30 ലക്ഷത്തിന് എല്ലാം

വീടിനുള്ളില്‍ ആര്‍ഭാടത്തിനല്ല മറിച്ച് ഉപയുക്തതയ്ക്കും, സൗകര്യങ്ങള്‍ക്കുമാണ് പ്രാധാന്യം. അലങ്കാരങ്ങള്‍ക്കല്ല സാധാരണക്കാര്‍ പ്രാമുഖ്യം നല്‍കുക.

രണ്ടേക്കറിന്‍റെ ഹരിതാഭമായ പ്ലോട്ടിനു നടുവിലിരിക്കുന്ന ഒറ്റനിലവീട്.

വീടിനുള്ളില്‍ ആര്‍ഭാടത്തിനല്ല മറിച്ച് ഉപയുക്തതയ്ക്കും, സൗകര്യങ്ങള്‍ക്കുമാണ് പ്രാധാന്യം. അലങ്കാരങ്ങള്‍ക്കല്ല സാധാരണക്കാര്‍ പ്രാമുഖ്യം നല്‍കുക.

അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ആ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ അകത്തളങ്ങള്‍ക്ക് കൈവരുന്ന സ്വാഭാവിക ഭംഗിക്കുമാണ്. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കി വയ്ക്കുന്നവയാകരുത് വീടുകള്‍.

ലളിതമായി കാലത്തിനൊത്തവണ്ണം ഒരുക്കിയ വീടിന് ആകെ ചെലവു വന്നത് 30 ലക്ഷമാണ്

രണ്ടേക്കറിന്‍റെ ഹരിതാഭമായ പ്ലോട്ടിനു നടുവിലിരിക്കുന്ന ഒറ്റനിലവീട്. ചുറ്റിനുമുള്ള ഹരിത പ്രകൃതിയിലേക്ക് മിഴി തുറക്കുന്ന ജനാലകളും വാതിലുകളുമായി 1657 സ്ക്വയര്‍ ഫീറ്റില്‍ പ്ലെയിന്‍ ഡിസൈന്‍ നയത്തിലുള്ള ഈ വീടൊരുക്കിയിരിക്കുന്നത് അനൂപ് കുമാര്‍ പി.കെ. (കുമാര്‍ & കുമാര്‍ ദി ആര്‍ക്കിടെക്റ്റ്സ്, തൊടുപുഴ)യാണ്.

ഗൃഹനാഥന്‍ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്ന ആളായതുകൊണ്ട് അകത്തളം ഭംഗിപ്പെടുത്തിയത് അദ്ദേഹം തന്നെയാണ്.

ലിവിങ്, ഡൈനിങ്, 4 കിടപ്പുമുറികള്‍ അതില്‍ രണ്ടെണ്ണം ബാത് അറ്റാച്ച്ഡ്, കിച്ചന്‍, വര്‍ക്കേരിയ, സ്റ്റോര്‍ എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍. വീടിന്‍റെ മധ്യഭാഗത്താണ് കാര്‍പോര്‍ച്ചിനു സ്ഥാനം.

പോര്‍ച്ചിന്‍റെ റൂഫിന് പര്‍ഗോള നല്‍കിക്കൊണ്ട്, നാച്വറല്‍ ലൈറ്റിനെ ഉള്ളിലെത്തിച്ചിരിക്കുന്നു. ഡൈനിങ്ങിന്‍റെ ഒരു ഭാഗം പോര്‍ച്ചിലേക്ക് തുറക്കുന്ന വിധമാണ്. അതിനാല്‍ വീടിനകത്തേക്ക് കൂടി ഈ നാച്വറല്‍ ലൈറ്റ് എത്തുന്നുണ്ട്.

ഫര്‍ണിച്ചര്‍ ഇനങ്ങള്‍ തികച്ചും കസ്റ്റമൈസ്ഡാണ്. വീടുപണി ക്ക് ആവശ്യമായ മരം മുഴുവന്‍ ഗൃഹനാഥന്‍റെ സ്വന്തം പ്ലോട്ടില്‍ നിന്നും ശേഖരിച്ചവയാണ്.

ഭാരപ്പെട്ട ഇന്‍റീരിയര്‍ വര്‍ക്കുകള്‍ ഒന്നുമില്ല. സിമന്‍റ് കട്ടയാണ് ഭിത്തിയുടെ നിര്‍മ്മാണത്തിന്. ഗൃഹനാഥന്‍ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്ന ആളായതുകൊണ്ട് അകത്തളം ഭംഗിപ്പെടുത്തിയത് അദ്ദേഹം തന്നെയാണ്.

ഇതും ചെലവു കുറയ്ക്കാന്‍ ഉപകരിച്ചു. ഫര്‍ണിഷിങ്ങിലെയും ഫ്ളോറിങ്ങിലെയും ഇളം നിറങ്ങളും വെളിച്ചവും അകത്തളത്തെ കൂടുതല്‍ വിശാലമാക്കുന്നുണ്ട്.

നാച്വറല്‍ രീതിയില്‍ ഒരുക്കിയ ലാന്‍ഡ്സ്കേപ്പിനും വീടിനു മുന്നില്‍ സ്ഥാനമുണ്ട്. ലളിതമായി കാലത്തിനൊത്തവണ്ണം ഒരുക്കിയ വീടിന് ആകെ ചെലവു വന്നത് 30 ലക്ഷമാണ്.

Project Details

  • Designer :  Anoop Kumar PK (Kumar & Kumar The Architects, Thodupuzha, Idukki )
  • Project Type : Budget Home
  • Client :  Sasi
  • Location :  Moovattupuzha
  • Year Of Completion :  2018
  • Area : 1657 Sq.Ft
About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*