Project Specifications

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നടന്നുവരുന്ന ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അടുപ്പു കള്‍ കൂട്ടുവാന്‍ ഉപയോഗിക്കുന്നത് ചുടുകട്ടകളാണ്. പൊങ്കാലയ്ക്കു ശേഷം മിക്കവാറും ഈ ചുടുകട്ടകളുടെ പകുതിയും വേസ്റ്റായി കുന്നുകൂടുകയാണ് പതിവ്. എന്നാല്‍ എല്ലാ വര്‍ഷത്തേ തില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ വളരെ ഉപകാര പ്രദമായ രീതിയില്‍ വിനിയോഗിച്ചു. ‘ബിയോണ്ട് ദി ബ്രിക്‌സ്’ എന്ന പേരില്‍ അരങ്ങേറിയ ഈ സംരംഭം ആദ്യം മൂല്യവത്തായ ഇന്‍സ്റ്റലേഷനുകള്‍ക്കും അതിനുശേഷം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളുടെ ഗൃഹനിര്‍മ്മാണത്തിനായും വിനിയോഗിച്ചു.

ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ), 350ല്‍പ്പരം ആര്‍ക്കിടെക്റ്റുകള്‍, കലാകാരന്‍മാര്‍, 200ലധികം ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍, തിരുവനന്തപുരം നഗരസഭാ, നഗരസഭാ മേയര്‍, ആര്‍ട്ട്-ആര്‍ക്കിടെക്ചര്‍ മേഖലകളുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ എന്നിവരുടെയെല്ലാം സാന്നിധ്യ സഹകരണത്തോടെ 2018 മാര്‍ച്ച് മൂന്നിന് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ കവടിയാര്‍, യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങി തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ പൊങ്കാലയ്ക്കുപയോഗിച്ച ഇഷ്ടികകളും കലങ്ങളും ഉപയോഗിച്ചുള്ള ശില്പങ്ങള്‍ ഉയര്‍ന്നു.

ഇവന്റിന് ആര്‍ക്കിടെക്റ്റുമാരായ സൈജു മുഹമ്മദ് കോ ഓര്‍ഡിനേറ്ററും ജയകൃഷ്ണന്‍ കെ.ബി. കണ്‍വീനറുമായിരുന്നു. ഇന്‍സ്റ്റലേഷനുകള്‍ മാര്‍ച്ച് 6 വരെ പ്രദര്‍ശിപ്പിച്ചു. ശേഷം പൊളിച്ച് ശേഖരിച്ച് ഗൃഹനിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിക്കുവാന്‍ തീരുമാനമായി. മേയര്‍ മുന്നോട്ടു വച്ച ആശയമനുസരിച്ച് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിക്കാനുപയോഗിച്ച ഇഷ്ടിക കള്‍ കൊണ്ട് സോഷ്യല്‍ ഹൗസിങ് പ്രോജക്റ്റിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വര്‍ക്കായി വീടു വച്ചു കൊടുക്കുവാന്‍ തീരുമാനമായി. ഐ ഐ എ ഈ സംരംഭവുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കും. അതിന്റെ ഭാഗമായി ഒരു വീടിന്റെ പ്ലാനും ഡിസൈനും തയ്യാറാക്കു വാനായി ഒരു ഡിസൈന്‍ കോംപറ്റീഷന്‍ സംഘടിപ്പിക്കുവാനും തീരുമാനമായി. പ്രമുഖ ആര്‍ക്കിടെക്റ്റ് ലാറി ബേക്കറുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് ബിയോണ്ട് ദി ബ്രിക്‌സ് അരങ്ങേറിയത്. അദ്ദേഹത്തിന്റെ പ്രകൃതിയോടിണങ്ങിയ കെട്ടിട നിര്‍മ്മാണ ശൈലിയും സങ്കേതങ്ങളും, പ്രകൃതിക്ക് വേസ്റ്റ് സമ്മാനിക്കാത്ത കെട്ടിടനിര്‍ മ്മാണത്തെയും, പുനരുപയോഗത്തിന്റെ സാധ്യതയേയും, പാവങ്ങള്‍ക്ക് അനുയോജ്യമായ ഗൃഹനിര്‍മ്മാണ ശൈലിയേയും എല്ലാം ഓര്‍മ്മപ്പെടുത്തുവാനും പൊതുജന ശ്രദ്ധയില്‍പ്പെ ടുത്തുവാനും അദ്ദേഹത്തോടുള്ള ആദരവ് അര്‍പ്പിക്കുവാനും കൂടി ബിയോണ്ട് ദി ബ്രിക്‌സ് വഴി സാധിച്ചു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ആര്‍

Leave a Reply

Your email address will not be published. Required fields are marked *