കാലാവസ്ഥയ്ക്കിണങ്ങിയ മോഡേണ്‍ വീട്

ഡിസൈന്‍ മികവിന് ഊന്നല്‍ നല്‍കിയ ട്രോപ്പിക്കല്‍ മോഡേണ്‍ വീട്

നാടിന്‍റെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ആധുനിക ശൈലി, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ട്രോപ്പിക്കല്‍ മോഡേണ്‍ സ്റ്റൈല്‍.

സ്ലോപ്പ് ഫ്ളാറ്റ് റൂഫ് പാറ്റേണ്‍, ടവര്‍ ഡിസൈന്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ഈ വീട് ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റുകളായ ഐസക്ക് ജോണ്‍സണ്‍, മിനു ബെന്നി (ഡിസൈന്‍ നോട്ട് സ്റ്റുഡിയോ, ഇരിങ്ങാലക്കുട) എന്നിവര്‍ ചേര്‍ന്നാണ്.

അനാവശ്യ സ്പേസുകള്‍ ഇല്ലാതെയാണ് ഓരോ ഇടവും സ്ഥാനപ്പെടുത്തിയത്. ലൈറ്റും വെന്‍റിലേഷനും ഉറപ്പാക്കാന്‍ ഓപ്പണ്‍ പ്ലാനിങ്ങ് നടപ്പാക്കി. കോമണ്‍ ഏരിയകള്‍ വീടിന്‍റെ ശ്വാസകോശം പോലെ പ്രവര്‍ത്തിക്കുന്നു.

YOU MAY LIKE: ന്യൂട്രല്‍ തീം

ഈ ഏരിയകളില്‍ വിഭജനങ്ങളും ഭിത്തികളും പരമാവധി കുറച്ചത് സുതാര്യതയ്ക്കൊപ്പം കൂടുതല്‍ സ്ഥലം എന്നും തോന്നിപ്പിക്കുന്നു.

ക്രോസ് വെന്‍റിലേഷന് തടസമാകാത്ത രീതിയിലാണ് ഇന്‍റീരിയറിന്‍റെ പ്ലാനിങ്. പൊതു ഇടങ്ങളിലെ ഭിത്തികള്‍ പരമാവധി കുറച്ചതിനാല്‍ അതിനനുസരിച്ച് ചെലവും കുറഞ്ഞിട്ടുണ്ട്.

ഫോര്‍മല്‍ ലിവിങ് സ്പേസിലെ സോളിഡ്-വോയിഡ് പാറ്റേണിലുള്ള ഷോ ഷെല്‍ഫ്, സ്ഥലവിനിയോഗത്തിന്‍റെയും സുതാര്യതയുടെയും ഉദാഹരണമാണ്.

ഫോര്‍മല്‍ ലിവിങ് സ്പേസിലെ സോളിഡ്-വോയിഡ് പാറ്റേണിലുള്ള ഷോ ഷെല്‍ഫ്, സ്ഥലവിനിയോഗത്തിന്‍റെയും സുതാര്യതയുടെയും ഉദാഹരണമാണ്. എന്നാല്‍ ലിവിങ്ങ് റൂമിന് മറ്റിടങ്ങളെ അപേക്ഷിച്ച് ആവശ്യത്തിന് സ്വകാര്യത ഉറപ്പാക്കാനും ഈ ഷോ ഷെല്‍ഫ് കൊണ്ട് സാധിച്ചു.

ഡൈനിങ്- ഫാമിലി ഏരിയകള്‍ക്കിടയില്‍ പാര്‍ട്ടീഷനില്ല. ലാന്‍ഡ്സ്കേപ്പിലേക്ക് കാഴ്ച സാധ്യമാകുന്ന വിധത്തിലാണ് ഈ ഇടങ്ങള്‍. വാഷ് ഏരിയയും കോമണ്‍ ടോയ്ലറ്റും പ്രധാന ഇടങ്ങളില്‍ നിന്ന് മറയ്ക്കുന്ന വിധത്തില്‍ ഒരുക്കി.

മിനിമലിസ്റ്റിക്ക് രൂപത്തിലാണ് ഗോവണി. സ്റ്റെയിന്‍ലെസ് സ്റ്റീലു കൊണ്ടുള്ള നേര്‍ത്ത അഴികളും വൈറ്റ് വിട്രിഫൈഡ് ടൈല്‍ പടികളുമാണ് ഇവിടെ നല്‍കിയത്. ഗോവണിയ്ക്ക് ചുവടെ നെഗറ്റീവ് സ്പേസ് വരാതെ ബുക്ക്ഷെല്‍ഫ് ഒരുക്കി.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

പൊതു ഇടങ്ങളെ ഹൈലൈറ്റ് ചെയ്യാന്‍ പര്‍ഗോള പാറ്റേണില്‍ സീലിങ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗോവണി ഭാഗത്തെ റൂഫ് , സ്കൈലൈറ്റ് ഏരിയയാണ്. ഇത് അകത്തളത്തില്‍ സ്വാഭാവികവെളിച്ചം ഉറപ്പാക്കുന്നു.

കസ്ററമൈസ് ചെയ്ത ഫര്‍ണിച്ചറും വാഡ്രോബുകളുമാണ് എല്ലായിടത്തും ക്രമീകരിച്ചത്. ചെറുതേക്ക് ഉപയോഗിച്ച് തടിപ്പണികള്‍ ചെയ്തു. സ്റ്റോറേജ് സംവിധാനങ്ങളെല്ലാം പ്ലൈവുഡ് ലാമിനേഷനാണ്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, ബാത്ത്റൂം അറ്റാച്ച് ചെയ്ത നാലുബെഡ്റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ, ബാല്‍ക്കണി, ടെറസ് എന്നിവയാണ് ഏരിയകള്‍. ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും നാടിനോട് ചേര്‍ന്ന് നില്‍ക്കുന്നു ഈ വീട്.

Project Details

  • Architect : Ar.Issac Johnson & Ar.Minu Benny (Design Note Studio, Thrissur)
  • Project Type: Residential House
  • Client: Sibin K K
  • Location: Kizhuthani, Irinjalakkuda
  • Year Of Completion : 2019
  • Area : 2400 Sq.Ft
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*