമേഷ് (പോളി ലൈന്‍ ആര്‍ക്കിടെക്റ്റ്സ്, കാക്കനാട്)

ആര്‍ക്കിടെക്റ്റ് ആര്‍. രമേഷ് (പോളി ലൈന്‍ ആര്‍ക്കിടെക്റ്റ്സ്, കാക്കനാട്) രൂപകല്പന ചെയ്ത ഈ വീട് (സോള്‍പോസ്റ്റ് എന്ന യൂട്യൂബ് ചാനലിന്‍റെ സാരഥി കൂടിയായ) ഗൃഹനാഥന്‍ പീറ്റര്‍ കെ. ജോസഫിന്‍റെ തുറന്ന ചിന്തകളുടെ പ്രതിഫലനം കൂടിയാകുന്നു.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

ചാരനിറത്തിന്‍റെ ഭംഗിക്കിടയില്‍ അവിടെയുമിവിടെയും തലനീട്ടുന്ന പച്ചപ്പുകള്‍, നേര്‍രേഖകളുടെ കൂടിച്ചേരല്‍ വഴി രൂപം കൊണ്ട ചതുരബോക്സുകള്‍, അവയ്ക്ക് മുകളില്‍ കമാനാകൃതിയിലുള്ള മേല്‍ക്കൂര, ഇവയൊക്കെയാണ് കന്‍റംപ്രറി ശൈലിക്കു പ്രാമുഖ്യം നല്‍കയിട്ടുള്ള എലിവേഷന്‍റെ കാഴ്ച സമ്മാനിക്കുന്നത്.

‘ബ്യൂട്ടി മീറ്റ്സ് സിംപ്ലിസിറ്റി’ എന്നതാവും ഈ വീടിന്‍റെ അകത്തളത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജ്യമായ പ്രയോഗം. കാരണം മിനിമലിസം എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഉള്ളിലെ ഓരോ ഇടങ്ങളും.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ലിവിങ്, ഡൈനിങ്, കിച്ചന്‍, കിടപ്പുമുറികള്‍, സ്വിമ്മിങ് പൂള്‍ ഇത്രയുമാണ് ഗ്രൗണ്ട് ഫ്ളോറില്‍. മുകളില്‍ രണ്ട് കിടപ്പുമുറികള്‍, അപ്പര്‍ ലിവിങ്, ലൈബ്രറി ഏരിയ, ഓഫീസ് ഏരിയ, ഓപ്പണ്‍ ടെറസ് എന്നിവയും.

തുറന്ന നയം, വെന്‍റിലേഷനു നല്‍കിയിരിക്കുന്ന പ്രാധാന്യം എന്നിവയാണ് ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്ങിലെ മുഖ്യഘടകങ്ങള്‍.

ശാരീരികമായി അല്പം ഭിന്നശേഷിയുള്ള ഗൃഹനാഥന്‍ പീറ്ററിന് ഭാരപ്പെട്ട വ്യായാമം ചെയ്യുവാനാകില്ല; നീന്തലാണ് അദ്ദേഹത്തിനു പ്രിയം എന്നതിനാല്‍ സ്വിമ്മിങ് പൂളിനെ ഫോക്കസ് ചെയ്താണ് ആര്‍ക്കിടെക്റ്റ് വീടിന്‍റെ അകത്തളം ഒരുക്കിയിട്ടുള്ളത്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

മുകള്‍നിലയിലെ അപ്പര്‍ലിവിങ്ങിന് ഗ്ലാസ് ഫ്ളോറിങ്ങാണ്. ഇവിടെയിരുന്നാല്‍ ഗ്രൗണ്ട് ഫ്ളോറിലെ സ്വിമ്മിങ് പൂളിന്‍റെ മുഴുനീള കാഴ്ച ലഭിക്കുന്നതിനൊപ്പം വീടിന്‍റെ മുന്നിലേക്കും നോട്ടമെത്തും.

വീടിന്‍റെ മുന്നില്‍ ആരെങ്കിലും എത്തിയാല്‍ മുകള്‍നിലയിലിരുന്നും കാണാനാവും എന്നു മാത്രമല്ല ലിവിങ്, ഡൈനിങ്, കിച്ചന്‍ തുടങ്ങിയ താഴെ നിലയിലെ ഏരിയകളുമായി ആശയവിനിമയവും സാധ്യമാക്കുന്നു.

ഈ തുറന്ന നയം തന്നെയാണ് വീടിന്‍റെ ഡിസൈന്‍ ഹൈലൈറ്റും. നിര്‍മ്മാണത്തിനും ഇന്‍റീരിയര്‍ ഒരുക്കിയപ്പോഴും തടിയുടെ ഉപയോഗം പരമാവധി കുറച്ചു.

YOU MAY LIKE: മായാജാലക ഭംഗി

വെള്ളനിറമാര്‍ന്ന ഒഴിഞ്ഞ ചുമരുകളും ചാരനിറമാര്‍ന്ന നിലവും തുറന്ന നയത്തിന് ഇരട്ടി വ്യാപ്തി തോന്നിപ്പിക്കുന്നുണ്ട്.

ക്രോസ് വെന്‍റിലേഷനുകള്‍ കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുന്നതിനൊപ്പം വീടിന്‍റെ പരിസരക്കാഴ്ചകളും സമ്മാനിക്കുന്നു.

YOU MAY LIKE: രാജകീയം: ആര്‍ക്കിടെക്റ്റ് ജേക്കബ് ചെറിയാന്‍

സുതാര്യമായ ഡിസൈന്‍ നയത്തിലൂടെ ഉരുത്തിരിയുന്ന സ്വാഭാവിക അകത്തള ഭംഗി. മുകള്‍നിലയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ടെറസ് പച്ചപ്പുനിറഞ്ഞതും മള്‍ട്ടിപര്‍പ്പസ് ഏരിയയും കൂടിയാണ്.

ഇവയെല്ലാം ചേര്‍ന്ന് ലാളിത്യമാര്‍ന്ന സൗന്ദര്യാവിഷ്ക്കരണം സാധ്യമാക്കിയിരിക്കുന്നു.

ഒരു വീട് അതിലെ താമസക്കാരുടെ ആവശ്യങ്ങള്‍ എന്താണോ അതിനനുസരിച്ച് വേണ്ടതെല്ലാം ചേര്‍ത്ത് രൂപകല്പന ചെയ്യുക, അതാണ് ഈ വില്ലയുടെ ആര്‍ക്കിടെക്ചര്‍ ഇന്‍റീരിയര്‍ ഡിസൈന്‍ നയത്തിനു പിന്നില്‍.

വീട്ടുടമയുടെയും ആര്‍ക്കിടെക്റ്റിന്‍റെയും സ്വതന്ത്രവും ലാളിത്യമാര്‍ന്നതും വിശാലവുമായ ആശയങ്ങളുടെയും ചിന്തകളുടെയും പ്രതിഫലനം കൂടിയാകുന്നു ഈ വീടിന്‍റെ ഡിസൈന്‍.

Project Details

  • Architect : R.RAMESH ( Polyline Architectural Consultants. Kochi)
  • Project Type: Residential house
  • Owner: Peter K. Joseph
  • Location: Kakkanad
  • Year Of Completion: 2018
  • Area: 2625 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*