29 ലക്ഷത്തിന്, ആധുനിക സൗകര്യങ്ങളോടെ

ചെലവിനേക്കാള്‍ മതിപ്പു തോന്നുന്ന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീട്

ചെലവിനേക്കാള്‍ മതിപ്പു തോന്നുന്ന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീട്

ആധുനിക സൗകര്യങ്ങളും ലളിതമായ ഡിസൈന്‍ മികവും ചേര്‍ത്തൊരുക്കിയ ഈ വീട് താമസ ഇടത്തിനുപരി സഹോദരസ്നേഹത്തിന്‍റയും കൂട്ടായ്മയുടെയും തെളിവു കൂടിയാണ്.

ഡിസൈനര്‍ പീറ്റര്‍ ജോസ്, സഹോദരന്‍ ജോജിക്കും ഭാര്യ എലിസബത്തിനും കുടുംബത്തിനും വേണ്ടി 29 ലക്ഷം രൂപയില്‍ ഒരുക്കിയ വീടാണിത്. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പങ്കാളിത്തവും സഹകരണവും ചേര്‍ത്താണ് ഈ വീട് പണിതുയര്‍ത്തിയതെന്ന് ഡിസൈനര്‍ പറയുന്നു.

ചെലവിനേക്കാള്‍ മതിപ്പ് തോന്നുന്ന സ്പേസും സൗകര്യങ്ങളും ഈ വീട്ടിലുണ്ട്. കന്‍റംപ്രറി രീതിയിലാണ് മൊത്തത്തിലുള്ള രൂപകല്‍പ്പന. പര്‍ഗോളയും ജിഐ ട്യൂബുകളും ക്ലാഡിങ്ങും എക്സ്റ്റീരിയറില്‍ അലങ്കാരഘടകങ്ങളായിട്ടുണ്ട്.

ക്രീപറുകള്‍ പടര്‍ത്തുന്നതിന് വേണ്ടി കൂടിയാണ് ജിഐ അഴികള്‍. ലാന്‍ഡ്സ്കേപ്പിലും ടെറസിലും ചെടികള്‍ ഉള്‍പ്പെടുത്തി. ഡ്രൈവ് വേയില്‍പ്പെടാത്ത മുറ്റത്തിന്‍റെ പകുതി ഭാഗം നാച്വറല്‍ ഗ്രനൈറ്റ് പേവിങ് സ്റ്റോണും പുല്‍ത്തകിടിയും ഇടകലര്‍ത്തി ഒരുക്കി.

സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ബാത്ത് റൂം കൂട്ടിച്ചേര്‍ത്തിരിക്കുന്ന മൂന്നു ബെഡ്റൂമുകള്‍, ഡൈനിങ്, ഓപ്പണ്‍ കിച്ചന്‍ എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍. വ്യത്യസ്തമായ ഫ്ളോറിങ്ങ് മെറ്റീരിയലുകള്‍ അകത്തളത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഗ്രേ നിറത്തിലുള്ള സെറാമിക്ക് ടൈലാണ് സിറ്റൗട്ടില്‍. തേക്കു തടിയുടെ പാഴായ കഷണങ്ങള്‍ കൊണ്ടുള്ള നാച്വറല്‍ വുഡന്‍ ഫ്ളോറിങ് ഫോര്‍മല്‍ ലിവിങ്ങിലും മറ്റിടങ്ങളില്‍ വൈറ്റ് നിറമുള്ള സെറാമിക്ക് ടൈലുമാണ് തെരഞ്ഞെടുത്തത്.

ഇറക്കുമതി ചെയ്യുന്ന കനേഡിയന്‍ ഹെംലോക്ക് വുഡാണ് മരപ്പണികള്‍ക്കും ഫര്‍ണിച്ചര്‍ പണികള്‍ക്കും തെരഞ്ഞെടുത്തത്. ചെലവു കുറവാണെങ്കിലും ഈടു നില്‍ക്കുന്ന വുഡാണ് കനേഡിയന്‍ ഹെംലോക്ക്.

ടി.വി പാനലിങ്, ക്രോക്കറി ഷെല്‍ഫുകള്‍ തുടങ്ങിയവ ഒരുക്കിയതും ഈ മരം കൊണ്ട് തന്നെയാണ്. ഇതേ വുഡില്‍ കംപ്യൂട്ടറൈസ്ഡ് വാട്ടര്‍ ജെറ്റ് കട്ടിങ് നല്‍കിയാണ് പ്രെയര്‍ ഏരിയയിലെ ക്രിസ്തുരൂപം ഒരുക്കിയത്.

ഓപ്പണ്‍ രീതിയിലാണ് കിച്ചന്‍. പ്ലൈവുഡില്‍ പ്ലാനിലാക്ക് ഗ്ലാസ് ഒട്ടിച്ച് ഫിനിഷ് വരുത്തിയ കബോഡുകള്‍, വര്‍ക്കിങ് സ്പേസ് ആയി ചെയ്ത ഐലന്‍ഡില്‍ നാനോവൈറ്റ് കൗണ്ടര്‍ ടോപ്പ്, മറ്റിടങ്ങളില്‍ ഗ്രനൈറ്റ് കൗണ്ടര്‍ ടോപ്പ്, സെറാമിക്ക് ഫ്ളോറിങ് എന്നിവയാണ് കിച്ചന്‍റെ പ്രത്യേകതകള്‍.

വിലകൂടിയ സസ്പെന്‍ഡഡ് ചിമ്മിനിയ്ക്ക് പകരം നോര്‍മല്‍ ചിമ്മിനി സസ്പെന്‍ഷന്‍ രീതിയില്‍ നല്‍കിയത് ചെലവു കുറച്ചു. സെറാമിക്ക് ടൈല്‍, ഹെംലോക്ക് വുഡ് തുടങ്ങിയ മെറ്റീരിയലുകള്‍ തെരഞ്ഞെടുത്തതും പൊതുവില്‍ ചെലവ് കുറയാന്‍ കാരണമായി.

Project Details

  • Designer: Peter Jose (Cherthala, Alappuzha)
  • Project Type: Budget Home
  • Client: Jogi Jose & Elizabeth Shery
  •  Location: Ezhupunna
  • Year Of Completion: 2019
  • Area: 1540  Sq.Ft
About editor 190 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*