വെണ്‍മയും ലാളിത്യവും, 16.5 ലക്ഷത്തിന്

വൈറ്റ് - സോളിഡ് ലുക്കിലുള്ള ബഡ്ജറ്റ്ഹോം

വൈറ്റ് - സോളിഡ് ലുക്കിലുള്ള ബഡ്ജറ്റ്ഹോം

വൈറ്റ് നിറവും കോണ്‍ക്രീറ്റിന്‍റെ സോളിഡ്- കോംപാക്റ്റ് ലുക്കും ചേര്‍ന്ന ഈ വീട് ലാളിത്യത്തിനൊപ്പം സൗകര്യങ്ങളെല്ലാം തികഞ്ഞതാണ്. 16.5 ലക്ഷത്തിന് എല്ലാ പണികളും പൂര്‍ത്തിയാക്കിയിരിക്കുന്നു.

ഡിസൈനര്‍ അരുണ്‍ കെ.എം. (എ.കെ.എം ബില്‍ഡേഴ്സ്, പെരുമ്പിലാവ്, തൃശ്ശൂര്‍) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്.

എക്സ്റ്റീരിയറിലെ വൈറ്റ് കളറിന്‍റെ ആധിപത്യത്തിനിടെ സിമന്‍റ് പ്ലാസ്റ്ററിങ്ങിലെ ഗ്രേ കളര്‍ പെയിന്‍റാണ് ഫ്രണ്ട് എലിവേഷനിലെ കോണ്‍ട്രാസ്റ്റ് ഡിസൈന്‍.

പാരപെറ്റില്‍ പര്‍ഗോള പാറ്റേണും ഉള്‍പ്പെടുത്തി. ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളൊന്നുമില്ല. സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, ബാത്ത് റൂം അറ്റാച്ച്ഡ് ആയ രണ്ട് ബെഡ്റൂമുകള്‍, ഒരു കോമണ്‍ ബാത്ത്റൂം, കിച്ചന്‍, വര്‍ക്കേരിയ എന്നിവയാണ് ഈ വീട്ടിലെ സ്പേസുകള്‍.

സിറ്റൗട്ടിലെ ഇന്‍ ബില്‍റ്റ് ഹാഫ് വാള്‍ ഇരിപ്പിട സൗകര്യം കൂടിയാണ്. ബ്ലാക്ക് ഗാലക്സി ഗ്രനൈറ്റ് ഉപയോഗിച്ച് ഇവിടെ ഫ്ളോറിങ്ങും ഇരിപ്പിടങ്ങളുടെ കൗണ്ടര്‍ ടോപ്പും ഒരുക്കി.

മുന്‍വശത്തെ വാതിലുകളും ജനലുകളും പണിയാന്‍ മാത്രം തേക്കു തടി തെരഞ്ഞെടുത്തു. മറ്റിടങ്ങളിലെ തടിപ്പണികളെല്ലാം പ്ലാവ് കൊണ്ടാണ് ചെയ്തത്.

പൊതു ഇടങ്ങളിലും ബെഡ്റൂമുകളിലും വൈറ്റ് വിട്രിഫൈഡ് ടൈലു കൊണ്ടും കിച്ചനില്‍ വുഡന്‍ ഫിനിഷ് ടൈലു കൊണ്ടും ഫ്ളോറിങ് ഒരുക്കി. ലിവിങ് ഏരിയയിലെ ഫര്‍ണിച്ചര്‍ റെഡിമെയ്ഡ് വാങ്ങി.

വുഡന്‍- വൈറ്റ് തീമിലുള്ള കിച്ചന്‍ പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത് ഒരുക്കി. മറൈന്‍ പ്ലൈവുഡില്‍ മൈക്ക ഒട്ടിച്ചാണ് കിച്ചന്‍ കബോഡുകള്‍ ചെയ്തത്.

ബ്ലാക്ക് ഗാലക്സി ഗ്രനൈറ്റ് കൊണ്ട് കൗണ്ടര്‍ടോപ്പ് ഒട്ടിച്ചു. ബെഡ്റൂമുകളെല്ലാം സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ലളിതമായി ഒരുക്കി. ബഡ്ജറ്റിന് ഒത്ത സൗകര്യങ്ങളും ലാളിത്യവും തന്നെയാണ് ഈ വീടിന്‍റെ വ്യത്യസ്തത.

Project Details

  • Designer :  Arun  K.M ( AKM Builders , Thrissur )
  • Project Type : Budget Home
  • Client :  Nambiathan & Uma
  • Location :  Perumbilavu,Thrissur
  • Year Of Completion :  2019
  • Area : 1022  Sq.Ft
About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*