അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

ഈ വീടിന് നഗരത്തിലെ ഏതൊരു ലക്ഷ്വറി വീടിനുമൊപ്പം പ്രാധാന്യമുണ്ട്. ചെറിയൊരു ലിവിങ്, ഡൈനിങ്, കിച്ചന്‍, ബാത്‌റൂം, സ്റ്റെയര്‍കേസ്, രണ്ടു കിടപ്പുമുറികള്‍ - ഇങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന വീടിന് സവിശേഷതകള്‍ ഏറെ...

ഈ വീടിന് നഗരത്തിലെ ഏതൊരു ലക്ഷ്വറി വീടിനുമൊപ്പം പ്രാധാന്യമുണ്ട്

അരസെന്റിലും അല്പം കൂടുതല്‍ – കൃത്യമായി പറഞ്ഞാല്‍ 0.63 സെന്റ്. ഇത് കൊച്ചിയെന്ന മെട്രോ നഗരനടുവിലാകുമ്പോള്‍ ആര്‍ഭാടം തന്നെയായി.

സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെട്രോ നഗരനടുവില്‍ ഒരു തുണ്ടു ഭൂമി സ്വന്തമായുള്ള ജാന്‍സണും കുടുംബവും പണികഴിപ്പിച്ച ഈ വീടിന് സ്ഥല പരിമിതികളോടും ഉടമയുടെ വരുമാനത്തോടും സമരസപ്പെട്ടു കൊണ്ടുള്ള ലളിതമായ നിര്‍മ്മാണ രീതിയാണ് സ്വീകരിച്ചത്.

സെന്റ് തെരേസാസ് കോളേജിനു പിന്നിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ ഒരുക്കിയിട്ടുള്ള ഈ വീടിന് നഗരത്തിലെ ഏതൊരു ലക്ഷ്വറി വീടിനുമൊപ്പം പ്രാധാന്യമുണ്ട് – എന്നത് നാം മറന്നു കൂടാ!

ഈ വീടിന് നഗരത്തിലെ ഏതൊരു ലക്ഷ്വറി വീടിനുമൊപ്പം പ്രാധാന്യമുണ്ട്

ജാന്‍സണും കുടുംബത്തിനും വേണ്ടി ഈ വീടൊരുക്കിയത് എഞ്ചിനീയര്‍ അനൂപ് ഫ്രാന്‍സിസാണ്.

ALSO READ: ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

ഒരു മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെ അഞ്ഞൂറ്റി പന്ത്രണ്ട് സ്‌ക്വയര്‍ ഫീറ്റില്‍ എങ്ങനെ ചിട്ടപ്പെടുത്താം എന്നാണു ഈ വീട് കാണിച്ചു തരുന്നത്. സ്റ്റീല്‍ ഫാബ്രിക്കേറ്റഡ് സ്ട്രക്ചറാണ് നിര്‍മ്മാണത്തിനു സ്വീകരിച്ചിട്ടുള്ളത്.

ചുമരുകള്‍ക്ക് സിമന്റ് ബോര്‍ഡ് നല്‍കി പുട്ടിയിട്ട് പെയിന്റ് ചെയ്തു.

സ്ഥല പരിമിതിക്കു പുറമേ ഭൂമിയുടെ പ്രത്യേകത കൂടി പരിഗണിച്ചാണ് ഭാരം കുറഞ്ഞ നിര്‍മ്മാണ രീതി സ്വീകരിച്ചത്. ഉപ്പുരസമുള്ള കാറ്റിനെ പ്രതിരോധിക്കാന്‍ ഇരുമ്പു മെറ്റീരിയലുകളില്‍ പ്രൈമര്‍ അടിച്ചു.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

സ്‌ക്രാപ്പ് മെറ്റീരിയല്‍, സ്‌ക്വയര്‍ ട്യൂബ്, ഐസെക്ഷന്‍, റാന്‍ഡം റബ്ബിള്‍ ഫൗണ്ടേഷന്‍, സിമന്റ് ബോര്‍ഡ് എന്നിവയൊക്കെയാണ് നിര്‍മ്മാണത്തിന് തെരഞ്ഞെടുത്ത മെറ്റീരിയലുകളും രീതികളും.

ചുമരുകള്‍ക്ക് സിമന്റ് ബോര്‍ഡ് നല്‍കി പുട്ടിയിട്ട് പെയിന്റ് ചെയ്തു. റൂഫിന് അലൂമിനിയം ഷീറ്റും നല്‍കി. രണ്ടു നിലകളിലാണ് വീട്.

ഫസ്റ്റ്ഫ്‌ളോറിന്റെ റൂഫിന് കോറുഗേറ്റഡ് ഷീറ്റ്, സ്റ്റീല്‍ റോഡ്, അലുമിനിയം ഷീറ്റുകള്‍ എന്നിവ പല ലെയറുകളായി നല്‍കി അവയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ടൈലുകള്‍ വിരിച്ചു.

റൂഫിനടിയില്‍ ജിപ്‌സം ഉപയോഗിച്ചു സീലിങ് നല്‍കി. ‘ഉള്ള സ്ഥലത്ത് എല്ലാം’ എന്നതാണ് ഈ വീടിന്റെ സ്ഥല ഉപയുക്തതയുടെ പാഠം.

