27 ലക്ഷത്തിന് നാല് ബെഡ്റൂം വീട്

നാല് ബെഡ്റൂമുകള്‍ ഉള്‍ക്കൊള്ളുന്ന ബഡ്ജറ്റ് ഹോം

മിശ്രിതമായ രൂപകല്‍പ്പനാഘടകങ്ങളും കാലത്തോട് ചേര്‍ന്ന് പോകുന്ന സൗകര്യങ്ങളും ചേര്‍ന്ന ഈ വീടിന്‍റെ ചെലവ് 27 ലക്ഷം രൂപ മാത്രം. തടി ഉള്‍പ്പെടെയുള്ള മെറ്റീരിയലുകളുടെ ഉചിതമായ പുനരുപയോഗത്തിലൂടെയാണ് ഇത് സാധ്യമായത്.

എഞ്ചിനീയര്‍ ഫൈസല്‍ കെ. (വാസ്തു കണ്‍സ്ട്രക്ഷന്‍സ്, പയ്യോളി) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. വൈറ്റ്-ഡാര്‍ക്ക് തീമിലുള്ള എക്സ്റ്റീരിയര്‍, കൊളോണിയല്‍ രീതിയിലാണ്.

എന്നാല്‍ ഇന്‍റീരിയറാകട്ടെ ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം തെളിമ നിറഞ്ഞതുമാണ്. വീടിന്‍റെ പൂര്‍ണതയില്‍ മാത്രം ശ്രദ്ധിച്ചതിനാല്‍ ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളൊന്നുമില്ല.

ട്രസ് വര്‍ക്ക് ചെയ്ത് ഓടിട്ട വീട് ഒറ്റനിലയാണെങ്കിലും രണ്ടു നിലയുടെ ഉയരം തോന്നും. മെയിന്‍ റൂഫിന് പുറമേ നല്‍കിയ രണ്ട് ഷോ റൂഫുകളും പോളി കാര്‍ബണേറ്റ് ഷീറ്റു കൊണ്ട് ചെയ്ത ഓപ്പണ്‍ വിന്‍ഡോകളും വെറും കാഴ്ചഭംഗി ഉദേശിച്ചു മാത്രമുള്ളതല്ല.

ട്രസ് വര്‍ക്കിനും മെയിന്‍ റൂഫിനും ഇടയില്‍ എയര്‍സ്പേസ് ഒരുക്കുന്നത് ഈ സംവിധാനമാണ്. വി ബോര്‍ഡു കൊണ്ടാണ് ഈ ഷോ റൂഫുകള്‍ ഒരുക്കിയത്.

അകത്തളത്തിലെ ചൂടുകുറയ്ക്കാന്‍ ഈ രീതിയിലൂടെ കഴിഞ്ഞു. വീട് പണിയാന്‍ ഉപയോഗിച്ച തടിയുടെ 90 ശതമാനവും പഴയവീടിന്‍റേതാണ്.

ജനല്‍,വാതില്‍, കട്ടിലുകള്‍ എന്നിവയെല്ലാം പണിതത് പഴയ ഇരുള്‍, പ്ലാവ് തടികള്‍ കൊണ്ടാണ്. സിറ്റൗട്ടിന്‍റെ സ്റ്റെപ്പുകള്‍ ഒഴികെയുള്ള എല്ലാ ഏരിയകളും ഫ്ളോറിങ് ചെയ്യാന്‍ സെറാമിക് വുഡന്‍ – മാറ്റ് ഫിനിഷ് ടൈല്‍ തെരഞ്ഞെടുത്തു.

പ്ലൈവുഡ് കൊണ്ട് സ്റ്റോറേജ് സ്പേസുകള്‍ പണിതു. നാല് ബെഡ്റൂമുകള്‍ക്കുമൊപ്പം ബാത്ത്റൂമുകള്‍ നല്‍കി. രണ്ട് ബെഡ്റൂമുകളില്‍ ഡ്രസിങ് ഏരിയയും ഉള്‍പ്പെടുത്തി.

ലിവിങ്- ഡൈനിങ് ഏരിയകള്‍ ഓപ്പണ്‍ രീതിയിലാണ്. പൂജാ സ്പേസും വാഷ് ഏരിയയും ഹാളിന്‍റെ ഭാഗമായുണ്ട്. കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറാണ് ഈ ഏരിയകളില്‍ ക്രമീകരിച്ചത്.

പഴയ തടിക്ക് കാര്യമായ ഫിനിഷിങ് വരുത്താതെ തന്നെയാണ് ഡൈനിങ് ഏരിയയിലെ ഫര്‍ണിച്ചര്‍, കട്ടിലുകള്‍ എന്നിവയെല്ലാം ഒരുക്കിയത്.

കോമണ്‍ ഏരിയകളില്‍ ഇന്‍സോ ബോര്‍ഡ് കൊണ്ട് സീലിങ് നല്‍കി സ്ട്രിപ്പ് ലൈറ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് തീമിലാണ് കിച്ചന്‍.

വൈറ്റ് തീമിലാണ് കിച്ചന്‍

മള്‍ട്ടിവുഡ് കൊണ്ട് കബോഡും ഗ്രനൈറ്റ് ഉപയോഗിച്ച് കൗണ്ടര്‍ടോപ്പും ഒരുക്കി.സൗകര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ചെലവ് എങ്ങനെ കുറയ്ക്കാനാകും എന്ന് ബോധവത്കരിക്കുന്നു ഈ വീട്.

Project Details

  • Engineer:  Faisal.K (Vasthu Constructions, Kozhikode )
  • Project Type: Budget Home
  • Client:  Jyothi Lal
  • Location: Payyoli, Kozhikode
  • Year Of Completion:  2019
  • Area: 2200  Sq.Ft
About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*