
ആഡംബരങ്ങളില്ലാതെ ഹരിതാന്തരീക്ഷം ഉറപ്പാക്കുന്ന ആധുനിക ഘടകങ്ങളോടെയുള്ള വീട്
പ്രകൃതിയൊരുക്കിയ ഹരിതാഭയ്ക്ക് നടുവില്‍ കെട്ടിലും മട്ടിലും സമകാലീന സൗന്ദര്യം പേറുന്ന വീട്. ആധുനികമെങ്കിലും ആഡംബരങ്ങളില്ല.
പ്രകൃതിയുടെ സ്വാഭാവികതയെ അകത്തളത്തിലെത്തിക്കാന്‍ പരമാവധി വെന്റിലേഷന് വഴികള്‍ ഒരുക്കി. ആര്‍ക്കിടെക്റ്റ് കൃഷ്ണകുമാര്‍ ആണ് (ആരിയാര്ക്ക് ആര്‍ക്കിടെക്റ്റ്സ്, പാലക്കാട്) ഈ വീട് രൂപകല്‍പ്പന ചെയ്തത്.

ബയോഫിലിക്ക് ആശയമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ചുറ്റുപാടുകള്‍ ഹരിത പ്രകൃതിയിലായത് കൊണ്ട് തന്നെ ഈ അന്തരീക്ഷം പരമാവധി വീട്ടകത്ത് എത്തിക്കുകയെന്ന താണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്.
YOU MAY LIKE: മായാജാലക ഭംഗി
തെങ്ങും വാഴയും ഫലവൃക്ഷങ്ങളും നിറഞ്ഞ പരിസരത്ത് പച്ചപ്പിനായി ഒന്നും പ്രത്യേകം ഒരുക്കേണ്ടി വന്നില്ല. അതുകൊണ്ട് ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങള്‍ കുറവാണ്.

മുറ്റത്തിന്റെ കുറച്ചുഭാഗം മാത്രം പുല്‍ത്തകിടി ഒരുക്കി പേവിങ്ങ് സ്റ്റോണ്‍ വിരിച്ചു.
സ്ലോപ്പ് റൂഫും, ബോക്സ് പാറ്റേണും എല്ലാം ചേര്‍ന്ന മിശ്രിത വാസ്തുശൈലിയാണ് എകസ്റ്റീരിയറില് പിന്തുടരുന്നത്.

ഫൗണ്ടേഷന്റെ കനം കുറച്ചതിനാല്‍ ഫ്ളോട്ടിങ്ങ് രീതിയില്‍ ആണ് വീടുള്ളത്.

ഇത് വീടും ലാന്‍ഡ്സ്കേപ്പും തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്നു. മിനിമലിസം അടിസ്ഥാനമാക്കിയാണ് പൊതുവെയുള്ള ഡിസൈന്‍.
ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം
വൈറ്റ്- ഗ്രേ- വുഡന്‍ കളര്‍ എന്നിവയുടെ നിറഭേദങ്ങളാണ് എല്ലായിടത്തും തുടരുന്നത്. വളരെ കുറഞ്ഞ ഇടങ്ങളില്‍ മാത്രമേ സീലിങ് നല്കിയിട്ടുള്ളു.

അയേണ്‍ പ്ലേറ്റില്‍ സുഷിരങ്ങളോടെയുള്ള ഭിത്തികള്‍ ഡിസൈന്‍ എലമെന്റായി നല്‍കിയിട്ടുണ്ട്. ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ് ഫ്ളോറിങ്ങിന് തെരഞ്ഞെടുത്തത്.
ഇത് ഇന്റീരിയറില്‍ ബെയ്ജ് – വുഡന്‍ തീം കൊണ്ടുവരുന്നു. ഡബിള്‍ ഹൈറ്റ്, ഓപ്പണ്‍ ഇന്റീരിയര്‍, ബ്രീത്തിങ് സുഷിരങ്ങള്‍, വിന്‍ഡോകള്‍ എന്നിവയെല്ലാം വെളിച്ചവും വെന്റിലേഷനും അകത്തളത്തില്‍ നിറയ്ക്കുന്നു.
ഫോര്‍മല്‍-ഇന്‍ഫോര്‍മല്‍ സിറ്റൗട്ടുകള്‍, ഫോര്‍മല്‍ ലിവിങ് സപേസ്, ഡൈനിങ് കം ഫാമിലി സ്പേസ്, ബാത്ത് റൂം അറ്റാച്ച്ഡ് ആയ നാലു കിടപ്പുമുറികള്‍, അപ്പര്‍ സ്പേസ്, ബാല്‍ക്കണി, കിച്ചന്, വര്‍ക്കേരിയ എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍.
ALSO READ: ക്ലാസിക്ക്-എത്നിക്ക് അകത്തളം
ഗോവണിയ്ക്ക് ചുവടെയുള്ള ജലാശയം ആണ് വീടിന്റെ ഫോക്കല്‍പോയിന്റ്.

Project Facts
- Architects: Ar.S.Krishna Kumar (Aryarch Architects, Palakkad)
- Project Type: Residential house
- Owner: Suresh Melethil
- Location: Wadakkancherry, Thrissur
- Year Of Completion: 2018
- Area: 3128 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
1 Trackback / Pingback