ബില്‍ഡിങ് ഇംപ്ലോഷന്‍ എന്ന സാങ്കേതിക വിദ്യ

ഉപയോഗശൂന്യമോ, പ്രശ്നമുള്ളതോ ആയ വലിയ കെട്ടിടങ്ങള്‍ അംബരചുംബികളായവ ഇവയൊക്കെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മികച്ച സാങ്കേതിക വിദ്യയാണ് ഇംപ്ലോഷന്‍ എന്ന നിയന്ത്രിത സ്ഫോടനം.

ജലത്തിന്‍റെ ഒഴുക്കു പോലെ താളാത്മകമായി കെട്ടിടത്തെ നിലംപരിശാക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം.

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

ഇതുമൂലം ഭൂമിക്കുണ്ടാകുന്ന ആഘാതവും പ്രകമ്പനവും കുറയും. ആദ്യ സ്ഫോടനം താഴെയാകുന്നതു മൂലം തുടര്‍ന്നുള്ള തകര്‍ച്ച ഉറപ്പാകുന്നു.

ഒരു വലിയ കെട്ടിടത്തെ താങ്ങി നിര്‍ത്തുന്ന പ്രധാന തൂണുകള്‍ നീക്കം ചെയ്താല്‍ ഗുരുത്വാകര്‍ഷണ ബലത്തില്‍ കെട്ടിടം താനേ നിലം പതിക്കും എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് പൊളിക്കല്‍ ആസൂത്രണം ചെയ്തത്.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

ഏതൊക്കെ തൂണുകള്‍ ആദ്യം നീക്കണം എന്നതാണ് ആദ്യം തീരുമാനിക്കുക. കെട്ടിട അവശിഷ്ടങ്ങള്‍ എങ്ങോട്ടു വീഴണമെന്ന് ഈ തൂണുകള്‍ തീരുമാനിക്കും.

കെട്ടിടം നിര്‍മ്മിക്കാന്‍ മാത്രം പോരാ പ്ലാന്‍, കെട്ടിടം തകര്‍ക്കാനും വേണം. അത്തരം പ്ലാന്‍ പ്രകാരമാണ് ഫ്ളാറ്റുകള്‍ തകര്‍ത്തത് അതുകൊണ്ടു തന്നെ പ്ലാനിങ്ങും കണക്കുകൂട്ടലും കൃത്യമായിരുന്നു എന്നു പറയാം.

ALSO READ: ഇന്നു മരട് നാളെ?

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ഫ്ളാറ്റുകള്‍ നിലംപതിച്ചു. കൃത്യമായ കോണ്‍ അളവുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതേ അളവുകളില്‍ കെട്ടിടഭാഗങ്ങള്‍ വീണു.

കെട്ടിടത്തിന്‍റെ ഭാരം, ഉയരം പ്രദേശത്തെ മണ്ണിന്‍റെ ഘടന എന്നിവയ്ക്ക് അനുസരിച്ച് വീഴ്ചയുടെ ആഘാതം വിലയിരുത്തണം. ഓരോ തൂണിന്‍റെയും ഉറപ്പു പരിശോധിച്ച് അത് തകര്‍ക്കാന്‍ എത്ര സ്ഫോടക വസ്തു ആവശ്യം വരുമെന്നു തീരുമാനിക്കുന്നു.

ഏതെല്ലാം നിലകളില്‍ എവിടെയൊക്കെ സ്ഫോടനം നടത്തണം എന്നും അതിന്‍റെ സമയക്രമവും കണ്ടെത്തണം. എവിടേക്കാണോ കെട്ടിടം ചരിയേണ്ടത്, ചരിയേണ്ട കോണിലെ തൂണില്‍ ആദ്യസ്ഫോടനം നടത്തണം.

ALSO READ: മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

പിന്നീട് താഴത്തെ നിലയില്‍ മറ്റു തൂണുകളിലേക്ക് സ്ഫോടനം, തുടര്‍ന്ന് മുകള്‍ നിലകളിലും. ആദ്യ സ്ഫോടനത്തില്‍ ചെരിയുന്ന ഭാഗത്തിനു മുകളിലേക്ക് അടുക്കടുക്കായി മുകള്‍നിലകള്‍ വന്നു പതിക്കുന്നു. അവ താഴേക്ക് അമരുന്നു.

ഡൈനമൈറ്റ്, ആര്‍ഡിഎക്സ്, എമല്‍ഷന്‍ വാട്ടര്‍ ജെല്‍സ് തുടങ്ങിയ വസ്തുക്കളാണ് സ്ഫോടനത്തിന് തെരഞ്ഞെടുക്കുക. ഭിത്തികള്‍ തൂണുകള്‍ എന്നിവയില്‍ സുഷിരങ്ങള്‍ തീര്‍ത്ത് സ്ഫോടകവസ്തു നിറയ്ക്കും.

ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

കെട്ടിടത്തിന്‍റെ വലിപ്പമനുസരിച്ച് മുകളിലെയും ഇടയിലേയും നിലകളിലും സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കും.

പൊട്ടിത്തെറിയുടെ ആഘാതം നിയന്ത്രിക്കുന്നതിനായി ജിയോടെക്റ്റൈല്‍ ഫാബ്രിക് ഉപയോഗിച്ച് പൊതിയുന്ന പതിവുമുണ്ട്. ചെലവു കുറവാണ്, സമയലാഭമുണ്ട്, ബഹുനില കെട്ടിടങ്ങള്‍ക്ക് അനുയോജ്യമാണ്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*