റൂഫിനടിയില്‍ ജിപ്‌സം ഉപയോഗിച്ചു സീലിങ് നല്‍കി. ‘ഉള്ള സ്ഥലത്ത് എല്ലാം’ എന്നതാണ് ഈ വീടിന്റെ സ്ഥല ഉപയുക്തതയുടെ പാഠം.

YOU MAY LIKE: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

ചെറിയൊരു ലിവിങ്, ഡൈനിങ്, കിച്ചന്‍, ബാത്‌റൂം, സ്റ്റെയര്‍കേസ്, രണ്ടു കിടപ്പുമുറികള്‍ ; രണ്ടിനും കൂടി ഒരു ബാത്‌റൂം ഇത്രയുമാണ് സൗകര്യങ്ങള്‍. ഫസ്റ്റ് ഫ്‌ളോറിന്റെ മുകളില്‍ വാട്ടര്‍ ടാങ്കിനു സ്ഥാനം നല്‍കി.

എട്ടു ലക്ഷം രൂപയ്ക്കു നിര്‍മിച്ച വീട്ടിലെ ബെഡ്‌റൂമും പ്ലാനും…

ടോയ്‌ലറ്റുകള്‍ ഉയരം കുറച്ചു പണിതു സ്റ്റോറേജിനും സ്ഥലം കണ്ടെത്തി. തൊട്ടടുത്ത വീടിനെ ബാധിക്കാത്ത വിധത്തില്‍ വെന്റിലേഷനുകള്‍ നല്‍കി. ഡൈനിങ്ങിന്റെ ഭാഗത്ത് വലിയ സ്ലൈഡിങ് ഗ്ലാസ് ഓപ്പണിങ് നല്‍കി.

ഇതുവഴി പുറത്തേക്ക് ഇറങ്ങാം. ഈ സൗകര്യം വീടിനുള്ളില്‍ കാറ്റും വെളിച്ചവും നിറയ്ക്കാന്‍ ഉതകുന്നു. ഇവിടെ കാണുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തീര്‍ത്തിരിക്കുന്നത് തൊട്ടടുത്ത പ്ലോട്ടിന്റെ ചുറ്റുമതിലില്‍ ആണ്.

ഡൈനിങ്ങിന്റെ ഭാഗത്ത് വലിയ സ്ലൈഡിങ് ഗ്ലാസ് ഓപ്പണിങ് നല്‍കി.

വീടിനു മുന്നിലും പുറകിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നല്‍കിക്കൊണ്ട് വീട്ടുകാര്‍ക്ക് ഇത്തിരി ഹരിതാഭയും നല്‍കിയിട്ടുണ്ട് എഞ്ചിനീയര്‍. പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്ക് ഗുണമേന്മയുള്ള സാമഗ്രികള്‍ തന്നെ ഉപയോഗിച്ചു.

സ്റ്റീല്‍ സ്ട്രക്ചര്‍ തെരഞ്ഞെടുത്തതു കൊണ്ടാണ് വീടിന് ഇത്രയും സൗകര്യങ്ങള്‍ നല്‍കാനായത് എന്ന് എഞ്ചിനീയര്‍ അനൂപ് പറയുന്നു. ബ്രിക്കുകള്‍ ആയിരുന്നുവെങ്കില്‍ അകത്തളത്തില്‍ ഇത്ര വിസ്തൃതി ലഭിക്കുമായിരുന്നില്ല.

കാലത്തിനൊത്ത ശൈലിയിലൊരുക്കിയ ഈ ഭവനത്തിന് ആകെ ചെലവു വന്നത് 8 ലക്ഷം രൂപയാണ്.

നാളെയൊരു കാലത്ത് പൊളിച്ചു മാറ്റി സ്ഥാപിക്കുവാനും എളുപ്പമാണ് എന്നതാണ് ഇത്തരം നിര്‍മ്മാണ രീതികളുടെ സവിശേഷത. വീടിന്റെ പെയിന്റിങ്ങിനായി മണ്ണിന്റെ നിറവും പച്ചനിറവുമാണ് തെരഞ്ഞെടുത്തത്.

ALSO READ: 15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

തന്മൂലം പൊടിപിടിച്ചാലും വീടു പഴകിയതായി തോന്നുകയില്ല. അഞ്ഞൂറ്റി പന്ത്രണ്ട് സ്‌ക്വയര്‍ഫീറ്റില്‍ കാലത്തിനൊത്ത ശൈലിയിലൊരുക്കിയ ഈ ഭവനത്തിന് ആകെ ചെലവു വന്നത് 8 ലക്ഷം രൂപയാണ്.

  • Design: Eng. Anoop Francis, Ph : 9847027285
  • Project Type: Residential House
  • Client: Janson
  • Location: Kochi Town , Near St.Thersas College
  • Year Of Completion: 2019
  • Site Area: 267 Sqft
  • Built Area: 512 Sqft
  • Project Contractor: Safy Louis, Ph: 9847937773, 9074233400.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*