3 സെന്‍റില്‍ 29 ലക്ഷത്തിന് മുറ്റമുള്ളൊരു വീട്!

1380 സ്ക്വയര്‍ ഫീറ്റില്‍ ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ആവശ്യങ്ങളും കൂടാതെ ഇത്തിരി മുറ്റവും ഉള്‍പ്പെടുത്തിയിരിക്കുന്നു

കാഴ്ചഭംഗിക്ക് അമിത പ്രാധാന്യം കൊടുക്കാതെ സ്ട്രക്ചറിന്‍റെ സ്വാഭാവിക തനിമ കൊണ്ട് മുഖം സുന്ദരമാക്കി.

മുറ്റമുള്ളൊരു വീട് എന്ന ആഗ്രഹപൂര്‍ത്തീകരണമാണ് ഫ്ളാറ്റിനു പകരം വീടു തന്നെ വയ്ക്കുവാന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ചത്. ഉള്ള സ്ഥലത്ത് വേണ്ടതെല്ലാം ഉള്‍ക്കൊള്ളിക്കുക എന്ന ഡിസൈന്‍ നയമാണ് 3 സെന്‍റിലെ ഈ വീട്ടില്‍ സ്വീകരിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശികളായ ദീപുവും കുടുംബവും എറണാകുളത്ത് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെറുതെങ്കിലും ഒരു മുറ്റമുള്ള വീടുമതി എന്നായിരുന്നു ആഗ്രഹം.

അങ്ങനെ വാഴക്കാലയില്‍ ഇവര്‍ മൂന്ന് സെന്‍റ് സ്ഥലം വാങ്ങി. മുപ്പത് ലക്ഷത്തിനുള്ളില്‍ എല്ലാ പണികളും തീര്‍ക്കണം എന്ന വ്യവസ്ഥയോടെ ഇന്‍റീരിയര്‍ ഡിസൈനര്‍ ഷിന്‍റോ വര്‍ഗ്ഗീസ് (കോണ്‍സെപ്റ്റ്സ് ഇന്‍റീരിയേഴ്സ്, അങ്കമാലി) നെയാണ് ഇവര്‍ സമീപിച്ചത്.

മൂന്ന് സെന്‍റായിരുന്നു പ്ലോട്ട് എന്നതിനാല്‍ ഉള്ള സ്ഥലത്ത് എല്ലാം ഉള്‍ക്കൊള്ളിക്കണം എന്നൊരു പരിമിതിയുണ്ടായിരുന്നു. കാഴ്ചഭംഗിക്ക് അമിത പ്രാധാന്യം കൊടുക്കാതെ സ്ട്രക്ചറിന്‍റെ സ്വാഭാവിക തനിമ കൊണ്ട് മുഖം സുന്ദരമാക്കി.

ചതുരബോക്സുകളും ക്ലാഡിങ്ങും ഗ്രേ, വൈറ്റ് നിറങ്ങളും എലിവേഷന്‍ ശ്രദ്ധേയമാക്കുന്നു. ടെറസ് ഗാര്‍ഡനും അതിനു മുകളിലെ ജി.ഐ. റൂഫിങ്ങും കൂടിയായപ്പോള്‍ പുറംകാഴ്ച ആകര്‍ഷകമായി.

ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങളും ചെടികളും ചേര്‍ന്നു നല്‍കുന്ന സ്വാഭാവിക ഭംഗിയാണ് അകത്തളത്തിന്.

ലിവിങ്, ഡൈനിങ്, സ്റ്റെയര്‍ ഏരിയ, കിച്ചന്‍, മെസാനിന്‍ ഫ്ളോര്‍, ഡൈനിങ്ങിനോട് ചേര്‍ന്ന് പാഷ്യോ, മുകളിലും താഴെയുമായി മൂന്ന് കിടപ്പുമുറികള്‍, അപ്പര്‍ ലിവിങ് എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍.

പുറത്തെ പോര്‍ച്ചിന്‍റെ ഭാഗം ഉയരം കുറച്ച് ചെയ്താണ് മെസാനിന്‍ ഫ്ളോര്‍ തീര്‍ത്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ ഒരു ഭിത്തി സിമന്‍റ് ഫിനിഷ് നല്‍കി ഹൈലൈറ്റ് ചെയ്തു.

വുഡന്‍ ഫ്ളോറിങ്ങാണിവിടെ. ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങളും ചെടികളും ചേര്‍ന്നു നല്‍കുന്ന സ്വാഭാവിക ഭംഗിയാണ് അകത്തളത്തിന്. ഒരു മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് പൊതുവെ സ്വീകരിച്ചിരിക്കുന്നത്.

സ്റ്റെയര്‍കേസിനടിയിലെ സ്ഥലം ഉപയോഗപ്പെടുത്തി വാഷ് ഏരിയ സജ്ജമാക്കിയിരിക്കുന്നു. സ്റ്റെയര്‍കേസിന്‍റെ കൈവരിക്ക് ജി ഐ ട്യൂബ് ഉപയോഗിച്ചുള്ള സുതാര്യ നയമാണ്.

പൂജാ ഏരിയയ്ക്കും സ്ഥലം ഡൈനിങ്ങിനടുത്തു തന്നെ. ഡൈനിങ് ഏരിയയില്‍ നിന്ന് പുറത്തെ പാഷ്യോയിലേക്ക് ഇറങ്ങാം. ഇവിടെ വലിയ ഗ്ലാസ് ഓപ്പണിങ്ങുകളാണ്.

കിച്ചനും തികച്ചും തുറന്ന നയത്തില്‍ തന്നെ. കിടപ്പുമുറികള്‍ അത്യാവശ്യങ്ങള്‍ ഉള്‍ച്ചേര്‍ത്തവയും ആര്‍ഭാടം ഒഴിവാക്കിയുള്ളവയുമാണ്.

ആയിരത്തി മുന്നൂറ്റി എണ്‍പത് സ്ക്വയര്‍ ഫീറ്റില്‍ ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ആവശ്യങ്ങളും കൂടാതെ ഇത്തിരി മുറ്റവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മുറ്റത്തിന്‍റേതായ സൗകര്യം ലഭിക്കുന്ന വിധത്തിലാണ് ടെറസ് ഗാര്‍ഡനും ഒരുക്കിയിരിക്കുന്നത്. 29 ലക്ഷത്തിന് വീടുപണി തീര്‍ന്നു. ഇന്‍റീരിയര്‍ വര്‍ക്കുകളും മറ്റ് ഫിനിഷിങ് വര്‍ക്കുകളും ഉള്‍പ്പെടെ 6 ലക്ഷം വേറെയും.

Project Details

  • Designer :  Shinto Varghese (Concepts Design Studio, Ernakulam )
  • Project Type : Budget Home
  • Client :  Deepu & Jaisna
  • Location :  Vazhakkala, Kochi
  • Year Of Completion :  2019
  •  Area : 1380  Sq.Ft
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*